scorecardresearch

മാമ്പഴം ധാരാളം കഴിക്കാറുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

ആരോഗ്യത്തിന് ഏറെ ഗുണമുള്ളതാണെങ്കിലും മാമ്പഴം അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും

mangoe, health, ie malayalam

മാമ്പഴം ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ?. ഈ സീസണൽ പഴം രുചിയിലും മണത്തിലും മറ്റു പഴങ്ങളെയെല്ലാം വെല്ലുന്നതാണ്. ഈ പഴത്തിൽ വിറ്റാമിൻ എ, സി, കെ തുടങ്ങിയ പോഷകങ്ങളും കോപ്പർ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. മാമ്പഴത്തിൽ നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ദഹനവ്യവസ്ഥയ്ക്കും കുടൽ ബാക്ടീരിയകൾക്കും നല്ലതാണ്.

ആരോഗ്യത്തിന് ഏറെ ഗുണമുള്ളതാണെങ്കിലും മാമ്പഴം അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. അതിനാൽ മാമ്പഴം മിതമായി കഴിക്കേണ്ടത് പ്രധാനമാണ്. മാമ്പഴം അമിതമായി കഴിക്കുന്നത് ചിലപ്പോൾ ശരീരത്തിന് ദോഷം ചെയ്യും. മാമ്പഴം അമിതമായി കഴിച്ചാലുള്ള ദോഷഫലങ്ങൾ ഇവയാണ്.

  1. രക്തത്തിലെ പഞ്ചസാര വർധിപ്പിക്കും

മാമ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അമിതമായ അളവിൽ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. തൊലി നീക്കം ചെയ്ത് കഴിക്കുന്നതിനാൽ നാരുകളുടെ അളവ് കുറയുന്നു. ഇത് ദഹനം വേഗത്തിലാക്കുകയും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുകയും ചെയ്യുന്നു.

  1. മാമ്പഴം അലർജിക്ക് കാരണമാകും

ഇതിൽ ലാറ്റക്‌സിന് സമാനമായ പ്രോട്ടീനുകൾ മാമ്പഴത്തിലുണ്ട്. ഇത് ചിലർക്ക് അലർജിക്ക് കാരണമായേക്കാം. ചൊറിച്ചിൽ, ചർമ്മത്തിലെ ചുവപ്പ്, ചിലരിൽ ശ്വസന പ്രശ്നങ്ങൾക്കും കാരണമാകും.

  1. ശരീരഭാരം കൂടാൻ കാരണമാകും

മാമ്പഴത്തിൽ ഉയർന്ന കലോറി അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം വർധിപ്പിക്കും. ഉയർന്ന കലോറിയും പഞ്ചസാരയുടെ സാന്നിധ്യവും ശരീര ഭാരം കൂട്ടും. അതിനാൽ, ഒരു ദിവസം കഴിക്കുന്ന മാമ്പഴങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Side effects of eating too much mangoes