പല്ല് തേച്ചതിന് ശേഷം ചൂടുള്ള ഒരു കപ്പ് ചായയോ കാപ്പിയോ കുടിച്ച് ദിവസം ആരംഭിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. രാവിലെ ഒഴിഞ്ഞ വയറ്റിൽ ഒരു ഗ്ലാസ് വെള്ളം കുടിച്ച് പ്രഭാതം ആരംഭിക്കണമെന്ന് നിർദേശിക്കുകയാണ് യോഗ പരിശീലകനും ഹോമിയോപ്പതി ഡോക്ടറുമായ ഡോ. നൂപൂർ റോത്തഗി.
“രാവിലെ ഉറക്കമുണർന്നതിന് ശേഷം, പല്ല് തേക്കുന്നതിന് മുമ്പ് പോലും വെള്ളം കുടിക്കുക,” ഡോ.റോത്തഗി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ദിവസം മുഴുവൻ ആവശ്യമായ അളവിൽ വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യം എടുത്തു പറയേണ്ടതാണ്.
വെള്ളം, ഒരാളുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുക മാത്രമല്ല, ശരീര താപനില നിയന്ത്രിക്കുകയും വൃക്കകളിൽ നിന്ന് മാലിന്യങ്ങൾ പുറന്തള്ളുക, ഉമിനീർ ഉണ്ടാക്കുക, കൂടാതെ വിവിധ ശരീരഭാഗങ്ങളിൽ പോഷകങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾക്ക് സഹായിക്കുകയും ചെയ്യുന്നു.
ഒരാൾ രാവിലെ ആദ്യം വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകത എന്തൊക്കെയാണെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
- ഒരാൾ ഉറങ്ങുമ്പോൾ വായിൽ ബാക്ടീരിയകൾ അടിഞ്ഞു കൂടുന്നു. രാവിലെ വെള്ളം കുടിക്കുമ്പോൾ, നിങ്ങൾ ബാക്ടീരിയയും ഉള്ളിലാക്കുന്നു, ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
- ദഹനം മെച്ചപ്പെടുത്തുന്നു, ദഹനക്കേട് തടയുന്നു.
- ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു
ഒഴിഞ്ഞ വയറ്റിൽ വെള്ളം കുടിക്കുന്നത് വായ് നാറ്റം കുറയ്ക്കുന്നതിലൂടെ വായുടെ ആരോഗ്യം നിലനിർത്തുന്നു. ഒഴിഞ്ഞ വയറ്റിൽ ചെറുചൂടുള്ള വെള്ളം കുടിക്കണമെന്ന് വിദഗ്ധർ നിർദേശിച്ചു. “ഉണർന്നയുടനെ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക. ഇരുന്ന് കുറച്ച് കുറച്ചായിട്ടു വേണം കുടിക്കാൻ,” ഡോ.റോത്തഗി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.