തണുപ്പു കാലത്ത് വാഴപ്പഴം കഴിക്കാമോ എന്ന സംശയം പലർക്കുമുണ്ട്. ജലദോഷം, സൈനസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടെങ്കിൽ, അതിന്റെ അളവ് പരിമിതപ്പെടുത്തുന്നതാണ് നല്ലത്. പക്ഷേ ശൈത്യകാലത്ത് വാഴപ്പഴം നിങ്ങളുടെ ഭക്ഷണക്രമത്തിൽനിന്നു പൂർണമായും മാറ്റേണ്ടതില്ല. അതിന്റെ കാരണങ്ങൾ നോക്കാം.

വാഴപ്പഴത്തിൽ വിറ്റാമിനുകളും ധാതുക്കളുമുണ്ട്

തണുത്ത കാലാവസ്ഥ അസ്ഥി സംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. കാൽസ്യം അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രത നിലനിർത്താൻ മാത്രമല്ല അവയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. പോഷകാഹാരത്തിന്റെ കാര്യത്തിൽ ഒരു ഹെവിവെയ്റ്റ് എന്ന നിലയിൽ, വാഴപ്പഴത്തിൽ അത്യാവശ്യ വിറ്റാമിനുകളും ധാതുക്കളായ പൊട്ടാസ്യം, കാൽസ്യം, മാംഗനീസ്, മഗ്നീഷ്യം, ഇരുമ്പ്, ഫോളേറ്റ്, നിയാസിൻ, റൈബോഫ്ലേവിൻ, ബി 6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തെ സഹായിക്കുകയും നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു.

ഉയർന്ന ഫൈബറിന്റെ അളവ്

വാഴപ്പഴത്തിൽ നിറയെ അലിയുന്നതും അലിയാത്തതുമായ നാരുകളുണ്ട്. അലിയുന്ന നാരുകൾക്ക് ദഹനത്തെ മന്ദഗതിയിലാക്കുന്ന പ്രവണതയുണ്ട്. അതുകൊണ്ടാണ് വാഴപ്പഴം പലപ്പോഴും പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. ചുമയും ജലദോഷവും കൂട്ടുമെന്നതിനാൽ രാത്രിയിൽ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കണമെന്ന് ആയുർവേദം പറയുന്നു. ദഹിക്കാൻ വളരെയധികം സമയമെടുക്കുകയും മാത്രമല്ല അലസത അനുഭവപ്പെടുകയും ചെയ്യും.

ഹൃദയത്തിന് നല്ലത്

വാഴപ്പഴം കഴിക്കുന്നത് ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ തടയാനും സഹായിക്കും. നാരുകൾ കൂടുതലുളള വാഴപ്പഴം പോലുള്ള ഭക്ഷണങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കും. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ലീഡ്സിന്റെ പഠനമനുസരിച്ച്, ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച അസുഖങ്ങളെയും (സിവിഡി) കൊറോണറി ഹൃദ്രോഗത്തെയും (സിഎച്ച്ഡി) തടയാൻ സഹായിക്കുമെന്ന് പറയുന്നു. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു.

രാത്രി വൈകിയുളള ഭക്ഷണ കൊതി ശമിപ്പിക്കുന്നു

രാത്രി വൈകിയും മധുരപലഹാരങ്ങൾ കഴിക്കണമെന്ന പ്രവണതയുളളവരാണ് നിങ്ങളെങ്കിൽ അത് ഒഴിവാക്കാൻ വാഴപ്പഴം സഹായിക്കും. പഞ്ചസാരയും ഉയർന്ന കലോറിയും നിറഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കാനുള്ള ഒരു മികച്ച മാർഗമാണ് വാഴപ്പഴം. മധുരമുള്ളതാണ് വാഴപ്പഴം, അതേസമയം വിറ്റാമിനുകളും നാരുകളും കൂടുതലാണ്. വൈകുന്നേരം വ്യായാമത്തിനു ശേഷം വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.

നല്ല ഉറക്കത്തിന് സഹായിക്കും

വൈകുന്നേരം വ്യായാമത്തിനു ശേഷം വാഴപ്പഴം കഴിക്കുന്നത് നല്ല ശീലമാണ്. പൊട്ടാസ്യം സമ്പുഷ്ടമായ വാഴപ്പഴം ക്ഷീണിച്ച ദിവസത്തിന് ശേഷം പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു. ഒന്നോ രണ്ടോ വാഴപ്പഴം വൈകുന്നേരം കഴിക്കുന്നത് നിങ്ങളുടെ ശരീരം ഉറങ്ങാൻ തയ്യാറാകാൻ സഹായിക്കുന്നു.

ശൈത്യകാലത്ത് രാത്രിയിൽ വാഴപ്പഴം കഴിക്കാമോ?

ആരോഗ്യഗുണങ്ങൾ ഏറെയുണ്ടെങ്കിലും ശൈത്യകാലത്ത് രാത്രിയിൽ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കണം. ഒരാൾക്ക് ചുമ, ജലദോഷം അല്ലെങ്കിൽ മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ മാത്രമേ വാഴപ്പഴം പൂർണമായും ഒഴിവാക്കേണ്ടതുളളൂ. കാരണം ഇത് കഫം കൂട്ടും.

വാഴപ്പഴം വെറുതെ കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് അതുപയോഗിച്ച് വിവിധ ഭക്ഷണങ്ങൾ തയ്യാറാക്കിയും കഴിക്കാം. വാഴപ്പഴം ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമാണ് പാൻകേക്ക്.

View this post on Instagram

Are you baking anything this weekend? This Paleo Banana Snack Cake is one of my favorites, because it’s SO EASY. • I love that this fluffy cake is flourless and naturally-sweetened with fruit. We even topped it with frosting for my daughter’s first birthday cake! • Head to my profile @detoxinista for the complete recipe. • • //detoxinista.com/paleo-banana-snack-cake/ • #paleocake #paleobaking #firstbirthdaycake #healthycake #healthycakes #foodvideos #foodvideo #bananabread #bananacake #healthydessert #healthysnackideas #healthysnacksforkids #healthykidsfood #healthykidssnacks #glutenfreebaking #glutenfreerecipe #glutenfreerecipes #dairyfreerecipes #bananarecipes #fruitsweetened #easyrecipes #fastcooking #detoxinista

A post shared by Megan Gilmore (@detoxinista) on

Read Also: അസിഡിറ്റി തടയണോ? വീട്ടിൽതന്നെ പരിഹാരമുണ്ട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook