scorecardresearch

44-ാം വയസിലും സസ്യാഹാരി, ഇഷ്ടം വീട്ടിലെ ഭക്ഷണം; ഷാഹിദ് കപൂറിന്റെ ഫിറ്റ്‌നസ് രഹസ്യം

മാംസാഹാരം പൂർണമായും ഒഴിവാക്കിയുള്ള ഒരു 'ബാലൻസ്ഡ് വെജിറ്റേറിയൻ ഡയറ്റ്' ആണ് തന്റെ ഊർജ്ജസ്വലതയ്ക്ക് പിന്നിലെന്ന് ഷാഹിദ് പറയുന്നു

മാംസാഹാരം പൂർണമായും ഒഴിവാക്കിയുള്ള ഒരു 'ബാലൻസ്ഡ് വെജിറ്റേറിയൻ ഡയറ്റ്' ആണ് തന്റെ ഊർജ്ജസ്വലതയ്ക്ക് പിന്നിലെന്ന് ഷാഹിദ് പറയുന്നു

author-image
Health Desk
New Update
Shahid Kapoor

ഷാഹിദ് കപൂർ

ബോളിവുഡിലെ ചോക്ലേറ്റ് ഹീറോയിൽ നിന്നും ആക്ഷൻ ഹീറോയിലേക്കുള്ള ഷാഹിദ് കപൂറിന്റെ മാറ്റം ആരാധകരെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. 44-ാം വയസിലും കഠിനമായ വർക്കൗട്ടുകളിലൂടെയും ചിട്ടയായ ജീവിതശൈലിയിലൂടെയും ആരോഗ്യം കാത്തുസൂക്ഷിക്കുന്ന താരം ഇപ്പോൾ ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. മാംസാഹാരം പൂർണമായും ഒഴിവാക്കിയുള്ള ഒരു 'ബാലൻസ്ഡ് വെജിറ്റേറിയൻ ഡയറ്റ്' ആണ് തന്റെ ഊർജ്ജസ്വലതയ്ക്ക് പിന്നിലെന്ന് ഷാഹിദ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Advertisment

Also Read: ഒരു വർഷം കൊണ്ട് 99 കിലോയിൽ നിന്നും 60 ലേക്ക്; വണ്ണം കുറയ്ക്കാൻ സഹായിച്ചത് ഈ 'സിംപിൾ റൂൾ'

ചിട്ടയായ വ്യായാമമുറകൾ 

കേവലം സിക്സ് പാക്ക് ബോഡിക്ക് വേണ്ടി മാത്രമല്ല, മറിച്ച് ശരീരത്തിന്റെ വഴക്കത്തിനും പരുക്കുകൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഷാഹിദ് വ്യായാമം ചെയ്യുന്നത്. സ്‌ട്രെങ്ത് ട്രെയിനിങ്, ഫംഗ്ഷണൽ ട്രെയിനിങ്, മൊബിലിറ്റി എക്സർസൈസുകൾ എന്നിവയുടെ ഒരു മിശ്രിതമാണ് അദ്ദേഹത്തിന്റെ വർക്കൗട്ട് രീതി. ദിവസവും രാവിലെ വ്യായാമം ചെയ്യാനാണ് അദ്ദേഹം താൽപ്പര്യപ്പെടുന്നത്. ഇത് ദിവസത്തിലുടനീളം പോസിറ്റീവ് എനർജി നൽകാൻ സഹായിക്കുമെന്ന് താരം വിശ്വസിക്കുന്നു. ജിമ്മിലെ വർക്കൗട്ടുകൾക്ക് പുറമെ സമയം കിട്ടുമ്പോഴൊക്കെ സ്പോർട്സിലും അദ്ദേഹം ഏർപ്പെടാറുണ്ട്.

Also Read: രാത്രി ഭക്ഷണത്തിന് ശേഷം ഒരു പിടി ജീരകം; വണ്ണം കുറയ്ക്കാൻ ഈ ശീലം സഹായിക്കുമോ?

സസ്യാഹാരത്തിന്റെ കരുത്ത് 

തന്റെ കൗമാരകാലം മുതൽക്കേ ഷാഹിദ് സസ്യാഹാരമാണ് പിന്തുടരുന്നത്. ബ്രയാൻ ഹൈൻസിന്റെ 'ലൈഫ് ഈസ് ഫെയർ' എന്ന പുസ്തകമാണ് അദ്ദേഹത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. സസ്യാഹാരത്തിൽ മതിയായ പോഷകങ്ങൾ ലഭിക്കില്ല എന്ന പൊതുധാരണ തെറ്റാണെന്ന് ഷാഹിദ് തന്റെ ശരീരപ്രകൃതിയിലൂടെ തെളിയിക്കുന്നു. പയറുവർഗങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ എന്നിവ കൃത്യമായ അളവിൽ ഉൾപ്പെടുത്തിയ ഭക്ഷണക്രമമാണ് അദ്ദേഹം പിന്തുടരുന്നത്.

Also Read: രാത്രി 11 മണിക്ക് പെട്ടെന്ന് ഉന്മേഷം തോന്നുന്നുണ്ടോ? ഇതാണ് രഹസ്യം

മിതത്വം പ്രധാനം 

ഭക്ഷണത്തിന്റെ കാര്യത്തിൽ കഠിനമായ നിയന്ത്രണങ്ങളേക്കാൾ മിതത്വം പാലിക്കാനാണ് ഷാഹിദ് ഇഷ്ടപ്പെടുന്നത്. വലിയ അളവിൽ ഒരുമിച്ച് കഴിക്കുന്നതിന് പകരം ചെറിയ അളവിൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ഭാരം തോന്നാതിരിക്കാൻ സഹായിക്കും. വൈകിയുള്ള ആഹാരരീതിയും അമിതമായ കൊഴുപ്പുള്ള ഭക്ഷണങ്ങളും ഷാഹിദ് ഒഴിവാക്കുന്നു. ഇത് ഊർജനില നിലനിർത്താൻ സഹായിക്കുന്നു. പുറത്തുനിന്നുള്ള ഭക്ഷണത്തേക്കാൾ വീട്ടിൽ പാകം ചെയ്യുന്ന ലളിതമായ ഭക്ഷണത്തിനാണ് താരം മുൻഗണന നൽകുന്നത്.

കൃത്യമായ വ്യായാമവും ചിട്ടയായ ഭക്ഷണക്രമവും ഉണ്ടെങ്കിൽ 40-കളിലും മികച്ച ആരോഗ്യം നിലനിർത്താമെന്നാണ് ഷാഹിദ് കപൂർ തന്റെ ആരാധകർക്ക് നൽകുന്ന സന്ദേശം.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പാലും പഴങ്ങളും ഒന്നിച്ച് കഴിക്കാമോ? സത്യാവസ്ഥ വെളിപ്പെടുത്തി ഫിറ്റ്‌നസ് കോച്ച്

Shahid Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: