scorecardresearch

അമിതമായി ഭക്ഷണം കഴിക്കുന്നവരാണോ? അവ ഒഴിവാക്കാൻ ചില ലളിതമായി വഴികൾ

അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന ചില ഫലപ്രദമായ ടിപ്പുകൾ ഇതാ

അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന ചില ഫലപ്രദമായ ടിപ്പുകൾ ഇതാ

author-image
Health Desk
New Update
ഈ 5 ജീവിതശൈലി മാറ്റങ്ങൾ കാൻസർ സാധ്യത കുറയ്ക്കും

വെറും വയറ്റിൽ ചായ കുടിക്കുന്നത് ഒഴിവാക്കണം. source: Jane Doan

പലതരത്തിലുള്ള ഭക്ഷണം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ പാർട്ടികളിലും റെസ്റ്റോറന്റുകളിലും ചിലപ്പോൾ ഭക്ഷണം കഴിക്കുന്നത് ഗ്യാസ് പോലുള്ള ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. നിങ്ങൾ പലപ്പോഴും ഈ പ്രശ്നം നേരിടുന്ന ഒരാളാണെങ്കിൽ, ചില മുൻകരുതലുകൾ എടുക്കുകയും ഇത് തടയാൻ സഹായിക്കുന്ന മാർഗങ്ങൾ നോക്കുകയും ചെയ്യേണ്ടതാണ്.

Advertisment

പോഷകാഹാര വിദഗ്ധനായ നിധി ശർമ്മ ആമാശയത്തെക്കുറിച്ചും പൂർണ്ണതയെ സൂചിപ്പിക്കുന്നവയെക്കുറിച്ചും പറയുന്നു. എന്നിട്ടും പലരും ഈ ലക്ഷണങ്ങളെ അവഗണിക്കുന്നു.

“വയർ നിറയുമ്പോൾ ചില അസ്വസ്ഥതകൾ സൃഷ്ടിച്ചുകൊണ്ട് ആമാശയം പരമാവധി നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു. എന്നിരുന്നാലും, ഈ അടയാളങ്ങൾ അവഗണിക്കാനും വീണ്ടും കഴിക്കാനും നമ്മുൾ മിടുക്കരാണ്. നമ്മൾ ഒരു പരിണമിച്ച ജീവിവർഗമാണെങ്കിലും മറ്റ് മൃഗങ്ങളെക്കാൾ ശ്രേഷ്ഠരാണെങ്കിലും, എല്ലാ മേഖലകളിലും ഇത് ശരിയല്ലെന്ന് ഞാൻ ഊഹിക്കുന്നു. അമിതഭാരമുള്ള ഒരു പക്ഷിയെയോ, വയർ നിറഞ്ഞതിനുശേഷവും ഭക്ഷണം കഴിക്കുന്ന നായയെയും നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?" നിധി പറഞ്ഞു.

അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനുള്ള ചില ടിപ്പുകൾ ഇതാ

ഒരിക്കലും ഭക്ഷണം ഒഴിവാക്കരുത് - ഒരു പാർട്ടിക്ക് മുമ്പ് ഞാൻ ഒരിക്കലും ഭക്ഷണം ഒഴിവാക്കില്ല. അളവ് 15-20 ശതമാനം കുറയ്ക്കുന്നു. ഇത് എന്നെ തൃപ്തിപ്പെടുത്തുന്നു. പാർട്ടി തുടങ്ങുമ്പോഴേക്കും എനിക്ക് വിശക്കില്ല. വളരെ വിശപ്പ് തോന്നുന്ന സാഹചര്യത്തിൽ, നിങ്ങൾ വൈകാരികമായി ഭക്ഷണം കഴിക്കാൻ തുടങ്ങുന്നു. അതിനാൽ അത്തരം സാഹചര്യങ്ങളിൽനിന്നും വിട്ടുനിൽക്കുക.

Advertisment

നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങൾ ഉപയോഗിച്ച് ആരംഭിക്കുക - എനിക്ക് മധുരപലഹാരങ്ങൾ ഇഷ്ടമാണ്. അതിനാൽ ഞാൻ മധുരപലഹാരങ്ങളും ചില സ്റ്റാറ്റേഴ്സും ഉപയോഗിച്ച് ആരംഭിക്കുന്നു. സാധാരണയായി പ്രധാന കോഴ്സിൽ കൂടുതൽ സമയം ചെലവഴിക്കുന്നില്ല.

കുറഞ്ഞ കലോറി ഇനങ്ങൾ - നിങ്ങൾ ഭക്ഷണക്രമത്തിലായിരിക്കുകയും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്യുകയാണെങ്കിൽ സ്റ്റെർ ഫ്രൈ പച്ചക്കറികൾ, പനീർ ടിക്ക, തന്തൂരി ചിക്കൻ തുടങ്ങിയ ഗ്രിൽ ഇനങ്ങൾ, ക്രീം ഇല്ലാത്ത സൂപ്പുകൾ എന്നിവ എടുക്കുക. കൊഴുത്ത കറികളിൽ നിന്ന് വിട്ടുനിൽക്കുക, മധുരം കഴിക്കേണ്ടതില്ല.

പതുക്കെ കഴിക്കുക - ഒരു ചെറിയ സ്പൂൺ ഉപയോഗിക്കുക. നിങ്ങളുടെ വിഭവത്തിന്റെ ഓരോ കഷണവും ആസ്വദിച്ച് കഴിക്കുക. ചെറിയ അളവിൽ പോലും സംതൃപ്തി അനുഭവിക്കാൻ ഇത് നിങ്ങളെ സഹായിക്കും. ഭക്ഷണം കഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം സംസാരിക്കുക.

" നാരങ്ങാവെള്ളം പോലുള്ള വീട്ടുവൈദ്യങ്ങൾ ദഹനനാളത്തിന്റെ പിഎച്ച് ലെവൽ മാറ്റുകയും താൽക്കാലിക സുഖം നൽകുകയും ചെയ്യുന്നതിലൂടെ ഉപരിപ്ലവമായ ഒരു ജോലി മാത്രമേ ചെയ്യൂ. എന്നാൽ ദഹിക്കാത്ത ഭക്ഷണം നിങ്ങളുടെ ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞുകൂടുന്നതിനെ അത് സഹായിക്കുന്നില്ല," നിധി പറഞ്ഞു.

ബാംഗ്ലൂരിലെ ജിൻഡാൽ നേച്ചർക്യൂർ ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് ഡയറ്റീഷ്യൻ സുഷമ പിഎസ് ചില നുറുങ്ങുകൾ പട്ടികപ്പെടുത്തി:
ഭക്ഷണത്തിനു മുമ്പ്: ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം അല്ലെങ്കിൽ പെരുംജീരകം, ജീരകം എന്നിവ ചേർത്ത വെള്ളം കുടിച്ച് ദിവസം ആരംഭിക്കുക. പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്, കാരണം അത് ദിവസം മുഴുവൻ ഊർജ്ജം നൽകുന്നു.

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് നിങ്ങൾക്ക് വയറുനിറഞ്ഞതായി തോന്നുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും. സംസ്കരിച്ചതോ ഉയർന്ന കലോറിയുള്ളതോ ആയ ലഘുഭക്ഷണത്തിന് പകരം, പഴങ്ങൾ, നട്സ് അല്ലെങ്കിൽ തൈര് പോലുള്ള പോഷകപ്രദമായ ലഘുഭക്ഷണങ്ങൾ ഉപയോഗിക്കുക.

ഭക്ഷണവേളയിൽ- ഭക്ഷണം കഴിക്കുമ്പോൾ വർത്തമാനകാല ചിന്തകളിലും സംവേദനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള വിലപ്പെട്ട തന്ത്രമാണ് മൈൻഡ്ഫുൾ ഭക്ഷണം. “കൂടുതൽ സ്വയം ബോധവാന്മാരാകുന്നതിലൂടെയും ശരീരത്തിന്റെ വിശപ്പും പൂർണ്ണതയെക്കുറിച്ചും ശ്രദ്ധാപൂർവമായ ഭക്ഷണരീതികൾ ഉപയോഗിച്ച് നിങ്ങൾക്ക് ഭക്ഷണരീതി മെച്ചപ്പെടുത്താൻ കഴിയും.

മനഃപൂർവ്വം കഴിക്കുന്നത് ഭക്ഷണത്തിന്റെ സെൻസറി അനുഭവം മെച്ചപ്പെടുത്തുകയും അനാരോരോഗ്യകരമായ ഭക്ഷണ ഉപഭോഗം കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ പ്ലേറ്റിൽ പച്ചക്കറികളും നാലിലൊന്ന് പ്രോട്ടീനും നാലിലൊന്ന് കാർബോഹൈഡ്രേറ്റും ഉണ്ടായിരിക്കണം, ”സുഷമ പറഞ്ഞു.

ഭക്ഷണത്തിനു ശേഷം- ഭക്ഷണത്തിനു ശേഷം അൽപനേരം നടക്കുന്നത് ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും സഹായിക്കും. “മധുര ട്രീറ്റുകൾക്ക് പകരം, പഴങ്ങളോ കൊഴുപ്പ് കുറഞ്ഞ തൈരോ പോലുള്ള ആരോഗ്യകരമായ ബദലുകളിലേക്ക് പോകുക. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് നിങ്ങൾക്ക് വയറുനിറഞ്ഞതായി തോന്നുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും, ”സുഷമ പറഞ്ഞു.

സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമവും ഇടയ്ക്കിടെയുള്ള വ്യായാമവും മികച്ച ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് ഓർക്കുക, സുഷമ പറഞ്ഞു.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: