scorecardresearch

ഈ ലക്ഷണങ്ങൾ പറയും നിങ്ങൾ ആരോഗ്യവതിയാണോയെന്ന്

ആരോഗ്യകരമായ ആര്‍ത്തവം എങ്ങനെ തിരിച്ചറിയാനാകും എന്നു പറയുകയാണ് പോഷകാഹാര വിദഗ്ധയായ സുമന്‍.

ആരോഗ്യകരമായ ആര്‍ത്തവം എങ്ങനെ തിരിച്ചറിയാനാകും എന്നു പറയുകയാണ് പോഷകാഹാര വിദഗ്ധയായ സുമന്‍.

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഈ ലക്ഷണങ്ങൾ പറയും നിങ്ങൾ ആരോഗ്യവതിയാണോയെന്ന്

സാധാരണയായി ആര്‍ത്തവ ചക്രത്തിന്റെ ഇടവേള 28 ദിവസമാണ്. എന്നാല്‍ ചിലരില്‍ ഇതു 21 മുതല്‍ 45 ദിവസവുമാകാറുണ്ട്. ഓരോ വ്യക്തിയുടെയും ശാരീരിക, മാനസിക അവസ്ഥകളെ ആശ്രയിച്ചാണ് ദിവസങ്ങളുടെ എണ്ണത്തില്‍ കുറവും കൂടുതലും ഉണ്ടാകുന്നത്. അതിനാല്‍ ഇതു വളരെ സാധാരണമായ ഒരു കാര്യമായാണ് കണ്ടുവരുന്നത്.

Advertisment

ആര്‍ത്തവ പ്രക്രിയയുടെ തുടക്ക വര്‍ഷങ്ങളില്‍ ആര്‍ത്തവ ചക്രം ക്രമമായി കൊളളമെന്നില്ല. എന്നാല്‍ പ്രായം കൂടുന്തോറും ഇതു കൃത്യമാകുന്നതാണ്.

ആരോഗ്യകരമായ ആര്‍ത്തവമെന്നത് ഏറെ പ്രാധാന്യം നല്‍കേണ്ട ഒന്നാണ്. എങ്ങനെ ഇതു തിരിച്ചറിയാനാകും എന്നു പറയുകയാണ് പോഷകാഹാര വിദഗ്ധയായ സുമന്‍.

Advertisment
  • ആര്‍ത്തവം 4-7 ദിവസങ്ങള്‍ നീണ്ടു നില്‍ക്കണം
  • ആര്‍ത്തവ ചക്രത്തിന്റെ ദൈര്‍ഘ്യം 21-45 ദിവസമായിരിക്കണം
  • രക്തം കട്ടപിടിക്കുന്ന അവസ്ഥ ഉണ്ടാകരുത്
  • ആര്‍ത്തവ സംബന്ധമായ ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലാതിരിക്കുക

ഇത്തരം ലക്ഷണങ്ങള്‍ ആരോഗ്യകരമായ ആര്‍ത്തവത്തെയാണ് സൂചിപ്പിക്കുന്നത്.നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം, വ്യായാമം, കാലാവസ്ഥ എന്നിവയെ ആശ്രയിച്ച് ആര്‍ത്തവ ചക്രത്തിനു വ്യത്യാസം വന്നേക്കാം അതു തികച്ചും സാധാരണമാണെന്നും മനസ്സിലാക്കേണ്ടതാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Health Menstruation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: