ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നെയ്യ് മികച്ചതാണെന്നതിൽ സംശയമില്ല. ചർമ്മം, തലയോട്ടി, ആന്തരിക അവയവങ്ങൾ മുതലായവയ്ക്ക് ഗുണം ചെയ്യുന്ന പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് വെറും വയറ്റിൽ കഴിക്കാമോ?. ഉണ്ടെങ്കിൽ, ആരോഗ്യത്തിന് അതിന്റെ ഗുണം എന്താണ്?. ന്യൂട്രീഷ്യനിസ്റ്റ് ഭക്തി കപൂറിന്റെ അഭിപ്രായത്തിൽ വെറും വയറ്റിൽ നെയ്യ് കഴിച്ചാൽ ആറ് ഗുണങ്ങളുണ്ട്.
- ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും
- ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കും. ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കാൻ സഹായിക്കും.
- ദീർഘനേരം വിശപ്പ് അകറ്റും
- എല്ലുകളുടെ ബലവും കരുത്തും വർധിപ്പിക്കുന്നു
- ദഹനശക്തി മെച്ചപ്പെടുത്താൻ ഇതിന് കഴിയും
- ഏകാഗ്രത വർധിപ്പിക്കാനും മസ്തിഷ്ക വളർച്ചയെ സഹായിക്കാനും നെയ്യ് സഹായിക്കുന്നു
നെയ്യ് ചെറുകുടലിന്റെ ആഗിരണ ശേഷി വർദ്ധിപ്പിക്കുകയും ദഹനനാളത്തിന്റെ അസിഡിക് ലെവൽ കുറയ്ക്കുകയും ചെയ്യുന്നു. പശുവിൽ നിന്നുള്ള നെയ്യ് ആന്റിഓക്സിഡന്റുകളുടെ സ്വാഭാവിക ഉറവിടമാണ്, അത് ഫ്രീ റാഡിക്കലുകളോട് പോരാടുകയും ഓക്സിഡേഷൻ പ്രക്രിയയെ പ്രതിരോധിക്കുകയും ചെയ്യുന്നുവെന്ന് കപൂർ പറയുന്നു.
രാവിലെ വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് കോശങ്ങളുടെ പുനരുജ്ജീവന പ്രക്രിയ മെച്ചപ്പെടുത്തി ശരീരത്തിന്റെ രോഗശാന്തി പ്രക്രിയയെ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ പോലും ഇത് സഹായിക്കുന്നുവെന്ന് അവർ പറഞ്ഞു. വെറും വയറ്റിൽ ഒരു ടീസ്പൂൺ നെയ്യ് കഴിക്കാം. എന്നാൽ അമിത ഉപയോഗം ഒഴിവാക്കണമെന്നും അവർ നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ചോറ് കഴിച്ചാൽ ശരീര ഭാരം കൂടുമോ? നെയ്യ് കൊളസ്ട്രോളിന് കാരണമാകുമോ? അറിയാം