scorecardresearch

ഉച്ചയ്ക്കും രാത്രിയിലും മാത്രം ഭക്ഷണം; വർഷങ്ങളായി കഴിക്കുന്നത് ഒരേ വിഭവങ്ങൾ; ഷാരൂഖിന്റെ ഫിറ്റ്‌നസ് രഹസ്യം

എനിക്ക് വളരെ ലളിതമായ ഭക്ഷണമാണ് ഇഷ്ടം. ഞാൻ ഒരു ദിവസം രണ്ട് നേരം ഭക്ഷണം കഴിക്കുന്നു: ഉച്ചഭക്ഷണവും അത്താഴവും. ഈ രണ്ട് നേരത്തിനു പുറമേ മറ്റൊന്നും ഞാൻ കഴിക്കുന്നില്ല

എനിക്ക് വളരെ ലളിതമായ ഭക്ഷണമാണ് ഇഷ്ടം. ഞാൻ ഒരു ദിവസം രണ്ട് നേരം ഭക്ഷണം കഴിക്കുന്നു: ഉച്ചഭക്ഷണവും അത്താഴവും. ഈ രണ്ട് നേരത്തിനു പുറമേ മറ്റൊന്നും ഞാൻ കഴിക്കുന്നില്ല

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shah Rukh Khan

ഷാരൂഖ് ഖാൻ

ബോളിവുഡിന്റെ കിങ് ഖാൻ ആണ് ഷാരൂഖ് ഖാൻ. അഭിനയത്തിൽ മാത്രമല്ല, ജീവിതത്തിലും ചിട്ടയായ ദിനചര്യ പിന്തുടരുന്ന വ്യക്തി കൂടിയാണ്. 'അച്ചടക്കം' എന്ന വാക്ക് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിനും അപ്പുറത്തേക്ക് പോകുന്നു. 59 വയസുള്ളപ്പോഴും ഫിറ്റ്നസിലും ഊർജസ്വലതയ്ക്കും പേരുകേട്ട ഷാരൂഖ്, തന്റെ അഭിനയത്തിലൂടെ മാത്രമല്ല, ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു.

Advertisment

ആർജെ ദേവാംഗനയുമായുള്ള ഒരു പഴയ അഭിമുഖത്തിൽ, തന്റെ ദിനചര്യ ലളിതമായ ഭക്ഷണം, ശ്രദ്ധാപൂർവ്വമായ തിരഞ്ഞെടുപ്പുകൾ, അചഞ്ചലമായ സ്ഥിരത എന്നിവയെ ചുറ്റിപ്പറ്റിയാണെന്ന് ഷാരൂഖ് ഖാൻ വെളിപ്പെടുത്തി. ഷാരൂഖിനെ മികച്ച ഫോമിൽ നിലനിർത്തുന്ന ശീലങ്ങളെക്കുറിച്ച് അറിയാം.

Also Read: ചോറ് കഴിച്ചും വണ്ണം കുറയ്ക്കാം, വയറിലെ കൊഴുപ്പും നീക്കാം; ഇവ ചേർത്ത് കഴിച്ചാൽ മതി

ലളിതമായ ഭക്ഷണം, ശക്തമായ മൂല്യങ്ങൾ

കർശനമായ ഡയറ്റ് പിന്തുടരുന്ന പല സെലിബ്രിറ്റികളിൽ നിന്നും വ്യത്യസ്തമായി, ഷാരൂഖ് ഖാൻ തന്റെ ഭക്ഷണം ലളിതമാക്കുകയും വളരെ കുറച്ച് മാത്രം കഴിക്കുകയും ചെയ്യുന്നു. “എനിക്ക് വളരെ ലളിതമായ ഭക്ഷണമാണ് ഇഷ്ടം. ഞാൻ ഒരു ദിവസം രണ്ട് നേരം ഭക്ഷണം കഴിക്കുന്നു: ഉച്ചഭക്ഷണവും അത്താഴവും. ഈ രണ്ട് നേരത്തിനു പുറമേ മറ്റൊന്നും ഞാൻ കഴിക്കുന്നില്ല. എനിക്ക് ഫാൻസി ഭക്ഷണങ്ങൾ ഇഷ്ടമല്ല. ഞാൻ മുളപ്പിച്ച  പയർവർഗങ്ങൾ, ഗ്രിൽ ചെയ്ത ചിക്കൻ, ബ്രോക്കോളി, ചിലപ്പോൾ കുറച്ച് ദാൽ എന്നിവ കഴിക്കുന്നു. വർഷങ്ങളായി ഞാൻ ദിവസവും ആവർത്തിച്ച് കഴിക്കുന്നത് ഇതാണ്," അദ്ദേഹം പറഞ്ഞു.

Advertisment

Also Read: മുട്ട പാചകം ചെയ്യുന്നതിനുമുമ്പ് എപ്പോഴും കഴുകണം, എന്തുകൊണ്ട്?

"ഞാൻ ഡയറ്റ് ചെയ്യാറില്ല. ലഘുവായതും വൃത്തിയുള്ളതുമായ ഭക്ഷണം കഴിക്കുക എന്നത് എന്റെ വ്യക്തിപരമായ ഇഷ്ടം മാത്രമാണ്," ഷാരൂഖ് പറഞ്ഞു. എന്നിരുന്നാലും, സാമൂഹിക ഒത്തുചേരലുകളിൽ അദ്ദേഹം നിയന്ത്രണം വയ്ക്കാറില്ല. ബിരിയാണി, റൊട്ടി, പറാത്ത, നെയ്യ്, ലസ്സി തുടങ്ങി എന്ത് വിളമ്പിയാലും ഷാരൂഖ് ആസ്വദിച്ച് കഴിക്കാറുണ്ട്. 

Also Read: മൂത്രമൊഴിക്കുമ്പോൾ പുകച്ചിലോ? ഉടനടി ആശ്വാസം, ഈ പച്ചക്കറി കഴിക്കൂ

ഷാരൂഖിന്റെ അസാധാരണമായ ഉറക്ക ഷെഡ്യൂൾ അതുപോലെ തന്നെ ആകർഷകമാണ്. മിക്ക ആളുകളും അവരുടെ ദിവസം നേരത്തെ ആരംഭിക്കുമ്പോൾ, ഷാരൂവ് പതിവ് തെറ്റിക്കുന്നു. "ഞാൻ രാവിലെ അഞ്ച് മണിക്ക് ഉറങ്ങാൻ പോകുന്നു. മാർക്ക് വാൽബർഗ് എഴുന്നേൽക്കുമ്പോൾ ഞാൻ ഉറങ്ങാൻ പോകുന്നു," അദ്ദേഹം പറയുന്നു.

തിരക്കേറിയ ഷൂട്ടിങ് ഷെഡ്യൂളുകൾക്ക് ശേഷവും, അദ്ദേഹം ഫിറ്റ്നസിനോട് വിട്ടുവീഴ്ച ചെയ്യാറില്ല. “ഞാൻ പുലർച്ചെ രണ്ട് മണിക്ക് വീട്ടിലെത്തും, കുളിക്കും, ഉറങ്ങാൻ പോകുന്നതിനു മുമ്പ് വ്യായാമം ചെയ്യും,” അദ്ദേഹം പറഞ്ഞു. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: അരക്കെട്ട് ഒതുങ്ങും, കുടവയർ കുറയും; ഡയറ്റ് ഇല്ലാതെ കൊഴുപ്പ് ഉരുക്കിക്കളയാം

Sharook Khan sharuk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: