എല്ലാ മനുഷ്യരുടെയും ജീവിതത്തില്‍ ലൈംഗികതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. മാനസിക സമ്മര്‍ദത്തിന് പരിഹാരം കാണാന്‍ ലൈംഗികവേഴ്‌ച ഒരുപരിധി വരെ സഹായിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാല്‍, വിഷാദരോഗത്തിന് അടിമപ്പെട്ടവരാണ് നിങ്ങളെങ്കില്‍ അത് ലൈംഗിക ജീവിതത്തെയും സാരമായി ബാധിച്ചേക്കാം.

Read Also: റിമയുടെയും പാർവതിയുടെയും കാലിഫോർണിയൻ സായാഹ്നങ്ങൾ

മനുഷ്യശരീരത്തില്‍ വളരെ സെന്‍സിറ്റീവ് ആയ ഭാഗമാണ് തലച്ചോര്‍. ലൈംഗിക തൃഷ്‌ണ ആരംഭിക്കുന്നത് തലച്ചോറില്‍നിന്നാണ്. തലച്ചോറിനുള്ളിലെ ‘ന്യൂറോട്രാന്‍സ്‌മിറ്റേ‌ഴ്‌സ്’ എന്ന രാസവസ്തുവാണ് മനുഷ്യനില്‍ ലൈംഗിക താല്‍പ്പര്യം ഉത്തേജിപ്പിക്കുന്നത്. ന്യൂറോട്രാന്‍സ്‌മിറ്റേ‌ഴ്‌സിന്റെ പ്രവര്‍ത്തനം മസ്തിഷ്‌ക കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം വര്‍ധിപ്പിക്കുകയും അതിലൂടെ രക്തപ്രവാഹം കൂട്ടുകയും ചെയ്യും. അങ്ങനെയാണ് ലൈംഗിക ബന്ധം കൂടുതല്‍ ആസ്വാദ്യകരമാകുന്നത്.

Read Also: സെക്‌സ് ആസ്വാദ്യകരമാക്കണോ?; മാറ്റിയെടുക്കണം ഈ തെറ്റിദ്ധാരണകള്‍

എന്നാല്‍, നിങ്ങള്‍ വിഷാദരോഗത്തിന് അടിമയാണെങ്കില്‍ ഇതിലെല്ലാം വലിയ തിരിച്ചടി നേരിടേണ്ടിവരും. വിഷാദരോഗവും മറ്റു മാനസിക പിരിമുറക്കങ്ങളും ഉള്ളവരാണെങ്കില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കില്ല. ഇത് ലൈംഗിക ബന്ധത്തിലും തിരിച്ചടിയാകും. വിഷാദരോഗമുള്ളവര്‍ക്ക് ലൈംഗിക താല്‍പ്പര്യം കുറയുമെന്നാണ് പഠനങ്ങള്‍. കാരണം, അത്തരക്കാരില്‍ ന്യൂറോട്രാന്‍സ്‌മിറ്റേ‌ഴ്‌സ് പ്രവര്‍ത്തനം സാധാരണ നിലയിലായിരിക്കില്ല. വിഷാദരോഗമുള്ള പല പുരുഷന്മാരും സ്ത്രീകളും ലൈംഗികാഭിലാഷം കുറവാണെന്ന് തുറന്നുപറയുന്നു. അത് സ്ത്രീ-പുരുഷബന്ധത്തെ സാരമായി ബാധിക്കുന്നുമുണ്ട്.

Read Also: ലൈംഗിക ജീവിതം ഏറ്റവും ആസ്വാദ്യകരമാകുന്നത് നാൽപ്പത് വയസ് കഴിയുമ്പോൾ

അതേസമയം, വിഷാദരോഗത്തിനുള്ള മരുന്നുകൾ ഉപയോഗിക്കുന്നതും തിരിച്ചടിയാകുമെന്നാണ് പഠനങ്ങൾ. വിഷാദ രോഗത്തിൽനിന്ന് രക്ഷ നേടാൻ ഇത്തരം മരുന്നുകൾ കൊണ്ട് സാധിക്കുമെങ്കിലും അത് സെക്‌സിനോടുള്ള താൽപ്പര്യം കുറയാൻ കാരണമാകും. മരുന്നുകളുടെ അളവ് കൂടുന്നതിനനുസരിച്ച് ലെെംഗിക താൽപ്പര്യവും കുറയുമെന്നാണ് പഠനങ്ങൾ. അതിനാൽ, വിഷാദ രോഗത്തെ സ്വയം മറികടക്കാൻ ശ്രമിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook