Latest News

ശൈത്യകാലത്ത് ജലദോഷവും ചുമയും തടയാൻ തല മറയ്ക്കണോ? ആയുർവേദം പറയുന്നത്

യാത്ര ചെയ്യുന്ന സമയത്ത് ചെവി മൂടത്തക്കവിധത്തിൽ പലരും തല മറയ്ക്കാറുണ്ട്

health, health news, ie malayalam

ജലദോഷം, ചുമ, പനി അടക്കമുള്ള രോഗങ്ങൾ ശൈത്യകാലത്ത് കൂടുതലായി കാണപ്പെടുന്നു. തണുപ്പിൽനിന്നും രക്ഷ നേടാൻ പല മാർഗങ്ങളുമുണ്ട്. ഇതിൽ പ്രധാനമാണ് തല മറയ്ക്കുന്നത്. പ്രത്യേകിച്ച്, യാത്ര ചെയ്യുന്ന സമയത്ത് ചെവി മൂടത്തക്കവിധത്തിൽ പലരും തല മറയ്ക്കാറുണ്ട്. എന്നാൽ ഇതുകൊണ്ട് പ്രയോജനമുണ്ടോ?. ആയുർവേദ ഡോക്ടർ നിതിക കോഹ്‌ലി ഇൻസ്റ്റാഗ്രാമിൽ ഇതിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.

“ശൈത്യകാലത്ത്, തലയിൽ നിന്ന്, പ്രത്യേകിച്ച്, തലയോട്ടിയിൽ നിന്ന് ശരീരത്തിലെ ചൂടിന്റെ ഭൂരിഭാഗവും നഷ്ടപ്പെടുന്നതിനാൽ, തൊപ്പി അല്ലെങ്കിൽ സ്കാർഫ് ഉപയോഗിച്ച് തല മറയ്ക്കണം. ഇത് ജലദോഷവും ചുമയും വരുന്നത് തടയുക മാത്രമല്ല, ശരീരത്തിന് നല്ല സുഖം നൽകുകയും ചെയ്യും, ”അവർ വിശദീകരിച്ചു.

തൊപ്പികളും സ്കാർഫുകളും ഇഷ്ടമില്ലാത്തവർക്ക് തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്ന ട്രെൻഡി വസ്ത്രങ്ങൾ ഉപയോഗിക്കാം.

Read More: പാലിനൊപ്പം വാഴപ്പഴം കഴിക്കരുത്; കാരണം ഇതാണ്

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Should you cover your head during winter to prevent cold cough

The moderation of comments is automated and not cleared manually by malayalam.indianexpress.com