ദഹന ആരോഗ്യം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദഗ്‌ധർ പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്. ദഹനാരോഗ്യത്തിന് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിശദീകരിച്ചിരിക്കുകയാണ് സെലിബ്രിറ്റി ന്യൂട്രീഷ്യണലിസ്റ്റ് റുജുത ദിവേകർ.
നല്ല ദഹനത്തിന് ചെയ്യേണ്ട കാര്യങ്ങൾ
- നെയ്യ്-ശർക്കര ഉപയോഗിച്ച് നിങ്ങളുടെ ഉച്ചഭക്ഷണം പൂർത്തിയാക്കുക
- എല്ലാ ദിവസവും ഒരു വാഴപ്പഴം കഴിക്കുക, രാവിലെ അല്ലെങ്കിൽ വൈകുന്നേരം ലഘുഭക്ഷണമായി
- ശാരീരിക പ്രവർത്തനങ്ങൾ/നടത്തം കൂട്ടുക
- ഉച്ചയ്ക്കുശേഷം 15-20 മിനിറ്റ് ഉറങ്ങുക
ചെയ്യരുതാത്ത കാര്യങ്ങൾ
- വൈകുന്നേരം 4 മണിക്ക് ചായ/കാപ്പി പാടില്ല
- ഭക്ഷണം തെറ്റായ അനുപാതത്തിൽ കഴിക്കരുത്. ഉദാഹരണമായി, ചോറിനേക്കാൾ കൂടുതൽ കറികളാവരുത്
- നെയ്യ്, തേങ്ങ, നിലക്കടല തുടങ്ങിയവ ഭക്ഷണത്തിൽ നിന്ന് നീക്കം ചെയ്യരുത്
- വ്യായാമം ചെയ്യാതിരിക്കരുത്
ഒരാളുടെ ഭക്ഷണത്തിൽ നെയ്യും ശർക്കരയും ഉൾപ്പെടുത്തേണ്ടതിനെക്കുറിച്ച് ദിവേകർ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ശർക്കര ഉൾപ്പെടുത്തുന്നത് ഭക്ഷണത്തിനു ശേഷം മധുരപലഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. ആയുർവേദ പ്രകാരം ശർക്കരയും നെയ്യും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തെ വിഷവിമുക്തമാക്കാൻ സഹായിക്കും. കൂടാതെ, ചർമ്മം, മുടി, നഖങ്ങൾ എന്നിവ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന വിളർച്ച പ്രശ്നങ്ങൾ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു.