ലൈംഗികതയെക്കുറിച്ച് മലയാളികള്‍ക്കിടയില്‍ പൊതുവേ നിരവധി സംശയങ്ങളുണ്ട്. പരസ്യമായി ലൈംഗികതെക്കുറിച്ച് സംസാരിക്കാന്‍ പോലും മടിക്കുന്നവരാണ് ഭൂരിഭാഗം പേരും. ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള അജ്ഞത പല വ്യക്തിബന്ധങ്ങളും തകരാന്‍ കാരണമായിട്ടുണ്ട്. സെക്‌സിനെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകളുള്ള സമൂഹമാണ് നമ്മുടേത്. ഇത്തരം തെറ്റിദ്ധാരണകളാണ് പലപ്പോഴും ലൈംഗിക ജീവിതം ആസ്വദിക്കുന്നതില്‍ നിന്ന് നമ്മളെ പിന്നോട്ടടിക്കുന്നത്.

സ്വയംഭോഗം തെറ്റാണെന്ന് പഠിപ്പിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. മതപഠനങ്ങളിലടക്കം സ്വയംഭോഗത്തെക്കുറിച്ച് തെറ്റായ ധാരണകളും പഠനങ്ങളുമുണ്ട്. സ്വയംഭോഗം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പഠിപ്പിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാല്‍, സ്വയംഭോഗം ഒരിക്കലും ശാരീരികമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നില്ല എന്നാണ് യഥാര്‍ഥ പഠനങ്ങള്‍.

Read Also:  ലൈംഗിക ജീവിതം ഏറ്റവും ആസ്വാദ്യകരമാകുന്നത് നാൽപ്പത് വയസ് കഴിയുമ്പോൾ

ആര്‍ത്തവ സമയത്തോ അതിനുശേഷമുള്ള ആദ്യ ദിവസങ്ങളിലോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭം ധരിക്കില്ലെന്നാണ് പൊതുവേയുള്ള ധാരണ. ഗര്‍ഭം ധരിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഈ സമയമാണ് സെക്‌സിന് ഏറ്റവും സുരക്ഷിതമെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. എന്നാല്‍, അത് തെറ്റിദ്ധാരണയാണ്. ഈ കാലയളവിലും ഗര്‍ഭധാരണം സംഭവിച്ച അനുഭവങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലൈംഗിക ബന്ധത്തിനുശേഷം ഏഴു ദിവസം വരെ ശുക്ലം ശരീരത്തിൽ നിലനിൽക്കുന്നതിനാലാണ് ഇത്. ആർത്തവ ചക്രത്തിൽ മാറ്റം വരികയും അണ്ഡവിസർജനം നേരത്തെ നടക്കുകയും ചെയ്‌താൽ ഗർഭിണിയാകാനുള്ള സാധ്യത കൂടുതലാണ്.

കോണ്ടം ഉപയോഗിക്കുന്നത് ലൈംഗികബന്ധത്തില്‍ വേണ്ടത്ര തൃപ്തിനല്‍കില്ലെന്ന് കരുതുന്ന വലിയ വിഭാഗവും നമുക്കിടയിലുണ്ട്. എന്നാല്‍, സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് കോണ്ടം ഉപയോഗിക്കുന്നത് വളരെ നല്ല കാര്യമാണ്. ഗര്‍ഭധാരണം ഒഴിവാക്കാനും ലൈംഗികപരമായ അസുഖങ്ങള്‍ പകരാതിരിക്കാനുമുള്ള ഏറ്റവും മികച്ച വഴിയാണ് കോണ്ടത്തിന്റെ ഉപയോഗം. ലൈംഗിക ബന്ധം സുരക്ഷിതമാക്കണമെങ്കില്‍ കോണ്ടം ഉപയോഗിക്കുന്നത് ശീലമാക്കണം.

Read Also: സെക്‌സിനിടെ യുവാവ് മരിച്ച സംഭവം; കമ്പനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കോടതി

യോനിയിലൂടെയുള്ള ബന്ധം മാത്രമാണ് യഥാര്‍ഥ ലൈംഗിക ബന്ധമെന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍, അത് വളരെ തെറ്റായ ഒരു ചിന്താഗതിയാണ്. സ്‌നേഹത്തോടെയുള്ള ആലിംഗനവും ചുംബനവും ലൈംഗികച്ചുവയുള്ള സംസാരവും ലൈംഗിക ബന്ധത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഇവയും ലൈംഗിക ബന്ധത്തില്‍ ഉള്‍പ്പെടുന്നു. ആദ്യ ചുംബനം മുതല്‍ രതിമൂർച്ഛയ്ക്കുശേഷമുള്ള അവസാന ചുംബനം വരെയുള്ള ഓരോ കാര്യങ്ങളും ലൈംഗിക ബന്ധത്തില്‍പ്പെടുന്ന കാര്യങ്ങളാണ്.

ഓറല്‍ സെക്‌സിലൂടെ പലപ്പോഴും രതിമൂർച്ഛ സംഭവിച്ചേക്കാം. യോനിയിലൂടെയുള്ള ബന്ധത്തിലൂടെ മാത്രമാണ് രതിമൂർച്ഛ സംഭവിക്കുകയെന്ന് കരുതുന്നത് തീർത്തും തെറ്റാണ്. ഓരോ സ്ത്രീയിലെയും ക്ലിറ്റോറൽ ഉത്തേജനം വ്യത്യസ്തമാണ്. പല രീതിയിലൂടെയായിരിക്കും സ്ത്രീകളിലെ ഉത്തേജനം സാധ്യമാകുക. പങ്കാളിക്ക് രതിമൂർച്ഛ സംഭവിക്കുന്നത് ഏത് സാഹചര്യത്തിലാണെന്ന് അപ്പുറത്തുള്ള വ്യക്തി മനസിലാക്കേണ്ടതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook