പഴങ്ങൾ പോഷകങ്ങളുടെ ഒരു കലവറയും ആരോഗ്യകരമായ ഡയറ്റിൽ അവശ്യ ഘടകവുമാണ്. എന്നാൽ പഴങ്ങൾ കഴിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ‘കെട്ടുകഥകൾ’ ഉണ്ട്. ചിലർ രാത്രിയിൽ പഴങ്ങൾ കഴിക്കരുതെന്ന് നിർദേശിക്കുമ്പോൾ, മറ്റുചിലർ രാവിലെ ആദ്യം കഴിക്കുന്നത് ഒഴിവാക്കണമെന്ന് പറയുന്നു.
പഴങ്ങൾ കഴിക്കുന്നതിന് ശരിയായ സമയമുണ്ടോ?. ന്യൂട്രീഷ്യനിസ്റ്റ് മോഹിത ഗുപ്ത പറയുന്നത് ഇതാണ്. ”ഉച്ചയ്ക്ക് 2 മണിക്ക് ശേഷം മാമ്പഴം കഴിക്കരുതെന്ന് ചിലർ പറയുന്നു. 4-ന് ശേഷമെന്ന് ചിലർ പറയുന്നു. ഇത് ശരീരഭാരം വർധിപ്പിക്കുമെന്ന് ചിലർ പറയുന്നു. ദഹനത്തിന് കാരണമാകുമെന്ന് ചിലർ പറയുന്നു. രക്തത്തിലെ പഞ്ചസാരയും പ്രമേഹവും വർധിപ്പിക്കുമെന്ന് പറയാൻ പോലും ചിലർ ധൈര്യപ്പെടുന്നു. ഈ അവകാശവാദങ്ങളൊന്നും ശരിയല്ല,” ഇൻസ്റ്റഗ്രാം പോസ്റ്റിൽ അവർ പറഞ്ഞു.
പഴങ്ങൾ എന്തിന് കഴിക്കണം?
നാരുകളുടെ മികച്ച ഉറവിടം എന്നതിന് പുറമേ, പഴങ്ങളിൽ പൊട്ടാസ്യം, ഡയറ്ററി ഫൈബർ, വിറ്റാമിൻ സി, ഫോളേറ്റ് തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
പഴങ്ങൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
“ഒരു മാമ്പഴമോ അല്ലെങ്കിൽ മറ്റ് പഴങ്ങളോ കഴിക്കുന്നതിനുള്ള ഏറ്റവും നല്ല സമയത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി കെട്ടുകഥകളുണ്ട്, എന്നാൽ അവ സ്ഥിരീകരിക്കുന്നതിന് ശാസ്ത്രീയ തെളിവുകൾ കുറവാണ്. പഴങ്ങൾ കലോറി ഇരട്ടിപ്പിക്കുകയോ രാത്രിയിൽ വിഷാംശം ഉണ്ടാക്കുകയോ ചെയ്യുന്നില്ല. അവയെ ഭയപ്പെടുന്നത് നിർത്തുക,” അവൾ പറഞ്ഞു.
ഏത് സമയത്താണ് പഴങ്ങൾ കഴിക്കേണ്ടത്?
“ദിവസത്തിലെ ഏത് സമയത്തും പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. എങ്കിലും, ഉറങ്ങുന്നതിന് 3 മണിക്കൂറിനുള്ളിൽ പഴങ്ങളോ ഭക്ഷണമോ കഴിക്കുന്നത് ഒഴിവാക്കണം. അതിലൂടെ നല്ല ഉറക്കം ലഭിക്കും,” ഗുപ്ത പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പഴങ്ങൾ കഴിക്കുമ്പോൾ ഈ 5 തെറ്റുകൾ ഒഴിവാക്കുക