Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ആരോഗ്യകരമായ വൃക്കകൾക്കായി ചെയ്യേണ്ട ആറ് കാര്യങ്ങൾ

ചില ആളുകൾക്ക് വൃക്കരോഗം വരാനുള്ള സാധ്യത കൂടുതലാണ്, പരിചരണത്തിന്റെ കാര്യത്തിൽ അവർ കൂടുതൽ ശ്രദ്ധാലുവായിരിക്കണം

kidney, ie malayalam

ആരോഗ്യകരമായ ജീവിത രീതി പിന്തുടരുകയെന്നത് വളരെ പ്രധാനമാണ്. ശരീരത്തിലെ മറ്റ് അവയവങ്ങളെ പരിപാലിക്കുന്നത് പോലെ വൃക്കയുടെ ആരോഗ്യം നിലനിർത്തേണ്ടത് പ്രധാനമാണെന്നാണ് ഒഡീഷയിലെ ജ്യോതി ഹോസ്പിറ്റലിലെ ഡോ.ബിശ്വരഞ്ജൻ മൊഹന്തി പറയുന്നത്.

ശരീരത്തിലെ മാലിന്യങ്ങൾ ശരിയായി ഫിൽട്ടർ ചെയ്യാനും ഹോർമോണുകൾ ഉൽ‌പാദിപ്പിക്കാനും അവയുടെ ശരിയായ പ്രവർത്തനത്തിനും വൃക്കയുടെ ആരോഗ്യം ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൃക്കയുടെ ആരോഗ്യകരമായ പ്രവർത്തനത്തിനായി ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

Read More: ചോറോ ചപ്പാത്തിയോ, ശരീര ഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?

  • നല്ല ആരോഗ്യത്തിന് വെളളം കുടിക്കേണ്ടത് അനിവാര്യമാണെന്ന് നമുക്കെല്ലാവർക്കും അറിയാം, പക്ഷേ അമിതമായി വെള്ളം കുടിക്കുന്നത് പ്രശ്‌നകരമാണ്, പ്രത്യേകിച്ചും നിങ്ങൾക്ക് വൃക്ക തകരാറുണ്ടെങ്കിൽ. ഒരു ദിവസം എട്ട് ഗ്ലാസ് വെളളം കുടിക്കണമെന്നതിനെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ടതില്ല, ആവശ്യത്തിന് വെളളം കുടിക്കുന്നതിൽ മാത്രം ശ്രദ്ധിക്കുക.
  • പ്രമേഹവും ഉയർന്ന രക്തസമ്മർദവുമാണ് വൃക്കരോഗത്തിന്റെ പ്രധാന കാരണങ്ങൾ, അതിനാൽ ആരോഗ്യകരമായ, കുറഞ്ഞ അളവിൽ സോഡിയം, കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക, ഇത് വൃക്ക രോഗങ്ങളെ തടയാനും അവയുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യും.
  • ദിവസേനയുളള വ്യായാമം ശരീര ഭാരം ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. പ്രമേഹം, ഹൃദ്രോഗം എന്നിവ തടയുകയും രക്തസമ്മർദവും കൊളസ്ട്രോളും നിയന്ത്രിക്കുകയും ചെയ്യും.
  • പുക, മദ്യം എന്നിവയുൾപ്പെടെ രക്തത്തിൽ നിന്ന് ദോഷകരമായ വസ്തുക്കൾ നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം വൃക്കകൾക്കാണ്. അതിനാൽ തന്നെ അവയ്ക്കൊരു ബ്രേക്ക് കൊടുക്കുക. പ്രിസ്ക്രിപ്ഷൻ, അമിത മരുന്നുകൾ എന്നിവയും അവ ഫിൽട്ടർ ചെയ്യുന്നു, അതിനാൽ ഒരിക്കലും നിർദേശിച്ചതിലും കൂടുതൽ മരുന്നുകൾ കഴിക്കരുത്, നിങ്ങൾക്ക് ആവശ്യമില്ലാത്ത മരുന്നുകൾ ഒഴിവാക്കുക.
  • ചില ആളുകൾക്ക് വൃക്കരോഗം വരാനുള്ള സാധ്യത കൂടുതലാണ്, പരിചരണത്തിന്റെ കാര്യത്തിൽ അവർ കൂടുതൽ ശ്രദ്ധാലുവായിരിക്കണം. പ്രമേഹവും ഉയർന്ന രക്തസമ്മർദവും വൃക്കരോഗത്തിന്റെ പ്രധാന കാരണങ്ങളാണെന്ന് നമുക്കറിയാം, എന്നാൽ മറ്റ് പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്: ഹൃദ്രോഗം, അമിതവണ്ണം, പുകവലി എന്നിവയ്‌ക്കൊപ്പം പ്രായവും കുടുംബ ചരിത്രവും.
  • രോഗികളിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നതിനു മുമ്പ് 90 ശതമാനം വൃക്കകളുടെ പ്രവർത്തനവും നഷ്ടപ്പെടുന്നതിനാൽ വൃക്കരോഗത്തെ ‘സൈലന്റ് കില്ലർ’ എന്ന് വിളിക്കുന്നു. വൃക്കരോഗം ബാധിച്ച 26 ദശലക്ഷത്തിൽ ഒരാളാണ് നിങ്ങളെങ്കിൽ, നേരത്തെയുള്ള പരിശോധനകൾ നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കാം.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Six things you can do for healthier kidneys

Next Story
ചോറോ ചപ്പാത്തിയോ, ശരീര ഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?rice, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com