കുട്ടികളിലെ മലബന്ധം അകറ്റാൻ ചില സിംപിൾ ആയുർവേദ വഴികൾ

കൂടുതൽ നേരം ഇരിക്കുക, കളികളിലേർപ്പെടുന്നത് കുറയുക, വെളളം കുടിക്കുന്നത് കുറയുക, കൂടുതൽ ജങ്ക് ഫുഡ് കഴിക്കുക, രാത്രിയിൽ വളരെ വൈകി ഭക്ഷണം കഴിക്കുക ഇവയൊക്കെ കുട്ടികളിലെ മലബന്ധത്തിന് കാരണമാകാം

ayurveda, health, ie malayalam

കുട്ടികളുടെ ആരോഗ്യം, ഭക്ഷണം എന്നിവയിൽ പല ബുദ്ധിമുട്ടുകളും മാതാപിതാക്കൾ നേരിടാറുണ്ട്. പല കുട്ടികളിലും മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കുട്ടികളിലെ മലബന്ധം ഇപ്പോഴത്തെ സാധാരണ പ്രശ്നമാണെന്ന് ആയുർവേദ പ്രാക്ടീഷണർ ഡോ.ഡിക്ഷ ഭാവ്സർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നിരവധി മാതാപിതാക്കൾ തന്നെ കാണാൻ വരാറുണ്ടെന്നും അവർ പറഞ്ഞു.

കൂടുതൽ നേരം ഇരിക്കുക, കളികളിലേർപ്പെടുന്നത് കുറയുക, വെളളം കുടിക്കുന്നത് കുറയുക, കൂടുതൽ ജങ്ക് ഫുഡ് കഴിക്കുക, രാത്രിയിൽ വളരെ വൈകി ഭക്ഷണം കഴിക്കുക, രാത്രി വൈകി ഉറങ്ങുക, ക്രമരഹിതമായ സമയങ്ങളിൽ ഭക്ഷണം കഴിക്കുക, ഉറക്കമില്ലായ്മ, കുടലിന്റെ അനാരോഗ്യം ഇവയൊക്കെ കുട്ടികളിലെ മലബന്ധത്തിന് കാരണമാണെന്ന് ഡോക്ടർ പറയുന്നു.

മലബന്ധം അകറ്റാൻ ചില വീട്ടുവൈദ്യങ്ങൾ

  • എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം നൽകുക
  • 4-5 ഉണക്കമുന്തിരി രാവിലെ കഴിക്കാൻ നൽകുക
  • ഉറങ്ങുന്നതിനു മുൻപ് അര ടീസ്പൂൺ പശുവിന്റെ നെയ്യ് ചേർത്ത ഒരു ഗ്ലാസ് പശുവിൻ പാൽ നൽകുക
  • അസംസ്കൃത ഭക്ഷണത്തിനു പകരം വേവിച്ച ഭക്ഷണം നൽകുക. അസംസ്കൃത ഭക്ഷണങ്ങൾ ദഹിക്കാൻ സമയമെടുക്കും
  • പഞ്ചസാരയുടെ അളവ്, ജങ്ക്, ഡ്രൈ പാക്കേജുചെയ്ത ലഘുഭക്ഷണങ്ങൾ എന്നിവയുടെ അളവ് കുറയ്ക്കുക. പകരം അവർക്ക് നന്നായി വേവിച്ച ഭക്ഷണം നൽകുക
  • കുട്ടികൾ കളിക്കുന്നുവെന്നും നടത്തം, ഓട്ടം ഉൾപ്പെടെയുളളവയിൽ ഏർപ്പെടുന്നുണ്ടെന്നും ഉറപ്പു വരുത്തുക

ഇതൊക്കെ ചെയ്തിട്ടും മലബന്ധനത്തിന് പരിഹാരം ലഭിച്ചില്ലെങ്കിൽ ഡോക്ടറുടെ സഹായം തേടേണ്ടതാണെന്ന് ഡിക്ഷ ഭാവ്സർ പറഞ്ഞു.

Read More: മലബന്ധം തടയും, ശരീരഭാരം കുറയ്ക്കാൻ സഹായിക്കും; കുമ്പളങ്ങയുടെ ഗുണങ്ങൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Simple ayurvedic remedies to relieve constipation in children537706

Next Story
ആരോഗ്യകരമായിരിക്കാൻ മഴക്കാലത്ത് കഴിക്കേണ്ട 6 ഭക്ഷണങ്ങൾfoods for energy, how to sustain energy levels, lovneet batra, foods to keep high energy levels, how to have energy, superfoods for energy, low carb foods, quinoa benefits, indianexpress.com, indianexpress, superfoods benefits, സൂപ്പർ ഫുഡ്, ഹെൽത്തി ഫുഡ്, വിത്തുകൾ, ചണ വിത്ത്, ഓട്സ്, ക്വിനോവ, പോഷകങ്ങൾ, പോഷകം, health tips in Malayalam, food, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com