scorecardresearch

രാവിലെ വെറും വയറ്റിൽ പഴങ്ങൾ കഴിക്കാമോ? ശ്രദ്ധിക്കേണ്ടത് എന്ത്?

വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് അസിഡിറ്റിക്കും ദഹനപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല

വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് അസിഡിറ്റിക്കും ദഹനപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല

author-image
Health Desk
New Update
Fruits

Source: AI Image

പഴങ്ങൾ എപ്പോൾ കഴിക്കണം എന്നത് സംബന്ധിച്ച് പലർക്കും പല അഭിപ്രായങ്ങളാണ്. ചിലർ പറയുന്നത് രാവിലെ വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലതെന്നാണ്. എന്നാൽ, വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് അസിഡിറ്റിക്കും ദഹനപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ഇന്റർനെറ്റിൽനിന്നും ലഭിക്കുന്ന ഇത്തരം സന്ദേശങ്ങൾ പലപ്പോഴും നമ്മളെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്. വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് നല്ലതാണോ? എന്താണ് വിദഗ്ധർക്ക് പറയാനുള്ളതെന്ന് നോക്കാം.

Advertisment

വിദഗ്ധരുടെ അഭിപ്രായം

ന്യൂട്രീഷനിസ്റ്റ് രൂപാലി ദത്തയുടെ അഭിപ്രായത്തിൽ, പഴങ്ങൾ വെറും വയറ്റിലോ ഭക്ഷണത്തിന് ശേഷമോ എപ്പോൾ വേണമെങ്കിലും കഴിക്കാവുന്നതാണ്. പഴങ്ങൾ പെട്ടെന്ന് ദഹിക്കുന്നവയാണ്. കൂടാതെ, ശരീരത്തിന് ആവശ്യമായ ജലാംശവും ഊർജവും നൽകാൻ ഇവ സഹായിക്കുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരത്തിന് ഉന്മേഷം നൽകാൻ പഴങ്ങൾ മികച്ചതാണ്. വെറും വയറ്റിൽ പഴങ്ങൾ കഴിക്കുമ്പോൾ ശാരീരികമായി ബുദ്ധിമുട്ടുകൾ ഒന്നും അനുഭവപ്പെടുന്നില്ലെങ്കിൽ ഈ ശീലം തുടരാം.

Also Read: എത്ര ശ്രമിച്ചിട്ടും ശരീര ഭാരം കുറയുന്നില്ലേ? ഈ 3 അബദ്ധങ്ങൾ തിരിച്ചറിയുക

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എല്ലാവർക്കും വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് ഗുണകരമാകണമെന്നില്ല. ആയുർവേദ വിദഗ്ധനായ ഡോ.ധന്വന്തരി ത്യാഗിയുടെ അഭിപ്രായത്തിൽ, ജലദോഷമോ കടുത്ത അസിഡിറ്റിയോ ഉള്ളവർ വെറും വയറ്റിൽ സിട്രസ് (നാരങ്ങ വർഗ്ഗത്തിൽപ്പെട്ട) പഴങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഓറഞ്ച്, പൈനാപ്പിൾ തുടങ്ങിയവയും നാരുകൾ കൂടുതലുള്ള പേരയ്ക്ക പോലുള്ള പഴങ്ങളും ചിലരിൽ അസിഡിറ്റിക്കും വയറ്റിൽ അസ്വസ്ഥതയ്ക്കും കാരണമായേക്കാം.

Also Read: മദ്യം കഴിച്ചിട്ടില്ല, എന്നിട്ടും കരളിന് നാശം; നിശബ്ദനായ കൊലയാളിയെക്കുറിച്ച് ഡോക്ടറുടെ മുന്നറിയിപ്പ്

വെറും വയറ്റിൽ കഴിക്കാൻ അനുയോജ്യമായ പഴങ്ങൾ

  • പപ്പായ: കുടലിന്റെ ആരോഗ്യത്തിന് മികച്ചത്.
  • തണ്ണിമത്തൻ: ജലാംശം ധാരാളമുണ്ട്, പെട്ടെന്ന് ദഹിക്കും.
  • വാഴപ്പഴം: അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും.
  • ആപ്പിൾ: മിതമായ അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.

ഒഴിവാക്കേണ്ടതോ ശ്രദ്ധിക്കേണ്ടതോ ആയ പഴങ്ങൾ

  • ഓറഞ്ച്, പൈനാപ്പിൾ: അസിഡിറ്റി ഉണ്ടാക്കാൻ സാധ്യതയുണ്ട്.
  • പേരയ്ക്ക, പിയർ: നാരുകൾ കൂടുതലായതിനാൽ ചിലർക്ക് ദഹിക്കാൻ പ്രയാസമുണ്ടാകാം.

Also Read: ഉപ്പും കുടുംബ പാരമ്പര്യവും മാത്രമല്ല; നിസാരമെന്ന് കരുതുന്ന ഈ ശീലങ്ങൾ ബിപി കൂട്ടും

വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല, എന്നാൽ അത് നിങ്ങളുടെ ശരീരപ്രകൃതിക്ക് അനുയോജ്യമാണോയെന്ന് ഉറപ്പുവരുത്തുക. പഴങ്ങൾ മാത്രം കഴിക്കുമ്പോൾ വിശപ്പ് മാറുന്നില്ലെങ്കിൽ, അതിനൊപ്പം നട്‌സോ യോഗർട്ടോ ഉൾപ്പെടുത്താവുന്നതാണ്. പഴങ്ങൾ എപ്പോൾ കഴിക്കുന്നു എന്നതിനേക്കാൾ, അത് നിങ്ങളുടെ ശീലത്തിന്റെ ഭാഗമാക്കുക എന്നതാണ് പ്രധാനം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രാവിലെ 4 മുട്ടയുടെ വെള്ള, ഉച്ചയ്ക്ക് ചിക്കൻ, രാത്രിയിൽ സൂപ്പ്; 71-ാം വയസിലും ശരത് കുമാറിന്റെ ആരോഗ്യ രഹസ്യം

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: