/indian-express-malayalam/media/media_files/2026/01/07/guava-2026-01-07-14-35-03.jpg)
Image Source: Freepik
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പഴവർഗങ്ങളിൽ ഒന്നാണല്ലോ പേരയ്ക്ക. ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലാണെങ്കിലും പേരയ്ക്ക കഴിക്കുമ്പോൾ പലരെയും അലട്ടുന്ന ഒരു ചോദ്യമുണ്ട്. പേരയ്ക്ക തൊലി കളഞ്ഞ് കഴിക്കണോ അതോ തൊലിയോടെ കഴിക്കണോ?. ഈ വിഷയത്തിൽ ന്യൂട്രീഷ്യനിസ്റ്റ് ദീപ്ശിഖ ജെയിൻ പറയുന്നത് എന്താണെന്ന് നോക്കാം.
തൊലിയോടെ കഴിക്കുന്നതിന്റെ ഗുണങ്ങൾ
സാധാരണഗതിയിൽ പേരയ്ക്ക തൊലിയോടെ കഴിക്കുന്നതാണ് കൂടുതൽ ഗുണകരം. പേരയ്ക്കയുടെ തൊലിയിൽ പൊട്ടാസ്യം, സിങ്ക്, വൈറ്റമിൻ സി തുടങ്ങിയ സൂക്ഷ്മപോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
Also Read: ഭക്ഷണക്രമം മാറ്റണ്ട, ജിമ്മിലും പോകണ്ട; രണ്ടാഴ്ച കൊണ്ട് ബ്ലഡ് ഷുഗർ കുറയ്ക്കാൻ ഇങ്ങനെ ചെയ്യൂ
ആരെല്ലാം തൊലി ഒഴിവാക്കണം?
എന്നാൽ എല്ലാവർക്കും ഈ രീതി അനുയോജ്യമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രമേഹമുള്ളവർ പേരയ്ക്ക തൊലി കളഞ്ഞ് കഴിക്കുന്നതാണ് ഉചിതം. പേരയ്ക്കയുടെ തൊലി രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ പ്രശ്നമുള്ളവർക്കും തൊലി കളഞ്ഞ പേരയ്ക്കയാണ് സുരക്ഷിതം. പൂർണ്ണ ആരോഗ്യവാനാണെങ്കിൽ തൊലിയോടെ പേരയ്ക്ക കഴിക്കുന്നത് കൂടുതൽ പോഷകങ്ങൾ നൽകും. എന്നാൽ പ്രമേഹമോ കൊളസ്ട്രോളോ ഉണ്ടെങ്കിൽ തൊലി ഒഴിവാക്കി കഴിക്കുന്നതാണ് ഉചിതം.
Also Read: ഒരു മണിക്കൂർ നടത്തമോ 30 മിനിറ്റ് യോഗയോ, ഏതാണ് ആരോഗ്യത്തിന് നല്ലത്?
പേരയ്ക്കയുടെ മറ്റ് ആരോഗ്യഗുണങ്ങൾ
1. പ്രതിരോധശേഷിക്ക് വൈറ്റമിൻ സി
പേരയ്ക്ക വൈറ്റമിൻ സിയുടെ ഏറ്റവും മികച്ച സ്രോതസുകളിൽ ഒന്നാണ്, ഓറഞ്ചിനേക്കാൾ കൂടുതൽ വൈറ്റമിൻ സി ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ ശക്തമായ ആന്റിഓക്‌സിഡന്റ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും അണുബാധകളെ തടയാനും ജലദോഷം പോലുള്ള അസുഖങ്ങൾ അകറ്റി നിർത്താനും സഹായിക്കുന്നു. ഒരു പേരയ്ക്കയിൽ നിന്ന് തന്നെ നിങ്ങൾക്ക് ഒരു ദിവസം ആവശ്യമായ വൈറ്റമിൻ സി ലഭിക്കും.
2. ദഹനത്തിന് ഉയർന്ന നാരുകൾ
ധാരാളം നാരുകൾ അടങ്ങിയ പേരയ്ക്ക ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കുന്നു. നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് ഇത് മികച്ച ഭക്ഷണമാണ് (പ്രത്യേകിച്ച് തൊലി കളഞ്ഞ് കഴിക്കുമ്പോൾ).
3. ചർമ്മത്തിന്റെ ആരോഗ്യത്തിന് ആന്റിഓക്‌സിഡന്റുകൾ
പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ, വൈറ്റമിൻ എ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും വാർധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. സ്ഥിരമായി പേരയ്ക്ക കഴിക്കുന്നത് ചർമ്മത്തിന് തിളക്കവും മിനുസവും നൽകുന്നു.
Also Read: ഇസിജി നോർമലാണോ? ഹൃദയം സുരക്ഷിതമാണെന്ന് വിശ്വസിക്കരുത്; മുന്നറിയിപ്പ്
4. ഹൃദയാരോഗ്യത്തിന് ഉത്തമം
പേരയ്ക്കയിലുള്ള പൊട്ടാസ്യവും മഗ്നീഷ്യവും രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഫാസ്റ്റിങ് ബ്ലഡ് ഷുഗർ പരിശോധിക്കുമ്പോൾ ഈ തെറ്റുകൾ വരുത്താറുണ്ടോ? ഫലം മാറിമറിയാൻ സാധ്യതയെന്ന് ഡോക്ടർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us