scorecardresearch
Latest News

ഭക്ഷണത്തിൽ നിന്ന് ഉപ്പും പഞ്ചസാരയും ഒഴിവാക്കണോ?

ഉപ്പിന്റെയും പഞ്ചസാരയുടെയും അമിതമായ ഉപയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നത് നിഷേധിക്കാനാവില്ല

sugar,salt, ie malayalam

ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിൽ ഉപ്പും പഞ്ചസാരയും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഉപ്പ് ഫ്ലൂയിഡിന്റെ അളവ് നിലനിർത്താനും, ആസിഡ്-ബേസ് ബാലൻസിനും, പേശികളുടെ സങ്കോചങ്ങൾ നിയന്ത്രിക്കാനും ആവശ്യമാണ്. പഞ്ചസാര ദൈനംദിന പ്രവർത്തനങ്ങൾക്ക് വേണ്ട നല്ല ഊർജ സ്രോതസ്സാണ്.

ഉപ്പിന്റെയും പഞ്ചസാരയുടെയും അമിതമായ ഉപയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നത് നിഷേധിക്കാനാവില്ല. പക്ഷേ, ആവശ്യമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ഗുഡ്ഗാവിലെ ക്ലൗഡ്നൈൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെ സീനിയർ എക്സിക്യൂട്ടീവ് ന്യൂട്രീഷ്യനിസ്റ്റ് ശിവാനി ബൈജൽ പറഞ്ഞു.

”സംസ്‌കരിച്ച ഭക്ഷണങ്ങളുടെയും പ്രിസർവേറ്റീവുകളുടെയും ഉപഭോഗത്തെക്കുറിച്ച് ശ്രദ്ധിക്കാത്തതിനാൽ ആളുകൾ കഴിക്കുന്ന ഉപ്പിന്റെയും പഞ്ചസാരയുടെയും അളവിനെക്കുറിച്ച് പലപ്പോഴും അറിയില്ല. ആരോഗ്യമുള്ള മുതിർന്ന ഒരാൾക്ക് പ്രതിദിനം അഞ്ച് ഗ്രാമിൽ (1 ടീസ്പൂൺ) കുറവ് ഉപ്പാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. കുട്ടികൾക്ക് (രണ്ട് മുതൽ 15 വയസ്സ് വരെ പ്രായമുള്ളവർക്ക്) ഇത് മുതിർന്നവരേക്കാൾ കുറവാണ്. അതുപോലെ മൊത്തം കലോറിയുടെ 5-10 ശതമാനം വരെ പഞ്ചസാര കഴിക്കുന്നത് ശുപാർശ ചെയ്യുന്നു. നൂഡിൽസ്, ചീസ്, ചിപ്‌സ്, ഉപ്പിട്ടുണങ്ങിയ മാംസം മുതലായവയിൽ നിന്നോ അച്ചാറുകൾ, ജാം, സോസുകൾ തുടങ്ങിയ വഴി ഉപ്പ് ശരീരത്തിൽ എത്തുന്നുണ്ട്. അതുപോലെ, സോഡകൾ, ഷേക്കുകൾ, പഴച്ചാറുകൾ, മിഠായികൾ, മധുര പലഹാരങ്ങൾ തുടങ്ങിയവയിലൂടെ പഞ്ചസാരയും,” അവർ പറഞ്ഞു.

ഉപ്പിന്റെയും പഞ്ചസാരയുടെയും അമിത ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ചില ടിപ്സുകൾ

  • ഡൈനിങ് ടേബിളിൽ ടേബിൾ സാൾട്ട് ഷേക്കറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക
  • ഉൽപ്പന്നം വാങ്ങുന്നതിന് മുമ്പ് ഭക്ഷണ ലേബലുകൾ വായിക്കുക
  • ഉപ്പ് അടങ്ങിയ ലഘുഭക്ഷണം കഴിക്കുന്നത് കുറയ്ക്കുക
  • പുറത്തുനിന്നുള്ള ഭക്ഷണത്തെക്കാൾ വീട്ടിൽ പാകം ചെയ്ത ഭക്ഷണത്തിന് മുൻഗണന നൽകുക
  • സംസ്കരിച്ചതും പ്രിസർവേറ്റീവുകൾ അടങ്ങിയതുമായ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക
  • പാനീയങ്ങളിലും മറ്റ് ഭക്ഷണങ്ങളിലും പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കുക. അതിനുപകരം പഴങ്ങൾ മുഴുവനായി കഴിക്കുന്നതാണ് നല്ലത്
  • ശുദ്ധീകരിച്ച വെളുത്ത പഞ്ചസാര ഒഴിവാക്കുക, നട്സ്, ഉണക്കമുന്തിരി, മുനക്ക, ജൈവ ശർക്കര, തേൻ മുതലായ ഇവയ്ക്കു പകരം വയ്ക്കുക
  • പഞ്ചസാരയുടെ ആസക്തി ഒഴിവാക്കാൻ ഇടയ്ക്കിടെ ചെറിയ അളവിൽ ഭക്ഷണം കഴിക്കുക

ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ഉൾപ്പെടെ എല്ലാ വ്യക്തികൾക്കും വേണ്ടിയുള്ളതാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന ഉപ്പിന്റെയും പഞ്ചസാരയുടെയും ഉപയോഗത്തിന്റെ അളവ്. ”എന്നാൽ ഗർഭകാലത്ത്, GDM (ഗർഭകാല പ്രമേഹം) അല്ലെങ്കിൽ PIH (ഗർഭധാരണം മൂലമുണ്ടാകുന്ന ഹൈപ്പർടെൻഷൻ) പോലുള്ള ഉയർന്ന അപകടസാധ്യതയുള്ളതിനാൽ ആവശ്യകതകൾ വ്യത്യാസപ്പെടും. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഉപ്പ് കഴിക്കുന്നത് കുറയ്ക്കണം. ഡൈയൂററ്റിക്സ് അല്ലെങ്കിൽ സ്റ്റിറോയിഡുകൾ പോലുള്ള മരുന്നുകൾ കഴിക്കുന്നവരും വൃക്കരോഗം, ഹൃദ്രോഗം, കരൾ രോഗം തുടങ്ങിയ അവസ്ഥകളുള്ളവരും ശ്രദ്ധിക്കേണ്ടതുണ്ട്,” അവർ പറഞ്ഞു.

അതിനാൽ, ക്ഷണത്തിൽ നിന്ന് ഉപ്പും പഞ്ചസാരയും പൂർണ്ണമായും ഒഴിവാക്കുന്നതിനുപകരം, ഒരു നിശ്ചിത അളവിൽ ഉൾപ്പെടുത്തുക. ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ്, യോഗ്യതയുള്ള ന്യൂട്രീഷ്യനിസ്റ്റിനെയോ ഡയറ്റീഷ്യനെയോ സമീപിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പല്ലിന്റെ മഞ്ഞ നിറം തടയാൻ ഈ 7 ഭക്ഷണങ്ങൾ ഒഴിവാക്കൂ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Should you eliminate salt and sugar from the diet