അമിത ഭാരം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുമായി നിരവധി പേർ കഠിനമായി പ്രയത്നിക്കാറുണ്ട്. എന്നാൽ ആരോഗ്യകരമായ രീതിയിലാണ് ശരീരഭാരം കുറയുന്നതെന്നും ശരീരത്തെ നെഗറ്റീവായി അതു ബാധിക്കുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ശരീരഭാരം കുറയ്ക്കാൻ വിവിധ മാർഗങ്ങളുണ്ടെങ്കിലും, ഒരാളുടെ ഭക്ഷണക്രമം, ശാരീരികക്ഷമത, ശീലങ്ങൾ എന്നിവ കണക്കിലെടുത്ത് ക്ഷമയോടെ കാത്തിരിക്കേണ്ടതും ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതും പ്രധാനമാണ്.

ശരീര ഭാരം കുറയ്ക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിവരിക്കുകയാണ് മുൻമും ഗെനേരിവാൾ.

ചായ/കാപ്പി എന്നിവയിൽ ദിവസം തുടങ്ങാതിരിക്കുക

ഉറക്കമുണർന്ന് 30 മിനിറ്റിനുള്ളിൽ ചൂടുള്ള ഹെർബൽ ഡ്രിങ്ക് ഉപയോഗിച്ച് ദിവസം ആരംഭിക്കുക. ചായ / കാപ്പിയിൽ കഫീൻ ഉണ്ട്, അത് കോർട്ടിസോളിനെ (സ്ട്രെസ് ഹോർമോൺ) ഉത്തേജിപ്പിക്കുകയും ശരീരത്തെ ഒരു ‘സ്ട്രെസ്’ മോഡിൽ നിർത്തുകയും ചെയ്യുന്നു. നമ്മൾ ഉണരുമ്പോൾ, ശരീരം സാധാരണ രീതിയിൽ പ്രവർത്തിക്കാൻ സമയം ആവശ്യമാണ്. അത്തരമൊരു സാഹചര്യത്തിൽ, സമ്മർദം കുറയ്ക്കുന്ന തരത്തിലുളള ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

കൂടുതൽ നേരം ഒരേ സ്ഥലത്ത് ഇരിക്കരുത്

ഓരോ 30 മിനിറ്റ് കൂടുമ്പോഴും എഴുന്നേറ്റ് രണ്ടു മിനിറ്റ് നടക്കുക. കാരണം എസി‌എസ്‌എമ്മിന്റെ (അമേരിക്കൻ കോളേജ് ഓഫ് സ്‌പോർട്‌സ് മെഡിസിൻ) ഗവേഷണ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്, പകൽ സമയത്ത് കൂടുതൽ നടക്കുന്നത്, ആഴ്ചയിൽ 150 മിനിറ്റ് വ്യായാമം നേടുന്നതിനൊപ്പം ഒരാളുടെ രോഗ സാധ്യത കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ആവശ്യമാണ്.

ഭക്ഷണം കഴിക്കുമ്പോൾ ഫോണിൽ സംസാരിക്കരുത്

ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്യരുത്. കാരണം ഭക്ഷണത്തിലെ ശ്രദ്ധ നഷ്ടപ്പെടുകയും കൂടുതൽ കഴിക്കാനുളള സാധ്യതയുണ്ടാവുകയും ചെയ്യുന്നു.

ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുൻപേ ടിവി ഓഫ് ചെയ്യുക

ഉറങ്ങാൻ കിടക്കുന്നതിനു ഒരു മണിക്കൂർ മുൻപായി ടിവി, ഫോൺ, ലാപ്‌ടോപ് അടക്കമുളള ഇലക്ടോണിക് ഉപകരണങ്ങൾ മാറ്റിവയ്ക്കുക. കാരണം ഇത്തരം ഉപകരണങ്ങളിലെ സ്ക്രീനിലെ പ്രകാശം മെലറ്റോൺ (ഉറക്കത്തെ പ്രേരിപ്പിക്കുന്ന ഹോർമോൺ) പുറപ്പെടുവിക്കുന്നത് വൈകിപ്പിക്കുകയും ജാഗ്രത കൂട്ടുകയും ചെയ്യുന്നു. ഇത് ഉറക്കം വരാൻ വൈകിപ്പിക്കുക മാത്രമല്ല, രാവിലെ ഉണരുമ്പോൾ ശരീരത്തിന് ക്ഷീമം ഉണ്ടാക്കുകയും ചെയ്യും.

പ്രഭാതഭക്ഷണം ലഘുവായിരിക്കണം

ഉപ്പുമാവ് പോലുളള ലഘുഭക്ഷണങ്ങൾ കഴിക്കുക. ഫാസ്റ്റ്ഫുഡിൽ ആരോഗ്യത്തിന് ഹാനികരമായ പ്രിസർവേറ്റീവുകളും കൃത്രിമ ഫ്ലേവറിംഗ് ഏജന്റുകളും ഉൾക്കൊള്ളുന്നു.

Read More: തലവേദന മാറ്റുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നത് വരെ: അറിയാം പുതിനയുടെ ആരോഗ്യപരമായ ഗുണങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook