തിരക്കേറിയ ജീവിതവും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മലബന്ധം, ഉറക്കമില്ലായ്മ എന്നിവയ്ക്ക് കാരണമാകുന്നു. നിരവധി പേർ ഇതുമൂലം ബുദ്ധിമുട്ടുന്നുണ്ട്. ഇവയെ മറികടക്കാൻ മരുന്നുകളുണ്ടെങ്കിലും, പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തവും സുസ്ഥിരവുമായ ചികിത്സ എന്തുകൊണ്ട് തിരഞ്ഞെടുത്തുകൂടാ?
മലബന്ധം നീക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില ടിപ്സുകൾ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ചിരിക്കുകയാണ് ആയുർവേദ ഡോ.മിഹിർ ഖത്രി. ഒരാഴ്ചയ്ക്കുള്ളിൽ ഇവയിൽനിന്നും മുക്തി നേടാമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
- പ്രഭാതഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്തുക. പപ്പായയിൽ പപ്പൈൻ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് നല്ലതാണ്. മാത്രമല്ല, കുടൽ വൃത്തിയാക്കാൻ സഹായിക്കുന്നു.
- രാവിലെയോ വൈകുന്നേരമോ രാത്രി മുഴുവൻ കുതിർത്ത 5-10 കറുത്ത ഉണക്കമുന്തിരി കഴിക്കുക. ഇങ്ങനെ ചെയ്താൽ മലബന്ധം മാറുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യും.
- അത്താഴത്തിന് വെജിറ്റബിൾ സൂപ്പ് കഴിക്കുക, കാരണം അതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടൽ വൃത്തിയാക്കാൻ സഹായിക്കുന്നു. അസംസ്കൃത പച്ചക്കറികൾ ഒഴിവാക്കുക, കാരണം ഇവ ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്ക് ഇടവരുത്തും.
- ഉറങ്ങുന്നതിനു മുൻപ് രണ്ട് ടീസ്പൂൺ പശുവിൻ നെയ്യ് ഒരു കപ്പ് ചെറുചൂടുള്ള പാലിൽ ചേർത്ത് കുടിക്കുക. “നെയ്യ് കഴിക്കുന്നത് കൊളസ്ട്രോളോ കൊഴുപ്പോ കൂട്ടില്ല. ഇത് കുടൽ വൃത്തിയാക്കാൻ സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മലബന്ധം അകറ്റാൻ ഈ മൂന്നു ഭക്ഷണങ്ങൾ ഒഴിവാക്കൂ