scorecardresearch

വൈറ്റമിൻ ബി12 ഗുളികകൾ വെറും വയറ്റിൽ കഴിക്കാമോ?

ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയിൽ പലരും വൈറ്റമിൻ ബി12 സപ്ലിമെന്റുകൾ കഴിക്കാറുണ്ട്

ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയിൽ പലരും വൈറ്റമിൻ ബി12 സപ്ലിമെന്റുകൾ കഴിക്കാറുണ്ട്

author-image
Health Desk
New Update
Vitamin B12 supplements

Image Source: Freepik

ശരീരത്തിന്റെ നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിനും ഊർജ്ജസ്വലതയ്ക്കും ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ ബി12. ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയിൽ പലരും വൈറ്റമിൻ ബി12 സപ്ലിമെന്റുകൾ കഴിക്കാറുണ്ട്. എന്നാൽ ഇവ വെറും വയറ്റിൽ കഴിക്കുന്നത് ശരിയാണോ അതോ ഭക്ഷണത്തിന് ശേഷമാണോ വേണ്ടത് എന്നത് പലരെയും അലട്ടുന്ന ഒരു ചോദ്യമാണ്.

Advertisment

ആസ്റ്റർ ആർവി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാഗം ലീഡ് കൺസൾട്ടന്റ് ഡോ. അരവിന്ദ എസ്.എൻ പറയുന്നതനുസരിച്ച്, വൈറ്റമിൻ ബി12 എപ്പോൾ കഴിക്കണം എന്ന കാര്യത്തിൽ വലിയ നിബന്ധനകളില്ല.

Also Read: രാത്രി വൈകിയുള്ള ഭക്ഷണം, പ്രോട്ടീന്റെ കുറവ്; ഫാറ്റി ലിവർ അകറ്റാൻ ഈ 3 തെറ്റുകൾ തിരുത്താം

"വൈറ്റമിൻ ബി12 ഭക്ഷണത്തിന് ശേഷമോ മുമ്പോ കഴിക്കാം. ആഹാരത്തിന്റെ സാന്നിധ്യം ഇതിന്റെ ആഗിരണത്തെ കാര്യമായി ബാധിക്കില്ല," അദ്ദേഹം പറഞ്ഞു. ഇതൊരു വെള്ളത്തിൽ ലയിക്കുന്ന വൈറ്റമിൻ ആയതിനാൽ, ആഗിരണം ചെയ്യപ്പെടാൻ ഭക്ഷണത്തിലെ മറ്റ് പോഷകങ്ങളെ കാര്യമായി ആശ്രയിക്കുന്നില്ല. ചില രൂപത്തിലുള്ള ബി12 സപ്ലിമെന്റുകൾ വെറും വയറ്റിൽ കഴിക്കുന്നത് വേഗത്തിൽ ഫലം നൽകാൻ സഹായിക്കും. "വെറും വയറ്റിൽ കഴിക്കുമ്പോൾ ഇതിന്റെ ഫലം അല്പം കൂടി വേഗത്തിലായേക്കാം, പ്രത്യേകിച്ച് ചവച്ചു കഴിക്കുന്നതോ നാവിനടിയിൽ വെച്ച് അലിയിക്കുന്നതോ ആയ ഗുളികകൾക്ക്," ഡോ. അരവിന്ദ പറഞ്ഞു. 

ആരെല്ലാം ശ്രദ്ധിക്കണം?

എങ്കിലും, വെറും വയറ്റിൽ ഇത് കഴിക്കുന്നത് എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. "ചില വ്യക്തികളിൽ വെറും വയറ്റിൽ ബി12 കഴിക്കുമ്പോൾ നേരിയ ഓക്കാനം അല്ലെങ്കിൽ വയറിൽ അസ്വസ്ഥത എന്നിവ അനുഭവപ്പെടാം. അത്തരക്കാർക്ക് ആഹാരത്തിന് ശേഷം കഴിക്കുന്നതാണ് നല്ലത്," അദ്ദേഹം സൂചിപ്പിച്ചു. ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് എളുപ്പത്തിൽ ഉൾക്കൊള്ളാൻ സഹായിക്കുന്നത്. ആസിഡ് റിഫ്ലക്സ്, ഗ്യാസ്ട്രൈറ്റിസ് അല്ലെങ്കിൽ സെൻസിറ്റീവ് ആയ വയറുള്ളവർക്ക് ആഹാരത്തിനൊപ്പം ബി12 കഴിക്കുന്നതാണ് കൂടുതൽ സൗകര്യപ്രദം.

Also Read: ദിവസവും ഓറഞ്ച് ജ്യൂസ് കുടിച്ചാൽ എന്ത് സംഭവിക്കും?

വെറും വയറ്റിൽ ബി12 കഴിക്കുന്നത് പൊതുവെ സുരക്ഷിതമാണെങ്കിലും ചിലർക്ക് ചെറിയ പാർശ്വഫലങ്ങൾ കണ്ടേക്കാം. "ഓക്കാനം, വയറിൽ അസ്വസ്ഥത, ഗ്യാസ് എന്നിവ എന്നിവയുണ്ടാകാം. എന്നാൽ ഇവ അധികം വൈകാതെ തന്നെ മാറിപ്പോകുന്നതാണ്," അദ്ദേഹം വ്യക്തമാക്കി.

ആരെല്ലാമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്?

ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. "വൈറ്റമിൻ B12 വെള്ളത്തിൽ ലയിക്കുന്ന ഒന്നായതിനാൽ, ശരീരത്തിന് അധികമായി വരുന്ന അളവ് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു. അതുകൊണ്ടുതന്നെ അമിത അളവ് മൂലമുള്ള അപകടസാധ്യത കുറവാണ്," ഡോ. അരവിന്ദ വ്യക്തമാക്കി. അപൂർവ്വമായി തലവേദനയോ തലകറക്കമോ അനുഭവപ്പെട്ടേക്കാം, പക്ഷേ ഇത് സാധാരണയായി സംഭവിക്കാറില്ല. എന്നിരുന്നാലും, ചില വിഭാഗങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഡോക്ടറുടെ അഭിപ്രായത്തിൽ താഴെ പറയുന്നവർ ശ്രദ്ധിക്കണം.

Also Read: ശരീര ഭാരം കുറയ്ക്കണോ? ഈ 10 തെറ്റുകൾ ഇന്ന് തന്നെ തിരുത്താം

ദഹനപ്രശ്നമുള്ളവർ: അസിഡിറ്റി, ഗ്യാസ്ട്രൈറ്റിസ്, വയറിലെ അൾസർ എന്നിവയുള്ളവർക്കും ദഹനവ്യവസ്ഥ വളരെ സെൻസിറ്റീവ് ആയവർക്കും ഭക്ഷണത്തിന് മുൻപ് B12 കഴിക്കുന്നത് ഓക്കാനം, അസിഡിറ്റി അല്ലെങ്കിൽ വയറിൽ അസ്വസ്ഥത എന്നിവയ്ക്ക് കാരണമായേക്കാം.

ഗർഭിണികൾ: ഗർഭകാലത്തെ ഛർദിയും അസ്വസ്ഥതയും ഉള്ള സ്ത്രീകൾക്ക് ഭക്ഷണത്തിന് ശേഷം വൈറ്റമിൻ B12 കഴിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.

മറ്റ് സപ്ലിമെന്റുകൾ കഴിക്കുന്നവർ: ഒരേസമയം ഒന്നിലധികം സപ്ലിമെന്റുകൾ കഴിക്കുന്നവരും ഭക്ഷണത്തിന് ശേഷം ഇത് കഴിക്കുന്നതാണ് ഉചിതം.

"ബി12 സ്വയം സുരക്ഷിതമാണെങ്കിലും, ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് അത് ശരീരത്തിന് കൂടുതൽ എളുപ്പത്തിൽ സ്വീകാര്യമാക്കാനും കൃത്യമായി തുടരാനും സഹായിക്കും. വിട്ടുമാറാത്ത ലക്ഷണങ്ങൾ ഉള്ളവർ വ്യക്തിഗതമായ നിർദ്ദേശങ്ങൾക്കായി ഒരു ആരോഗ്യ വിദഗ്ധനെ ബന്ധപ്പെടേണ്ടതാണ്," ഡോ.അരവിന്ദ് പറഞ്ഞു.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പുലർച്ചെ 3 മണിക്ക് ഉറക്കം ഉണരുന്നോ? വില്ലൻ നിങ്ങളുടെ പ്രഭാത ഭക്ഷണമാകാം

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: