scorecardresearch

ഒഴിഞ്ഞ വയറുമായി യോഗ ചെയ്യാമോ?

ശാരീരിക വ്യായാമത്തോടൊപ്പം പോഷകാഹാരവും ശരിയായ ഭക്ഷണക്രമവും ഫിറ്റ്നസിന്റെ പ്രധാന ഭാഗമാണ്

yoga, health, ie malayalam
പ്രതീകാത്മക ചിത്രം

ഫിറ്റ്നസ് നിലനിർത്താൻ പലരും തിരഞ്ഞെടുക്കുന്നത് യോഗയാണ്. ശരീര വഴക്കം, ബലം എന്നിവ മെച്ചപ്പെടുത്തുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും മനസിന് ശാന്തത ലഭിക്കുന്നതിനും യോഗ സഹായിക്കും. ശാരീരിക വ്യായാമത്തോടൊപ്പം പോഷകാഹാരവും ശരിയായ ഭക്ഷണക്രമവും ഫിറ്റ്നസിന്റെ പ്രധാന ഭാഗമാണ്. അതിനാൽ, യോഗ ഒഴിഞ്ഞ വയറുമായി ചെയ്യാമോ എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

യോഗ വിദഗ്ധയായ അൻഷുക പർവാനിയും ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജയും ഇൻസ്റ്റാഗ്രാം വീഡിയോയിൽ ഇതിനെക്കുറിച്ച് സംസാരിച്ചു. രാവിലെ വ്യായാമം ആരംഭിക്കുന്നതിന് മുമ്പ് എന്തെങ്കിലും കഴിക്കേണ്ടത് പ്രധാനമാണെന്ന് പൂജ പറഞ്ഞു. ”ഇത് കനത്തതാകാൻ പാടില്ല, വളരെ ലഘുവായിരിക്കണം. ഒരു ഈന്തപ്പഴം അല്ലെങ്കിൽ രണ്ടോ രണ്ടോ പഴങ്ങളുടെ പകുതി കഴിക്കുക,” അവർ പറഞ്ഞു.

അതേസമയം, ഒഴിഞ്ഞ വയറുമായി യോഗ ചെയ്യണമെന്നാണ് അൻഷുക പറഞ്ഞത്. യോഗ ദിവസത്തിലെ ആദ്യ കാര്യമായി രാവിലെ ഒഴിഞ്ഞ വയറുമായി ചെയ്യണമെന്ന് താൻ വിശ്വസിക്കുന്നതായി അൻഷുക അഭിപ്രായപ്പെട്ടു.

ഇരുവർക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും, നിങ്ങളുടെ ശരീരത്തെ മറ്റാരെക്കാളും നന്നായി അറിയാവുന്നത് നിങ്ങൾക്കാണെന്ന കാര്യം അവർ ശക്തമായി അംഗീകരിക്കുന്നു. അതിനാൽ, ശരീരം നിങ്ങളോട് എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഒഴിഞ്ഞ വയറുമായി യോഗ ചെയ്യുന്നതാണ് നല്ലതെങ്കിൽ അത് ചെയ്യുക. മറിച്ച്, മികച്ച തുടക്കം ലഭിക്കാൻ എന്തെങ്കിലും കഴിക്കണമെന്ന് തോന്നുന്നുവെങ്കിൽ അങ്ങനെ ചെയ്യുകയെന്ന് അവർ പറഞ്ഞു.

Read More: ശരീര ഭാരം കൂട്ടാൻ ആയുർവേദം നിർദേശിക്കുന്ന 4 കാര്യങ്ങൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Should yoga be done on an empty stomach