scorecardresearch
Latest News

തലവേദനയാണോ? മരുന്നുകൾ കഴിക്കുന്നതിനു മുൻപ് ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കൂ

തലവേദന മാറ്റാൻ ചില വീട്ടുവൈദ്യങ്ങൾ സഹായിക്കും

തലവേദനയാണോ? മരുന്നുകൾ കഴിക്കുന്നതിനു മുൻപ് ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കൂ

സമ്മർദം, ജോലി ഭാരം, ടെൻഷൻ എന്നിവയൊക്കെ തലവേദനയ്ക്ക് കാരണമാകാറുണ്ട്. തലവേദന തുടങ്ങുമ്പോൾ തന്നെ ആശ്വാസം നേടാനായി മരുന്നുകളിലേക്കാണ് പലരും ചെന്നെത്തുന്നത്. എന്നാൽ തലവേദന മാറ്റാൻ ചില വീട്ടുവൈദ്യങ്ങൾ സഹായിക്കും. കഠിനമായ അല്ലെങ്കിൽ സ്ഥിരമായ തലവേദനയ്ക്ക് വിദഗ്ധ ചികിത്സ ആവശ്യമാണ്.

വെള്ളം കുടിക്കുക

തലവേദനയ്ക്കുള്ള കാരണം നിർജലീകരണമാണെന്ന് ചില പഠനങ്ങൾ പറയുന്നു. നിർജലീകരണം ഉണ്ടാവുന്നത് നിങ്ങളുടെ ഏകാഗ്രതയെ ബാധിക്കുകയും അസ്വസ്ഥതകളെ വർധിപ്പിക്കുകയും ചെയ്യും. ഇത് തലവേദനയെ കൂടുതൽ വഷളാക്കുന്നു. വെള്ളത്തിന് അരമണിക്കൂറിനുള്ളിൽ തലവേദന മാറ്റാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിൽ എല്ലായ്പ്പോഴും ജലാംശം നിലനിർത്തുന്നത് ഉറപ്പാക്കുക.

ഇഞ്ചി ചായ

അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ, ഇഞ്ചി ചേർത്ത ചായ തലവേദന കുറയ്ക്കുമെന്ന് കണ്ടെത്തി. തലവേദനയുള്ളപ്പോൾ ഇഞ്ചി ചേർത്ത ചായ കുടിക്കുക. ഇഞ്ചി ചേർത്ത എണ്ണ നെറ്റിയിലും കഴുത്തിലും പുറകിലും മസാജ് ചെയ്യുന്നതും ഗുണം ചെയ്യും.

കോഫി കുടിക്കാം

വളരെയധികം കഫീൻ തലവേദനയെ കൂടുതൽ വഷളാക്കും. ചെറിയ തലവേദനയാണെങ്കിൽ തുടക്കത്തിൽ തന്നെ ഒരു കപ്പ് കാപ്പി കുടിക്കാം. അമിതമായി കുടിക്കരുത്. വേദന മാറിക്കഴിഞ്ഞാൽ പിന്നെ കുടിക്കരുത്. കാരണം കഫീൻ ശരീരത്തിൽ നിർജലീകരണം ഉണ്ടാകാൻ കാരണമാകും. അതിനാൽ ഇത് ഒഴിവാക്കിയില്ലെങ്കിൽ വീണ്ടും തലവേദന വരാനുള്ള സാധ്യതയുണ്ട്.

നല്ലൊരു ഉറക്കം

ഉറക്കമില്ലായ്മ തലവേദനയുണ്ടാക്കാം. തലവേദനയ്ക്കു കാരണം അതാണെങ്കിൽ നന്നായി ഒന്ന് ഉറങ്ങുക. ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും തലവേദനയും മാറിയിരിക്കും.

കംപ്രസ്

തല വേദനയുള്ളപ്പോൾ അതിന്റെ തീവ്രതയും വീക്കവും കുറയ്ക്കാൻ ഇത് സഹായിക്കും. ഇതിനായി ഒരു ജെൽ കംപ്രസ്, ഒരു തൂവാലയിൽ പൊതിഞ്ഞ ഐസ് ക്യൂബുകൾ അല്ലെങ്കിൽ ഫ്രീസുചെയ്ത പച്ചക്കറികളുടെ ഒരു ബാഗ് തുടങ്ങിയ ഏതും ഉപയോഗിക്കാം. 15 മിനിറ്റ് തലയിൽ കംപ്രസ് വയ്ക്കുക. അതിനുശേഷം 15 മിനിറ്റ് ഇടവേള എടുക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Simple home remedies for headache