രാവിലെയും വൈകിട്ടും ചായ കുടിക്കുന്ന ശീലമുള്ളവരാണ് ഇന്ത്യക്കാർ. അവരുടെ ഒരു ദിനചര്യയുടെ ഭാഗമായി ചായ മാറിയിട്ട് കാലങ്ങളേറെയായി. രാവിലെ ഒരു കപ്പ് ചായ കുടിച്ച് ദിവസം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. അതുപോലെ തന്നെ വൈകിട്ടത്തെ ചായയും ചിലർക്ക് ഒഴിച്ചു കൂടാനാവാത്തതാണ്.
എന്നാൽ, വൈകിട്ട് ചായ കുടിക്കാമോ എന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് ആയുർവേദ ഡോ.ദിക്സ ഭാവ്സർ. ഇന്ത്യൻ ജനതയിൽ 64 ശതമാനം പേരും ദിവസവും ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്നും 30 ശതമാനത്തിലധികം പേർ വൈകിട്ടും ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
വൈകിട്ട് ചായ കുടിക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ? ഈ ശീലം ആരോഗ്യത്തിന് നല്ലതാണെന്ന് കരുതുന്നുണ്ടോ?. വൈകിട്ട് ചായ കുടിക്കുന്നത് ഒഴിവാക്കണോ?. ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം ഡോ.ഭാവ്സർ നൽകിയിട്ടുണ്ട്.
വൈകിട്ട് ചായ കുടിക്കുന്നത് ആരോഗ്യകരമാണോ?
മെഡിക്കൽ സയൻസ് അനുസരിച്ച് ഉറങ്ങുന്നതിന് 10 മണിക്കൂർ മുമ്പ് കഫീൻ ഒഴിവാക്കുന്നതാണ് നല്ലത്. നല്ല ഉറക്കം ലഭിക്കാനും കോർട്ടിസോൾ (വീക്കം കുറയ്ക്കാനും), ആരോഗ്യകരമായ ദഹനത്തിനും ഇത് സഹായിക്കും.
ആർക്കൊക്കെ വൈകുന്നേരം ചായ കുടിക്കാം?
- രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ആളുകൾ
- അസിഡിറ്റി അല്ലെങ്കിൽ ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഇല്ലാത്തവർ
- ആരോഗ്യകരമായ ദഹനം ഉള്ളവർ
- ചായയ്ക്ക് അടിമപ്പെടാത്തവർ (വൈകിട്ട് ചായ കുടിച്ചില്ലെങ്കിലും കുഴപ്പമില്ല എന്നുള്ളവർ)
- ഉറക്ക പ്രശ്നങ്ങൾ ഇല്ലാത്തവർ
- ദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നവർ
- ഒരു കപ്പിൽ പകുതിയോ അതിൽ കുറവോ ചായ കുടിക്കുന്നവർ
ആരൊക്കെയാണ് വൈകുന്നേരത്തെ ചായ ഒഴിവാക്കേണ്ടത്?
- ഉറക്കത്തിന് തടസം നേരിടുന്നവർ അല്ലെങ്കിൽ ഉറക്കമില്ലായ്മ അനുഭവിക്കുന്നവർ
- ഉത്കണ്ഠയും പിരിമുറുക്കവും നിറഞ്ഞ ജീവിതം നയിക്കുന്നവർ
- അമിത വാത പ്രശ്നങ്ങൾ ഉള്ളവർ (വരണ്ട ചർമ്മവും മുടിയും)
- വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നവർ
- ക്രമരഹിതമായ വിശപ്പുള്ള ആളുകൾ
- ഹോർമോൺ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർ
- മലബന്ധം/അസിഡിറ്റി അല്ലെങ്കിൽ ഗ്യാസ്ട്രബിൾ ഉള്ളവർ.
- ഉപാപചയ, സ്വയം രോഗപ്രതിരോധ രോഗങ്ങളുള്ളവർ.
- തൂക്കം കുറവുള്ളവർ.
- ആരോഗ്യമുള്ള ചർമ്മം, മുടി, കുടൽ എന്നിവ ആഗ്രഹിക്കുന്നവർ.
മുകളിൽ പറഞ്ഞ കാര്യങ്ങൾ പരിശോധിച്ചാൽ വൈകുന്നേരങ്ങളിൽ ചായ കുടിക്കണോ ഒഴിവാക്കണോ എന്ന കാര്യത്തിൽ സ്വയം തീരുമാനമെടുക്കാൻ കഴിയും.