Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

പ്രമേഹരോഗികൾ പിന്തുടരേണ്ട അഞ്ചു കാര്യങ്ങൾ

നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ ഭക്ഷണത്തിലെ തിരഞ്ഞെടുപ്പുകൾക്ക് വലിയ പ്രാധാന്യമുണ്ട്

food, health, ie malayalam

നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിലെ മാറ്റങ്ങളെക്കുറിച്ച് ആശങ്കയുണ്ടോ?. പഞ്ചസാരയുടെ അളവ് എങ്ങനെ നിയന്ത്രിക്കാമെന്നും പ്രമേഹ രോഗാവസ്ഥയിൽപ്പോലും ആരോഗ്യത്തോടെ എങ്ങനെ തുടരാമെന്നും ഡോ. ഗണേഷ് കാദെ പറയുന്നു. പ്രമേഹ രോഗികൾ പിന്തുടരേണ്ട 5 സിംപിൾ കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹം വിശദീകരിച്ചിട്ടുളളത്.

ശരിയായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക

നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ ഭക്ഷണത്തിലെ തിരഞ്ഞെടുപ്പുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഓരോ 2½ മുതൽ 3 മണിക്കൂറിലും എന്തെങ്കിലും കഴിക്കുക, പ്രധാന ഭക്ഷണം നാലഞ്ചു മണിക്കൂറിൽ കൂടരുത്. ശരിയായ സമയങ്ങളിൽ ഭക്ഷണവും ലഘുഭക്ഷണവും കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ടാർഗെറ്റ് പരിധിയിൽ നിലനിർത്താൻ സഹായിക്കുന്നു. കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ഭക്ഷണങ്ങളായ ഗോതമ്പ്, തവിടുളള അരി, ഓട്സ് മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താൻ കഴിയുമെന്നതിനാൽ ശുദ്ധീകരിച്ച ധാന്യ ഉൽ‌പന്നങ്ങളായ വൈറ്റ് ബ്രെഡ്, നൂഡിൽസ്, വൈറ്റ് റൈസ് തുടങ്ങിയവ ഒഴിവാക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിന് വ്യായാമവും പ്രധാനമാണ്. എന്നാൽ വ്യായാമത്തിന് മുമ്പും ശേഷവുമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ ഉയർന്നതോ കുറവോ ആണെങ്കിൽ വ്യായാമം ചെയ്യുന്നത് ഒഴിവാക്കുക.

Read More: ദിവസം മുഴുവൻ ഊർജത്തോടെ തുടരാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

നിങ്ങളുടെ കൊളസ്ട്രോൾ നിയന്ത്രിക്കുക

പ്രമേഹം നല്ല കൊളസ്ട്രോൾ കുറയ്ക്കുകയും ട്രൈഗ്ലിസറൈഡ് ഉയർത്തുകയും മോശം കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നു, ഇത് ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും സാധ്യത വർധിപ്പിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ പ്രമേഹത്തിന്റെ സങ്കീർണതയിലേക്കും നയിക്കുന്നു, ഇത് പ്രമേഹ ഡിസ്ലിപിഡീമിയ എന്നറിയപ്പെടുന്നു, ഇത് ധമനികൾക്കും കൊറോണറി സങ്കീർണതകൾക്കും കാരണമാകാം. എൽ‌ഡി‌എൽ കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനാൽ ഫാസ്റ്റ് ഫുഡ് – ബർഗറുകൾ, പിസ്സ, വറുത്ത ലഘുഭക്ഷണങ്ങൾ എന്നിവ പോലുള്ള ഭക്ഷണത്തിൽ നിന്ന് വിട്ടുനിൽക്കുക.

രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കുക

ഒരു പ്രമേഹ രോഗിയെ സംബന്ധിച്ചിടത്തോളം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലോ (ഹൈപ്പർ ഗ്ലൈസീമിയ) അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറവോ (ഹൈപ്പോഗ്ലൈസീമിയ) ആണെന്ന് മനസിലാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കണക്കാക്കിയാണ്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനുള്ള ഏറ്റവും നല്ല മാർഗം ഒരു ഗ്ലൂക്കോമീറ്റർ കയ്യിൽ കരുതുക. നിങ്ങളുടെ HbA1C വർഷത്തിൽ രണ്ടുതവണ പരിശോധിക്കുക. നിങ്ങളുടെ പ്രമേഹം പരിശോധിക്കുന്നതിനുളള ലളിതമായ രക്തപരിശോധനയാണ് എച്ച്ബി‌എ 1 സി (ഹീമോഗ്ലോബിൻ എ 1 സി). വർഷത്തിൽ രണ്ടുതവണ അല്ലെങ്കിൽ മൂന്ന് മാസത്തിലൊരിക്കൽ ഈ പരിശോധന നടത്തുക.

മരുന്നുകൾ പതിവായി കഴിക്കുക

പ്രമേഹനിയന്ത്രണത്തിന് നിർദേശിച്ച മരുന്നുകൾ കഴിക്കേണ്ടത് പ്രധാനമാണ്. മരുന്ന് കഴിക്കാതിരിക്കുന്നത് പ്രമേഹവുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യപ്രശ്നങ്ങളാൽ അപകടസാധ്യത വർധിപ്പിക്കും.

അമിത വണ്ണം

അമിതവണ്ണം നിങ്ങളുടെ കൊളസ്ട്രോളിന്റെ അളവ് ഉയർത്തുകയും ഹൃദ്രോഗത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Six simple rules diabetics need to follow522588

Next Story
How to boost immunity for growing kid: കുട്ടികളിൽ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ എന്തു ചെയ്യണം? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾCovid-19,Covid-19 india, covid-19 children, covid-19 children in india, india covid vaccination, covid vaccination children, covaxin children, pfizer children, Zydus Cadila, ZyCov-D, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express