ആരോഗ്യകരമായ ഭക്ഷണത്തിൽ ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കും, അതിൽ ഫൈബറും ഉൾപ്പെടും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ഹൈപ്പർടെൻഷൻ, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
അങ്ങനെയങ്കിൽ നമ്മുടെ ഭക്ഷണത്തിലെ നാരുകളുടെ അളവ് എങ്ങനെ വർധിപ്പിക്കാം?. ന്യൂട്രീഷ്യനിസ്റ്റ് കിനിത കടകിയ പട്ടേൽ അടുത്തിടെ ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിൽ അതിനുള്ള ചില നുറുങ്ങ് വഴികൾ പങ്കുവച്ചിട്ടുണ്ട്.
- തൊലിയോടു കൂടി കഴിക്കാൻ സാധിക്കുന്ന പഴങ്ങൾ അങ്ങനെ തന്നെ കഴിക്കുക. വൃത്തിയായി കഴുകിയതിനുശേഷം വേണം കഴിക്കാൻ. പഴങ്ങളുടെ തൊലി ഫൈബറാൽ സമ്പന്നമാണ്.
- ഭക്ഷണത്തിൽ പയറും പരിപ്പും വിത്തുകളും ഉൾപ്പെടുത്തുക, ഇവയെല്ലാം നാരുകളാൽ സമ്പന്നമാണ്.
- ചപ്പാത്തിയോ പാസ്തയോ എന്തുമാകട്ടെ, ധാന്യം കൊണ്ടുളള ഭക്ഷണങ്ങൾക്കു പകരം മറ്റെന്തെങ്കിലും കഴിക്കുക
- ഫൈബർ വർധിപ്പിക്കാൻ മില്ലറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
ഈ രീതിയിൽ, നിങ്ങൾക്ക് 20-35 ഗ്രാം ഫൈബർ നേടാൻ കഴിയുമെന്ന് പോഷകാഹാര വിദഗ്ധ വ്യക്തമാക്കി. എങ്കിലും നിങ്ങളുടെ ഭക്ഷണ രീതിയിൽ മാറ്റം വരുത്തുന്നതിനു മുൻപ് ഒരു ന്യൂട്രീഷ്യണലിസ്റ്റിന്റെ ഉപദേശം തേടണം.
Read More: ശരീര ഭാരം കുറയ്ക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ