ശരീരഭാരം കുറയ്ക്കുമ്പോൾ ചർമ്മത്തിന്റെയും മുടിയുടെയും ഗുണനിലവാരത്തിൽ പലർക്കും മാറ്റം അനുഭവപ്പെടാം. ചില ലളിതമായ നുറുങ്ങു വിദ്യകളിലൂടെ ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം മുഖത്ത് തിളക്കം നിലനിർത്താൻ സാധിക്കും. സൗന്ദര്യവർദ്ധകവസ്തുക്കൾ ഉപയോഗിച്ച് ഇതിനുളള പരിഹാരം ലഭിക്കില്ല, നിങ്ങളുടെ ഭക്ഷണക്രമത്തിലും ജീവിതരീതിയിലും ആവശ്യമായ മാറ്റങ്ങൾ വരുത്തണം. ഇതിനുളള ചില വഴികളെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ന്യൂട്രീഷ്യണലിസ്റ്റ് പൂജ മഹീജ.
ശരീര ഭാരം കുറച്ചതോടെ സൗന്ദര്യവും ചർമ്മത്തിലെ തിളക്കവും നഷ്ടപ്പെട്ട നിരവധി പേരെ എനിക്കറിയാം. ആരോഗ്യകരമായ രീതിയിലുളള ശരീര ഭാരം കുറയ്ക്കൽ ഉളളിലെ തിളക്കം നഷ്ടപ്പെടുത്തില്ല. ഭക്ഷണരീതി ശരിയായ രീതിയിലാണെങ്കിൽ ശരീരത്തിലെ അനാരോഗ്യകരമായ കൊഴുപ്പ് കുറയ്ക്കാനും ചർമ്മത്തിന്റെയും മുടിയുടെയും ഗുണനിലവാരം മെച്ചപ്പെടുത്താനും സാധിക്കുമെന്ന് അവർ പറഞ്ഞു.
Read Here: Diastasis Recti: വയറു കുറയുന്നില്ലേ? കാരണം ചിലപ്പോള്‍ ഇതാവാം
- ചർമ്മം വരണ്ടതാകാതെ ജലാംശമുളളതായിരിക്കേണ്ടത് അത്യാവശ്യമാണ്. ചർമ്മത്തിലെ ജലാംശം വർധിപ്പിക്കുന്നതിനുള്ള പ്രധാന പോഷകമാണ് വെള്ളം. അതിനാൽ തന്നെ ആവശ്യത്തിന് വെളളം കുടിക്കണം
- വളരെ കുറഞ്ഞ കലോറി നൽകുന്ന ഭക്ഷണരീതികൾ പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കും കൊളാജൻ നഷ്ടത്തിനും കാരണമാകും
- ദിവസവും പച്ചക്കറികൾ കൊണ്ടുളള ഒരു ഗ്ലാസ് ജ്യൂസ് കുടിക്കുക. വെളളരിക്ക, ബീട്രൂട്ട്, തക്കാളി, നാരങ്ങ എന്നിവ ചേർത്തുളള ജ്യൂസ് മികച്ചതാണെന്ന് മഹീജ പറയുന്നു
- വ്യായാമം ആവശ്യത്തിന് മതി, കൂടുതൽ വേണ്ട
- വെളിച്ചെണ്ണ, സീഡ്സ്, അണ്ടിപ്പരിപ്പ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
Read More: ചോറോ ചപ്പാത്തിയോ, ശരീര ഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?