scorecardresearch

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാം, ഈ 6 ഭക്ഷണങ്ങൾ കഴിച്ച് ദിവസം തുടങ്ങൂ

ഉയർന്ന അളവിൽ ബീറ്റാ ഗ്ലൂക്കൻ അടങ്ങിയിട്ടുള്ളതിനാൽ ഓട്‌സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന് ഗുണം ചെയ്യും

ഉയർന്ന അളവിൽ ബീറ്റാ ഗ്ലൂക്കൻ അടങ്ങിയിട്ടുള്ളതിനാൽ ഓട്‌സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന് ഗുണം ചെയ്യും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Photo Source: Pexels

മൊത്തത്തിലുള്ള ആരോഗ്യത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തേണ്ടതുണ്ട്. ദിവസത്തിന്റെ തുടക്കത്തിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന ഭക്ഷണമാണ് ദിവസം മുഴുവൻ ആവശ്യമായ ഊർജം നൽകുന്നത്. കാർബോഹൈഡ്രേറ്റ് ഉപയോഗിച്ച് ദിവസം ആരംഭിക്കരുത്, പകരം നല്ല കൊഴുപ്പുകളോ പ്രോട്ടീനുകളോ ഉപയോഗിച്ച് ദിവസം തുടങ്ങുക. വെറും വയറ്റിൽ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്ന 6 ഭക്ഷണങ്ങളെക്കുറിച്ച് ഹംഗ്‌റി കോലയിലെ മുതിർന്ന ഡയറ്റീഷ്യൻ ഇപ്‌സിത ചക്രവർത്തി പറഞ്ഞിട്ടുണ്ട്.

Advertisment

ഓട്സ്

ഉയർന്ന അളവിൽ ബീറ്റാ ഗ്ലൂക്കൻ അടങ്ങിയിട്ടുള്ളതിനാൽ ഓട്‌സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന് ഗുണം ചെയ്യും. കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ള ഓട്സ് പോലുള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ നല്ലതാണെന്ന് ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് പറയുന്നു.

ബാർലി

ബീറ്റാ-ഗ്ലൂക്കൻ ഉള്ളടക്കം കാരണം രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തുന്നതിന് ബാർലി ഫലപ്രദമാണ്. ഈ നാരുകൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

പയർവർഗങ്ങൾ

പയർ പോലുള്ള ഭക്ഷണങ്ങളിൽ നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ വർധനവ് തടയുന്നതിനും സഹായിക്കും.

Advertisment

നട്സ്

ബദാം, വാൽനട്ട്, മറ്റ് നട്സ് എന്നിവ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയുടെ ഉറവിടമാണ്. ദഹനം മന്ദഗതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇവ സഹായിക്കും.

ഇലക്കറികൾ

സ്പിനച്, കാലെ തുടങ്ങിയ പച്ചക്കറികളിൽ കാർബോഹൈഡ്രേറ്റ് കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

അന്നജം ഇല്ലാത്ത പച്ചക്കറികൾ

കാരറ്റ്, ബ്രോക്കോളി, മറ്റ് അന്നജം ഇല്ലാത്ത പച്ചക്കറികൾ എന്നിവ അവശ്യ പോഷകങ്ങൾ നൽകുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് ഇവ സഹായിക്കും. 

Read More

Blood Sugar Level Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: