scorecardresearch

ആപ്പിൾ തൊലി കളഞ്ഞോ അതോ കളയാതെയാണോ കഴിക്കേണ്ടത്?

ആപ്പിൾ പല രോഗങ്ങളെയും തടയാൻ സഹായിക്കും, പക്ഷേ അവ കഴിക്കാനുള്ള ശരിയായ മാർഗം നിങ്ങൾക്കറിയാമോ?

ആപ്പിൾ പല രോഗങ്ങളെയും തടയാൻ സഹായിക്കും, പക്ഷേ അവ കഴിക്കാനുള്ള ശരിയായ മാർഗം നിങ്ങൾക്കറിയാമോ?

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Apples

Source: Freepik

നമ്മുടെ ശരീരത്തിന്റെ ദൈനംദിന പ്രവർത്തനത്തിന് ദിവസവും ധാരാളം പോഷകങ്ങൾ ആവശ്യമാണ്. രാവിലെ മുതൽ രാത്രി വരെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽനിന്നെല്ലാം ശരീരത്തിന് വിവിധ പോഷകങ്ങൾ ലഭിക്കുന്നുണ്ട്. പച്ചക്കറികൾക്കും ധാന്യങ്ങൾക്കും പുറമേ ശരീരം ആരോഗ്യത്തോടെ നിലനിർത്തുന്നതിന് പഴങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് ആളുകൾ ദൈനംദിന ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത്. 

Advertisment

ആപ്പിൾ അത്തരത്തിലുള്ള ഒരു പഴമാണ്. പല രോഗങ്ങളെയും തടയാൻ സഹായിക്കും, പക്ഷേ അവ കഴിക്കാനുള്ള ശരിയായ മാർഗം നിങ്ങൾക്കറിയാമോ? മിക്ക ആളുകൾക്കും അവയുടെ ഗുണങ്ങൾ പരമാവധി നേടാൻ ആപ്പിൾ എങ്ങനെ കഴിക്കണമെന്ന് അറിയില്ല. പല പഴങ്ങളും എങ്ങനെ കഴിക്കണം എന്നതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. ചിലർ തൊലിയോടൊപ്പം കഴിക്കണമെന്ന് പറയുന്നു, മറ്റു ചിലർ തൊലി കളയണമെന്ന് പറയുന്നു. 

Also Read: പ്രമേഹമുള്ളവർക്ക് വൃക്കരോഗത്തിനുള്ള സാധ്യത കൂടുതലാണോ?

ആപ്പിൾ മിക്ക ആളുകളും തൊലി കളയാതെയാണ് കഴിക്കുന്നത്. എന്നാൽ, വെയ്റ്റ്‌ലോസ് വിദഗ്ദ്ധനായ സുധീർ ആഷ്തിന് വ്യത്യസ്തമായ അഭിപ്രായമുണ്ട്. ഭക്ഷണത്തെക്കുറിച്ച് ആളുകൾക്ക് കൃത്യമായ അറിവ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

Also Read: രക്തപരിശോധന ഇല്ലാതെ ഫാറ്റി ലിവർ കണ്ടെത്താം, എങ്ങനെ?

ആപ്പിൾ എങ്ങനെ കഴിക്കണം?

സുധീർ ആഷ്ത് ആപ്പിൾ കഴിക്കുന്നതിനുമുമ്പ് എപ്പോഴും തൊലി കളയണമെന്ന് പറയുന്നു. "പഴത്തിന്റെയോ വിത്തുകളുടെയോ ഉള്ളിലേക്ക് ദോഷകരമായ ഘടകങ്ങൾ എത്തുന്നത് തടയുന്ന ഒരു സംരക്ഷണ പാളിയാണ് തൊലി ചില ഭക്ഷണങ്ങളുടെ കാര്യത്തിൽ, തൊലിയോടൊപ്പം കഴിക്കേണ്ടി വരും. ഉദാഹരണത്തിന്, മുന്തിരി മുഴുവനായും കഴിക്കണം. ആപ്പിൾ തൊലികളിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നവർ, മാമ്പഴമോ വാഴപ്പഴമോ തൊലിയോടുകൂടി കഴിക്കാത്തത് എന്തുകൊണ്ട്? അതുകൊണ്ടാണ് എപ്പോഴും അത്തരം പഴങ്ങളുടെ തൊലി കളയണമെന്ന് പറയുന്നത്,'' ഒരു പോഡ്‌കാസ്റ്റിൽ അദ്ദേഹം പറഞ്ഞു.

Advertisment

Also Read: വയറിലെയും ഇടുപ്പിലെയും കൊഴുപ്പ് കുറയ്ക്കാം; 33 കിലോ കുറച്ച യുവതിയുടെ വിജയരഹസ്യങ്ങൾ

ആപ്പിൾ എങ്ങനെ ഗുണം ചെയ്യും?

"ഒരു ദിവസം ഒരു ആപ്പിൾ ഡോക്ടറെ അകറ്റി നിർത്തുന്നു" എന്ന ചൊല്ല് നിങ്ങൾ കേട്ടിട്ടുണ്ടാകും. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് രോഗത്തെ അകറ്റി നിർത്താൻ സഹായിക്കും. ആപ്പിളിളിൽ നാരുകൾ, വൈറ്റമിൻ സി, പൊട്ടാസ്യം, വിവിധ ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ശരീരത്തിന് അത്യന്താപേക്ഷിതമാണ്, കൂടാതെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ദിവസവും ഒരു ആപ്പിൾ കഴിക്കാൻ ശുപാർശ ചെയ്യുന്നത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: രാത്രിയിൽ ചോറ് കഴിക്കുന്നത് ദോഷമോ? വിദഗ്ധർ പറയുന്നത് കേൾക്കൂ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: