scorecardresearch

ഭക്ഷണത്തിൽനിന്നു ഇത് ഒഴിവാക്കിയതോടെ കുറഞ്ഞത് 25 കിലോ; ഗായകൻ പോസ്റ്റ് മലോൺ പറയുന്നു

തന്റെ ഭാരം 240 പൗണ്ട് (ഏകദേശം 109 കിലോഗ്രാം) ആയിരുന്നെന്നും എന്നാൽ ഇവ ഉപേക്ഷിച്ചതിന് ശേഷം തന്റെ ഭാരം 185 പൗണ്ടായി (ഏകദേശം 84 കിലോഗ്രാം) കുറഞ്ഞുവെന്നും ഗായകൻ പറഞ്ഞു

തന്റെ ഭാരം 240 പൗണ്ട് (ഏകദേശം 109 കിലോഗ്രാം) ആയിരുന്നെന്നും എന്നാൽ ഇവ ഉപേക്ഷിച്ചതിന് ശേഷം തന്റെ ഭാരം 185 പൗണ്ടായി (ഏകദേശം 84 കിലോഗ്രാം) കുറഞ്ഞുവെന്നും ഗായകൻ പറഞ്ഞു

author-image
Health Desk
New Update
Malone|weightloss|drinks|singer|health

ഇതാദ്യമായല്ല തന്റെ ഭാരം കുറഞ്ഞതിനെക്കുറിച്ച് മലോൺ തുറന്നുപറയുന്നത്. ഫൊട്ടോ പോസ്റ്റ് മലോൺ|ഇൻസ്റ്റാഗ്രാം

ശരീരഭാരം കുറയ്ക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രദ്ധേയമായ പരിവർത്തനത്തിന് വിധേയനായ ഗായകൻ പോസ്റ്റ് മലോൺ അടുത്തിടെ തന്റെ ഫിറ്റ്നസ് രഹസ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞു.

Advertisment

തന്റെ ഭക്ഷണത്തിൽ നിന്ന് ഒരു ഇനം ഒഴിവാക്കുന്നതിന് മുമ്പ് തന്റെ ഭാരം 240 പൗണ്ട് ആയിരുന്നുവെന്ന് ജോ റോഗൻ എക്‌സ്പീരിയൻസ് പോഡ്‌കാസ്റ്റിൽ മലോൺ പറഞ്ഞു. അതെന്താണെന്ന് അതെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? ഇത് സോഡയാണ്.( മധുരമുള്ള പാനീയങ്ങൾ)

“സോഡ വളരെ മോശമാണ്. നല്ലതാണെങ്കിലും വളരെ മോശമാണ്, ” മലോൺ പറഞ്ഞു. എന്നിരുന്നാലും, ഒരു മികച്ച പ്രകടനം കാഴ്ചവച്ചെന്ന് തോന്നുമ്പോൾ ഇടയ്ക്കിടെ ഐസ്-കോൾഡ് സോഡ കുടിക്കാറുണ്ടെന്ന് ഗായകൻ കൂട്ടിച്ചേർത്തു. ഓസ്റ്റിൻ റിച്ചാർ പോസ്റ്റ് എന്നാണ് മലോണിന്റെ യഥാർഥ പേര്. "എനിക്ക് ഒരു മികച്ച ഷോ നടന്നെങ്കിൽ ഞാൻ ഒരു കോക്ക് കഴിക്കും," അദ്ദേഹം പറഞ്ഞു.

തന്റെ ഭക്ഷണത്തിൽ നിന്ന് സോഡ ഒഴിവാക്കിക്കൊണ്ട് ശരീരഭാരം കുറച്ചതിനെക്കുറിച്ച് മലോൺ വെളിപ്പെടുത്തി. താനിക്ക് 240 പൗണ്ട് (ഏകദേശം 109 കിലോഗ്രാം) ഭാരമുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ മധുരമുള്ള പാനീയങ്ങൾ ഉപേക്ഷിച്ചതിന് ശേഷം തന്റെ ഭാരം 185 പൗണ്ടായി (ഏകദേശം 84 കിലോഗ്രാം) കുറഞ്ഞു.

Advertisment

“എല്ലാ എയറേറ്റഡ് പാനീയങ്ങളിലും ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് നിങ്ങളുടെ ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും കാലക്രമേണ ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു,”സോഡ എങ്ങനെയാണ് ശരീരഭാരം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നതെന്ന് വിശദീകരിച്ചുകൊണ്ട് ഇന്റഗ്രേറ്റീവ് ന്യൂട്രീഷനിസ്റ്റും ഹെൽത്ത് കോച്ചുമായ കരിഷ്മ ഷാ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ദിവസം മുഴുവൻ പഞ്ചസാര കലർന്ന എയറേറ്റഡ് ഡ്രിങ്ക്‌സും എനർജി ഡ്രിങ്കുകളും കുടിക്കുന്ന ആളാണ് നിങ്ങളെങ്കിൽ, അത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധ പറഞ്ഞു. ഇതാദ്യമായല്ല തന്റെ ഭാരം കുറഞ്ഞതിനെക്കുറിച്ച് മലോൺ തുറന്നുപറയുന്നത്. ഈ വർഷം ആദ്യം, താൻ ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്ന അഭ്യൂഹങ്ങളെതുടർന്ന് മലോൺ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരുന്നു.

“ഞാൻ ലഹരിമരുന്ന് ഉപയോഗിക്കുന്നില്ലെന്ന് പറയാൻ ആഗ്രഹിച്ചു. എന്റെ ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് ധാരാളം ആളുകൾ എന്നോട് ചോദിച്ചിട്ടുണ്ട്, സ്റ്റേജിലെ പ്രകടനം ഞാൻ കരുതുന്നു. ഞാൻ വളരെ രസകരമായ പ്രകടനം നടത്തുന്നു, ”അദ്ദേഹം പറഞ്ഞു.

"അച്ഛനായ ജീവിതം" ഇത്തരം പാനീയങ്ങൾ ഉപേക്ഷിക്കാനും നല്ല ഭക്ഷണം കഴിക്കാനും പ്രതിജ്ഞാബദ്ധനാക്കിയെന്ന് ഗായകൻ പറഞ്ഞു. അതുവഴി തന്റെ മകളുമായി "വളരെക്കാലം ജീവിക്കാൻ കഴിയും". “അടുത്തത് പുകവലിയും മദ്യപാനവുമാണ്, പക്ഷേ എന്നെ ഒരു ക്ഷമയുള്ള മനുഷ്യനായി കണക്കാക്കാൻ ഞാൻ ആഗ്രഹിക്കുന്നു,”മലോൺ പറഞ്ഞു.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: