scorecardresearch
Latest News

ശരീരഭാരം കുറയ്ക്കണോ? എങ്കില്‍ ഈ ആറ് ശീലങ്ങള്‍ ഒഴിവാക്കൂ

ഭക്ഷണം കഴിക്കുന്ന സമയത്തിലെ ചില തെറ്റായ ശീലങ്ങള്‍ വിശദീകരിക്കുകയാണ് നുട്രീഷനിസ്റ്റ്

ആരോഗ്യം സംരക്ഷിക്കുക എന്നത് ഇക്കാലത്ത് എല്ലാവരുടേയും പരിഗണനയില്‍ ഉള്ള ഒന്നാണ്. ചിലര്‍ക്കത് എന്നും സാധിക്കും, എന്നാല്‍ ഒരു വിഭാഗത്തിന് അതിന് കഴിയാറില്ല. പ്രധാനമായും ശരീരം ഭാരം ഉയരത്തിന് അനുസരിച്ച് കൃത്യമാക്കുക എന്നതാണ് പ്രധാനം. ഭക്ഷണം കഴിക്കുന്ന സമയത്തെ ചില ശീലങ്ങള്‍ ഒഴിവാക്കിയാല്‍ മാറ്റമുണ്ടാകുമെന്നാണ് നുട്രീഷനിസ്റ്റ് ഭക്തി കപൂര്‍ പറയുന്നത്.

മാറ്റേണ്ട ചില ശീലങ്ങള്‍

  • തിടുക്കത്തിൽ ഭക്ഷണം കഴിക്കുന്നത്.
  • അമിതമായ ലഘുഭക്ഷണം കഴിക്കുന്നത്.
  • ഭക്ഷണ സമയത്ത് വെള്ളം കുടിക്കുന്നത്.
  • ഓടുന്ന സമയത്ത് ഭക്ഷണം കഴിക്കുന്നത്.
  • ശ്രദ്ധയില്ലാതെ കഴിക്കുന്നത്.
  • ഭക്ഷണം ഒഴിവാക്കുന്നത്.

“ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലും ശരീരഭാരം കുറയ്ക്കുന്നതിലും നിങ്ങൾ ഗൗരവമുള്ള ആളാണെങ്കിൽ, ആരോഗ്യകരമല്ലാത്ത ചില ഭക്ഷണശീലങ്ങൾ മാറ്റുകയും നിങ്ങളുടെ ഭക്ഷണക്രമത്തെയും ജീവിതരീതിയെയും കുറിച്ച് വ്യത്യസ്തമായി ചിന്തിക്കാൻ തുടങ്ങുകയും വേണം” ഭക്തി പറയുന്നു.

പഴയ ശീലങ്ങള്‍ മാറ്റാനുള്ള ചില വഴികള്‍

  1. പടി പടിയായി മുന്നോട്ട് പോവുക.
  2. ചിന്താശേഷി വികസിപ്പിക്കുക.
  3. ഒരു പദ്ധതിയുണ്ടാക്കുകയും കൃത്യമായി പിന്തുടരുകയും ചെയ്യുക.
  4. ഓരോ ആഴ്ചയും ഒരു പുതിയ ചെറിയ ലക്ഷ്യം സജ്ജമാക്കുക.
  5. ഒരു യാഥാര്‍ത്ഥ്യ വീക്ഷണം നിലനിർത്തുക.
  6. വ്യായാമം, സ്ട്രെസ് മാനേജ്മെന്റ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Also Read: ശരീരഭാരം കുറയ്ക്കുന്നവർ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Six not so healthy eating habits that you need to break for weight loss