scorecardresearch

Latest News

നിങ്ങൾ അവഗണിക്കുന്ന ഉയർന്ന രക്തസമ്മർദത്തിന്റെ 6 ലക്ഷണങ്ങൾ

രക്തസമ്മർദത്തെക്കുറിച്ചുള്ള ആശങ്കകൾ അവഗണിക്കുന്നത് മാരകമായേക്കാം

health, health tips, ie malayalam

ഹൈപ്പർടെൻഷൻ അഥവാ രക്താതിമർദം ‘നിശ്ശബ്ദ ഘാതക’നായാണറിയപ്പെടുന്നത്. രക്തക്കുഴലുകളിൽക്കൂടി പ്രവഹിക്കുന്ന രക്തം അതിന്റെ ഭിത്തികളിൽ ചെലുത്തുന്ന മർദമാണ് രക്തസമ്മർദം. രക്തസമ്മർദം പരിധിവിടുമ്പോഴാണ് ഹൈപ്പർടെൻഷനായി (രക്താതിമർദം) മാറുന്നത്.

”മിക്ക സമയത്തും, രക്താതിമർദത്തിന്റെ ദൃശ്യമായ ലക്ഷണങ്ങളൊന്നുമില്ല, ചില ലക്ഷണങ്ങൾ നിങ്ങൾ കണ്ടെത്തിയാലും, ജോലി സമ്മർദ്ദം അല്ലെങ്കിൽ വ്യായാമം മൂലമുള്ള ക്ഷീണം എന്നിവയായി നിങ്ങൾ അവ തള്ളിക്കളയാം,” ഉജ്‌ജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് സ്ഥാപക ഡയറക്ടർ ഡോ. ഷുചിൻ ബജാജ് പറഞ്ഞു.

രക്തസമ്മർദത്തെക്കുറിച്ചുള്ള ആശങ്കകൾ അവഗണിക്കുന്നത് മാരകമായേക്കാം. ഹൃദയാഘാതം, ഹൃദയസ്തംഭനം, സ്ട്രോക്ക്, ഓർമ്മക്കുറവ് അല്ലെങ്കിൽ ഡിമെൻഷ്യ എന്നിവയിൽ കലാശിച്ചേക്കാം. ഗുരുതരമായ രോഗങ്ങൾ ഒഴിവാക്കാൻ രക്തസമ്മർദം പതിവായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഡോക്ടർ ബജാജ് പറയുന്നതനുസരിച്ച്, നിങ്ങൾ ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ഉയർന്ന രക്തസമ്മർദത്തിന്റെ ആറ് ലക്ഷണങ്ങൾ ഇവയാണ്.

മൂക്കിൽ രക്തസ്രാവം

സൈനസൈറ്റിസ്, ഉയർന്ന രക്തസമ്മർദ്ദം എന്നിവ കാരണം മൂക്കിൽ രക്തസ്രാവം ഉണ്ടാകാം. നിങ്ങൾക്ക് മൂക്കിൽ രക്തസ്രാവം ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.

തലവേദന

സ്ഥിരമായി തലവേദനയുണ്ടെങ്കിൽ, നിങ്ങളുടെ രക്തസമ്മർദ്ദം വളരെ ഉയർന്നതായിരിക്കും. ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികളിൽ തലവേദന സാധാരണമാണ്. അതിനാൽ ജാഗരൂകരായിരിക്കുകയും എത്രയും വേഗം ചികിത്സ തേടുകയും ചെയ്യുക.

ക്ഷീണം

ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികളിൽ ക്ഷീണം സാധാരണമാണ്. അമിതമായി ക്ഷീണം തോന്നുന്നുവെങ്കിൽ ഡോക്ടറെ സമീപിക്കുക.

ശ്വാസം മുട്ടൽ

ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് ഡോ.ബജാജ് പറഞ്ഞു. ഹൈപ്പർടെൻഷന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണിത്.

കാഴ്ച മങ്ങുക

അനിയന്ത്രിതമായ രക്താതിമർദ്ദം കാഴ്ച പ്രശ്നങ്ങൾക്ക് കാരണമാകും.

നെഞ്ച് വേദന

ഉയർന്ന രക്തസമ്മർദ്ദത്തിന്റെ മറ്റൊരു ലക്ഷണമാണ് നെഞ്ചുവേദന. നിങ്ങൾ ഈ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടും അവഗണിക്കുന്നുവെങ്കിൽ പിന്നീട് ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കും. ആയതിനാൽ ഉടൻ ചികിത്സ തേടുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ദിവസവും ഈ ഭക്ഷണം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനം

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Six signs of high blood pressure you shouldnt ignore