എന്തുകൊണ്ടാണ് നിങ്ങൾ ഒരിടത്ത് കൂടുതൽ നേരം ഇരിക്കരുതെന്ന് പറയുന്നതിൽ സംശയങ്ങളുണ്ടെങ്കിൽ സമീപകാലത്തെ ഒരു പഠനം നോക്കാം. പ്രതിമാസ മെഡിക്കൽ ജേണലായ ജമാ ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ജീവിത ശൈലിയും കാൻസർ മൂലമുള്ള മരണവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നു. ജീവിതശൈലിയിലെ മാറ്റങ്ങൾ ഒരു വ്യക്തിയെ രക്ഷിക്കുമെന്നും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന നിരവധി ആളുകൾ ജീവിതത്തിൽ ആരോഗ്യകരമായ ഈ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും പഠനം സൂചിപ്പിക്കുന്നു.

ദീർഘനേരം ഇരിക്കാതെ ദിവസവും 30 മിനിറ്റെങ്കിലും അധികമായി നടക്കുന്നത് കാൻസർ വരാനുളള സാധ്യത 31 ശതമാനം കുറയ്ക്കും. കുറച്ചുനേരം ഇരിക്കുകയും കൂടുതൽ നടക്കുകയുമാണ് വേണ്ടതെന്ന് തങ്ങളുടെ കണ്ടെത്തലുകൾ ഉറപ്പിക്കുന്നതായി പഠനത്തിന് നേതൃത്വം കൊടുത്ത യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.സൂസൻ ഗിൽക്രിസ്റ്റ് പറഞ്ഞു.

Read Also: Explained: കോവിഡ്-19 കാൻസർ രോഗികളിൽ എത്രത്തോളം അപകടകാരിയാണ്?

പല ആളുകളും മുൻപത്തെക്കാൾ വളരെ തിരക്കിലാണ് ഇപ്പോൾ. അതിനാൽ ഉയർന്ന ഇന്റൻസിറ്റി വർക്ക്ഔട്ടിനു പകരം, നിങ്ങളുടെ ജോലി പൂർത്തിയാക്കുമ്പോഴോ അല്ലെങ്കിൽ ഇടവേള എടുക്കുമ്പോഴോ അരമണിക്കൂർ ചുറ്റിക്കറങ്ങാമെന്ന് പഠനം പറയുന്നു. വീട്ടിലാണെങ്കിൽ, ഫോണിൽ സംസാരിക്കുമ്പോൾ നടന്നുകൊണ്ട് സംസാരിക്കുക. മാത്രമല്ല, വീട്ടിലെ പടികൾ കയറി ഇറങ്ങുന്നതിലൂടെ ആരോഗ്യം നിലനിർത്താം.

പഠനത്തിനായി, ഒരാഴ്ചയ്ക്കുള്ളിൽ 8,000 ആളുകളുടെ ചലനങ്ങൾ 2009 നും 2013 നും ഇടയിൽ നിരീക്ഷിച്ചു. ഏറ്റവും നിഷ്‌ക്രിയരായവർ കാൻസർ ബാധിച്ച് മരിക്കാനുള്ള സാധ്യത 82 ശതമാനം കൂടുതലാണെന്ന് കുറച്ച് വർഷങ്ങൾക്ക് ശേഷം ഗവേഷകർ കണ്ടെത്തി. കൂടുതൽ നേരം ഇരുന്നു ജോലി ചെയ്യുന്നതിനു പകരം നടത്തം, സ്‌ട്രോളിങ് തുടങ്ങിയ ലഘുവായ വ്യായാമങ്ങളിൽ ഏർപ്പെടുന്നവർക്ക് കാൻസർ വരാനുള്ള സാധ്യത എട്ട് ശതമാനം കുറവാണെന്നും കണ്ടെത്തി. വേഗതയുള്ള നടത്തം പോലുളള വ്യായാമങ്ങൾക്കായി 30 മിനിറ്റ് അധികമായി ഉപയോഗിച്ചവർ, അവരുടെ അപകടസാധ്യത 31 ശതമാനം കുറച്ചതായും പഠനത്തിൽ വ്യക്തമായി.

Read in English: Sitting long hours can increase cancer risk, walking can help: Study

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook