scorecardresearch
Latest News

ചപ്പാത്തിയിൽ നെയ്യ് പുരട്ടാമോ? എത്ര അളവ് ആകാം?

ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഡയറ്റിന്റെ ഭാഗമായി നെയ്യ് ഭക്ഷണത്തിൽനിന്നും ഒഴിവാക്കാറുണ്ട്. പക്ഷേ, അങ്ങനെയല്ല ചെയ്യേണ്ടത്

ചപ്പാത്തിയിൽ നെയ്യ് പുരട്ടാമോ? എത്ര അളവ് ആകാം?

ചപ്പാത്തിയിൽ കുറച്ച് നെയ്യോ ബട്ടറോ പുരട്ടി കഴിക്കാൻ നമ്മളിൽ പലരും ഇഷ്ടപ്പെടുന്നുണ്ട്. ചപ്പാത്തിയുടെ സ്വാദ് കൂട്ടാൻ മാത്രമല്ല, ഡ്രൈ ആകാതെയിരിക്കാനും ഇത് സഹായിക്കും. എന്നാൽ, ചപ്പാത്തിയിൽ നെയ്യ് പുരട്ടാൻ ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുണ്ടോ?. അങ്ങനെയെങ്കിൽ എത്ര അളവ്?. ന്യൂട്രീഷ്യനിസ്റ്റ് അഞ്ചൽ സൊഗാനി ഈ സംശയങ്ങൾക്കുള്ള ഉത്തരങ്ങളെല്ലാം തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നൽകിയിട്ടുണ്ട്.

”ഇന്ത്യക്കാർ, പ്രത്യേകിച്ച് നോർത്ത് ഇന്ത്യയിൽ ചപ്പാത്തിയിൽ നെയ്യ് പുരട്ടുന്ന പതിവുണ്ട്. ഒരു ജാറിലെ മുഴുവൻ നെയ്യും ചപ്പാത്തിയിൽ നിങ്ങൾ പുരട്ടുന്നുണ്ടെന്നല്ല അതിനർഥം. നിയന്ത്രിതമായ അളവിലുളള നെയ്യ് ഉപഭോഗം മൊത്തത്തിലുള്ള ശരീര ആരോഗ്യത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഡയറ്റിന്റെ ഭാഗമായി നെയ്യ് ഭക്ഷണത്തിൽനിന്നും ഒഴിവാക്കാറുണ്ട്. പക്ഷേ, അങ്ങനെയല്ല ചെയ്യേണ്ടത്,” അവർ അഭിപ്രായപ്പെട്ടു.

ശരീര ഭാരം കുറയ്ക്കാനുള്ള ലക്ഷ്യം കൈവരിക്കാൻ നെയ്യ് സഹായിക്കുന്നതെങ്ങനെ?

  • ചപ്പാത്തിയുടെ ഗ്ലൈസമിക് സൂചിക കുറയ്ക്കാൻ നെയ്യ് സഹായിക്കും. ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകളുടെ നിരക്ക് നിർണയിക്കുന്നതാണ് ഗ്ലൈസമിക് സൂചിക. ഓരോ ഭക്ഷണം കഴിക്കുമ്പോഴും അവ രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവിനെ എത്ര പെട്ടെന്നാണ് സ്വാധീനിക്കുന്നതെന്ന് ഇതിലൂടെ മനസിലാക്കാനാകും.
  • നെയ്യ് ദീർഘനേരം നിങ്ങളെ സംതൃപ്തിപ്പെടുത്തും. ദിവസാവസാനം ജങ്ക് ഫുഡുകളോ മറ്റ് ആനാരോഗ്യകരമായ ഭക്ഷണങ്ങളോ കഴിക്കുന്നതിൽനിന്ന് നിങ്ങളെ തടയുന്നു.
  • ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഹോർമോണുകളെ സന്തുലിതമാക്കുന്നതിനും ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്തുന്നതിനും നെയ്യ് വളരെ പ്രധാന പങ്കുവഹിക്കുന്നു.
  • കോശങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്ന ഫ്രീ റാഡിക്കലുകളുടെ ഉത്പാദനം തടയാനും നെയ്യ് സഹായിക്കും.

എത്ര അളവ് നെയ്യ് ഉപയോഗിക്കാം

ചപ്പാത്തി പുരട്ടി നെയ്യ് ആസ്വദിക്കുന്നത് നിങ്ങൾക്ക് തുടരാം. പക്ഷേ, അവയുടെ അളവ് അമിതമാകുന്നില്ലെന്ന് ഉറപ്പു വരുത്തണം. ഒരു ചപ്പാത്തിക്ക് ഒരു ചെറിയ ടീസ്പൂൺ നെയ്യ് മതിയാകും. അതിൽ അധികമാകുന്നതെന്തും ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് അവർ വ്യക്തമാക്കി.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Should you apply ghee on chapati is it healthy