വേനൽക്കാലത്തെ ചൂടിൽ നിന്ന് മഴക്കാലം ആശ്വാസമേകുന്നതാണ്. എന്നാൽ ജലജന്യരോഗങ്ങൾ, ചർമ്മ അലർജികൾ, ഭക്ഷ്യവിഷബാധ, ദഹനക്കേട്, ജലദോഷം, ഇൻഫ്ലുവൻസ, വൈറൽ പനി തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. അതിനാൽ, ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടർന്ന് മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കുക എന്നത് വളരെ പ്രധാനമാണ്. മഴക്കാലം ഒരാളുടെ രോഗപ്രതിരോധ ശേഷിയെ ബാധിച്ചേക്കാം. അതിനാൽ തന്നെ ശരിയായ ഭക്ഷണം, ശാരീരിക വ്യായാമം എന്നിവ ആവശ്യമാണ്.

പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും മൺസൂൺ സമയത്ത് ശ്രദ്ധിക്കേണ്ട ചില ടിപ്പുകളെക്കുറിച്ചാണ് ഇനി പറയുന്നത്.

സീസണൽ, സിട്രസ് പഴങ്ങൾ കഴിക്കുക

വിറ്റാമിൻ സി, ഫൈബർ തുടങ്ങിയ പോഷകങ്ങളുടെ ശക്തികേന്ദ്രമായതിനാൽ പഴങ്ങൾ ശരീരത്തിന് ഊർജം നൽകാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. ആപ്പിൾ, പേരയ്ക്ക, വാഴപ്പഴം, മാതളനാരങ്ങ, പപ്പായ, ഓറഞ്ച്, മൊസാമ്പി അല്ലെങ്കിൽ മധുരമുള്ള നാരങ്ങ, എന്നിവയൊക്കെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. ഇരുമ്പ് ആഗിരണം ചെയ്യാൻ വിറ്റാമിൻ സി സഹായിക്കുന്നു.

ഉപ്പിന്റെ അമിത ഉപയോഗം ഒഴിവാക്കുക

മൺസൂൺ സമയത്ത് ഉപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്, കാരണം ബിപി ഉയരുന്നത് തടയുന്നു. കൂടാതെ തണ്ണിമത്തൻ, കുക്കുമ്പർ തുടങ്ങിയ പഴങ്ങൾ ശരീരത്തിൽ വെള്ളം നിലനിർത്താൻ സഹായിക്കും.

Read Also: കൊറോണ വൈറസിനൊപ്പം ജീവിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രോട്ടീൻ അടങ്ങിയ ഭക്ഷണം

പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും പേശികളുടെ ബലത്തിനുമുള്ള പ്രധാന മാക്രോ പോഷകമാണ് പ്രോട്ടീൻ. പയർ, പയർവർഗ്ഗങ്ങൾ, പാൽ, തൈര്, മുട്ട, ചിക്കൻ, പനീർ, സോയ എന്നിവയാണ് പ്രോട്ടീന്റെ സമ്പന്നമായ ഉറവിടങ്ങൾ. പ്രോബയോട്ടിക് ആയതിനാൽ തൈരും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്, തൈരിൽ അടങ്ങിയിരിക്കുന്ന നല്ല ബാക്ടീരിയകൾ പ്രതിരോധശേഷി വർധിപ്പിക്കാനും അണുബാധകൾക്കെതിരെ പോരാടാനും സഹായിക്കും.

മസാലകൾ ചേർന്നുളള ഭക്ഷണം ഒഴിവാക്കുക

ചില സന്ദർഭങ്ങളിൽ, മസാലകൾ അടങ്ങിയ ഭക്ഷണം ചർമ്മത്തിൽ തിണർപ്പ്, ചൊറിച്ചിൽ തുടങ്ങി അലർജിക്ക് കാരണമാകും. മസാലയുള്ള ഭക്ഷണങ്ങൾ ദഹനക്കേടിനും കാരണമാകും. കൂടാതെ, തെരുവ് ഭക്ഷണം, ജങ്ക് ഫുഡുകൾ, വറുത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം. തെരുവ് കടകളിൽ മുറിച്ചു വച്ചിരിക്കുന്ന പഴങ്ങളിൽ ബാക്ടീരിയകൾ അടങ്ങിയിരിക്കുകയും ആമാശയത്തെ ദുർബലപ്പെടുത്തുകയും ചെയ്യും

തിളപ്പിച്ച വെളളം കുടിക്കുക

തണുത്ത കാലാവസ്ഥ കാരണം ജലാംശം നിലനിർത്താൻ ഒരു ദിവസം 8-10 ഗ്ലാസ് വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ മഞ്ഞപ്പിത്തം, വയറിളക്കം, കോളറ തുടങ്ങിയ രോഗങ്ങളെ തടയാനാവും. തേൻ, ഇഞ്ചി, കുരുമുളക് എന്നിവ ചേർത്തുളള ചൂട് വെള്ളം ജലദോഷം, ചുമ, പനി എന്നിവയെ സുഖപ്പെടുത്തും.

Read in English: Simple immunity-boosting tips for the monsoon

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook