scorecardresearch

തൈറോയ്ഡ് രോഗികൾക്ക് കാബേജ്, കോളിഫ്ലവർ തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികൾ കഴിക്കാമോ?

ക്രൂസിഫറസ് പച്ചക്കറികൾ കഴിക്കുന്നത് പൂർണമായും നിർത്തേണ്ടതില്ല

cruciferous vegetables, health, ie malayalam

ക്രൂസിഫറസ് പച്ചക്കറികളായ ബ്രൊക്കോളി, കോളിഫ്‌ളവർ, കാബേജ്, കാലെ പോലുള്ളവ തൈറോയ്ഡ് രോഗികൾക്ക് പലപ്പോഴും നിർദ്ദേശിക്കാറില്ല, കാരണം അവ തൈറോയ്ഡ് പ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്ന് കരുതുന്നു. ഒരു ഭക്ഷണവും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നും അതിനാൽ ഒരാൾക്ക് ക്രൂസിഫറസ് പച്ചക്കറികൾ കുറച്ചൊക്കെ പാചകം ചെയ്ത് കഴിക്കാമെന്ന് ദി ന്യൂട്രീഷൻ പിരമിഡ് എന്ന ഒരു ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

”ശരീരത്തിന്റെ പ്രധാന പവർഹൗസുകളിൽ ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി. ഇതു കൂടാതെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന T3, T4 ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. ഈ ഹോർമോണുകൾ നിർമ്മിക്കാൻ, ശരീരം അയഡിൻ ഉപയോഗിക്കുന്നു. നിങ്ങൾ കഴിക്കുന്ന അയഡിന്റെ 80 ശതമാനവും തൈറോയ്ഡ് ഗ്രന്ഥി ഉപയോഗിക്കുന്നു. ഭക്ഷണത്തിൽ അയഡിന്റെ കുറവുണ്ടെങ്കിൽ അല്ലെങ്കിൽ ഹൈപ്പോതൈറോയിഡിസം എന്നറിയപ്പെടുന്ന തൈറോയ്ഡ് ഗ്രന്ഥി പ്രവർത്തനരഹിതമാണെങ്കിൽ, അസംസ്കൃത പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ എന്നിവ കഴിക്കുന്നത് തൈറോയ്ഡ് ഹോർമോണിന്റെ പ്രവർത്തനത്തെ കൂടുതൽ മോശമാക്കും,” പോസ്റ്റിൽ പറയുന്നു.

”ക്രൂസിഫറസ് പച്ചക്കറികളിലെ ഗോയിട്രോജെൻസ് അയഡിൻ ഉപയോഗിക്കാനുള്ള കഴിവിനെ തടയുന്നു. വലിയ അളവിൽ ഈ പച്ചക്കറികൾ ഉപയോഗിക്കുന്നത് ഗോയിറ്റർ ഉണ്ടാക്കാം. അത്തരം പച്ചക്കറികൾ ഹൈപ്പോതൈറോയിഡിസത്തിന് കാരണമാകും,” ജെയിൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യനും സർട്ടിഫൈഡ് ഡയബറ്റിസ് എജ്യൂക്കേറ്ററുമായ ഡോ.ഷാസിയ ഖാൻ പറഞ്ഞു. ഓരോ ദിവസവും ഒരു ചെറിയ പാത്രത്തിൽ കൂടുതൽ വേവിച്ച ക്രൂസിഫറസ് പച്ചക്കറികൾ കഴിക്കരുതെന്നും ഡോ.ഖാൻ സമ്മതിച്ചു. ഹൈപ്പോതൈറോയിഡിസം ഉള്ള ആളുകൾ ക്രൂസിഫറസ് പച്ചക്കറികൾ ആഴ്ചയിൽ ഒരിക്കൽ ഒരു ബൗൾ മാത്രമേ കഴിക്കാവൂവെന്ന് അവർ പറഞ്ഞു.

ക്രൂസിഫറസ് പച്ചക്കറികൾ കഴിക്കുന്നത് പൂർണമായും നിർത്തേണ്ടതില്ല. അവ പാചകം ചെയ്യുകയോ ആവിയിൽ വേവിക്കുകയോ ചെയ്യുന്നതിലൂടെ, ഗോയിട്രോജെനിക് ഗുണങ്ങൾ (അയഡിന്റെ ഉപയോഗം തടസ്സപ്പെടുത്തുന്നതിലൂടെ തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തിൽ ഇടപെടുന്നത്) ഗണ്യമായി കുറയുന്നുവെന്ന് പോസ്റ്റിൽ പറയുന്നു.

ക്രൂസിഫറസ് പച്ചക്കറികൾ പാചകം ചെയ്യുന്നതിലൂടെ അവയുടെ ഗോയിട്രോജനിക് ഗുണങ്ങൾ അല്ലെങ്കിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിക്കുന്നത് കുറയ്ക്കുമെന്ന് മുംബൈ മസിന ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ അനം ഗൊലാൻഡാസ് ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. വളരെ കുറച്ച് അളവിൽ കഴിക്കുന്നതിനാൽ ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ലെന്നും അവർ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: തൈറോയ്ഡ് ആരോഗ്യത്തിന് ഈ അഞ്ച് സൂപ്പർഫുഡുകൾ കഴിക്കുക

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Should thyroid patients consume cruciferous vegetables

Best of Express