പ്രമേഹമോ പ്രീ-ഡയബറ്റിസോ ഉള്ളവരോട് പലപ്പോഴും ഭക്ഷണത്തിൽ നിന്ന് വാഴപ്പഴം ഒഴിവാക്കാൻ ആവശ്യപ്പെടാറുണ്ട്. പക്ഷേ, ഒരു ഡയറ്റീഷ്യൻ എന്ന നിലയിൽ, പ്രമേഹരോഗികൾക്ക് വാഴപ്പഴം കഴിക്കാമെന്ന് തനിക്ക് സുരക്ഷിതമായി പറയാൻ കഴിയുമെന്ന് പറയുകയാണ് സർട്ടിഫൈഡ് ക്ലിനിക്കൽ ഡയറ്റീഷ്യനും ലക്ചററും ന്യൂട്രിന്റെ സ്ഥാപകയുമായ ലക്ഷിത ജെയിൻ. എങ്കിലും, അവർ പിന്തുടരേണ്ടതും ചെയ്യേണ്ടതുമായ ചില കാര്യങ്ങളുണ്ടെന്ന് അവർ പറഞ്ഞു.
നമ്മളൊക്കെ സാധാരണയായി നേന്ത്രപ്പഴം കഴിക്കാറുണ്ട്. അവ തൊലി കളയാൻ എളുപ്പവും കഴിക്കാൻ മൃദുവുമാണ്. “പക്ഷേ, പച്ച വാഴപ്പഴത്തിൽ മധുരം കുറവായിരിക്കും – ഇത് പ്രമേഹരോഗികൾക്ക് അനുയോജ്യമാണ്,” ജെയിൻ പറഞ്ഞു. പച്ച വാഴപ്പഴം ഏറ്റവും സുരക്ഷിതമാണെങ്കിലും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന രോഗികൾക്ക് മഞ്ഞ വാഴപ്പഴം കഴിക്കാം. പക്ഷേ അവയിൽ തവിട്ട് പാടുകൾ ഇല്ലെന്ന് ഉറപ്പാക്കുക. അങ്ങനെയുണ്ടെങ്കിൽ പ്രമേഹരോഗികൾ അവ ഒഴിവാക്കണമെന്ന് അവർ നിർദേശിച്ചു.
ഏത്തപ്പഴം കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം?
ഒരു ദിവസം ഒരു വാഴപ്പഴം മുഴുവനായും കഴിക്കുന്നത് നല്ലതാണ്, പക്ഷേ പ്രോട്ടീൻ ഭക്ഷണത്തിനൊപ്പം കഴിക്കുന്നതാണ് നല്ലത്. “വാഴപ്പഴത്തിന് 51 ഗ്ലൈസെമിക് സൂചികയുണ്ട്. അത് ബോർഡർലൈൻ കുറവാണ്, അതിനാൽ ധാരാളം ആളുകൾ ഇത് പൂർണ്ണമായും ഒഴിവാക്കുന്നു. എന്നാൽ മറ്റ് കുറഞ്ഞ ജിഐ സ്രോതസ്സുകൾക്കോ പ്രോട്ടീൻ സ്രോതസ്സുകൾക്കൊപ്പമോ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നില്ലെന്ന് ഉറപ്പാക്കും,” അവർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.
ആരൊക്കെയാണ് ഒഴിവാക്കേണ്ടത്?
അനിയന്ത്രിതമായ പഞ്ചസാരയുടെ അളവ് അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് 300mg/dl-ൽ കൂടുതലുള്ള രോഗികൾ പഴങ്ങൾ കഴിക്കുന്നതിനു മുൻപ് അവരുടെ ഡയറ്റീഷ്യൻമാരുമായി ബന്ധപ്പെടണം.
പ്രമേഹരോഗികൾക്ക് അവരുടെ ഭക്ഷണത്തിൽ ഒരു ദിവസം ഒരു വാഴപ്പഴം (പഴുക്കാത്തത്, ചെറുതായി പാകമായത്) ഉൾപ്പെടുത്താം. ഇത് പഞ്ചസാരയുടെ അളവ്, അസ്ഥി വേദന, പിഎംഎസ് ലക്ഷണങ്ങൾ, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ സഹായിക്കും. “നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമാണെങ്കിൽ ആണെങ്കിൽ, ആദ്യം നിങ്ങളുടെ ഡയറ്റീഷ്യനെ ബന്ധപ്പെടുക,” ജെയിൻ നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പ്രമേഹരോഗിക്ക് തണ്ണിമത്തൻ കഴിക്കാമോ? ഏതൊക്കെ പഴങ്ങൾ കഴിക്കാം