”ശരീരത്തിലെ കോശഭിത്തിയുടെ നിര്‍മ്മിതിക്കും കോശങ്ങളുടെ വളര്‍ച്ചയ്ക്കും കൊളസ്‌ട്രോള്‍ മുഖ്യഘടകമാണ്. ആരോഗ്യപ്രദമായ ശരീരത്തിന് കൊളസ്ട്രോൾ വളരെ ആവശ്യമാണ്. എന്നാൽ കൊളസ്ട്രോൾ കൂടിയാൽ ഹൃദ്രോഗത്തിലേക്കും മറ്റ് പ്രശ്‌നങ്ങളിലേക്കും നയിക്കും,” മാക്രോബയോട്ടിക് ന്യൂട്രീഷ്യണലിസ്റ്റ് ഷൊണാലി സബേർവാൾ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.
ഉയർന്ന അളവിലുള്ള ‘നല്ല’ എച്ച്‌ഡിഎൽ കൊളസ്ട്രോൾ ഗുണം ചെയ്യുമെങ്കിലും, ‘ചീത്ത’ എൽഡിഎൽ കൊളസ്ട്രോൾ ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. നിങ്ങൾക്ക് ചീത്ത കൊളസ്ട്രോൾ ഉണ്ടെങ്കിൽ, ഭക്ഷണക്രമത്തിൽ നിന്നുതന്നെ ചില ജീവിതശൈലി മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
സസ്യാധിഷ്ഠിത ഡയറ്റിൽ പച്ചക്കറികൾ, പഴങ്ങൾ, പയർവർഗ്ഗങ്ങൾ, പരിപ്പ്, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്നു, അവ നാരുകൾ, പ്രോട്ടീൻ, പ്ലാന്റ് സ്റ്റിറോളുകൾ എന്നിവയാൽ സമ്പുഷ്ടമാണ്, കൂടാതെ കൊളസ്ട്രോൾ നില നിലനിർത്താൻ ഇവ ശുപാർശ ചെയ്യാറുണ്ട്.
സബേർവാൾ നിർദേശിച്ച ഡയറ്റ്
- മഗ്നീഷ്യം വർദ്ധിപ്പിക്കുക
- ഗ്രീൻ ടീ കുടിക്കുക
- ധാന്യങ്ങൾ കൂടുതൽ കഴിക്കുക
- വിറ്റാമിൻ കെ 2 ഉൾപ്പെടുത്തുക
- വെളിച്ചെണ്ണ ഉൾപ്പെടുത്തുക
- ഭക്ഷണത്തിൽ വെളുത്തുള്ളി ചേർക്കുക
- ചിയ അല്ലെങ്കിൽ ഫ്ളാക്സ് സീഡുകൾ അല്ലെങ്കിൽ മത്സ്യ എണ്ണകൾ ചേർക്കുക
- ട്രാൻസ് ഫാറ്റുകൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, പുകവലി, അമിതമായ മദ്യപാനം എന്നിവയിൽ നിന്ന് വിട്ടുനിൽക്കുക
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ആപ്പിൾ മുതൽ കൂൺ വരെ: 40 കഴിഞ്ഞ സ്ത്രീകൾക്കുള്ള മികച്ച ഭക്ഷണങ്ങൾ