Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

വയറിലെ കൊഴുപ്പ് സ്വാഭാവികമായി ഇല്ലാതാക്കാൻ 7 ആയുർവേദ വഴികൾ

ഫലപ്രദവും എളുപ്പത്തിൽ പിന്തുടരാവുന്നതുമായ ആയുർവേദ വഴികൾ ഉപയോഗിച്ച് വയറിലെ കൊഴുപ്പ് സ്വാഭാവികമായി ഇല്ലാതാക്കാം

yoga, health, ie malayalam

ചിലർക്ക് ശരീരഭാരം കുറയ്ക്കുക എന്നതായിരിക്കില്ല യഥാർഥ പ്രശ്നം. വയറിലെ കൊഴുപ്പ് അല്ലെങ്കിൽ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ഇതിനു ജനിതക ഘടകങ്ങൾ ഒരു പങ്കു വഹിക്കുമെങ്കിലും, ജീവിതശൈലി മാറ്റങ്ങളിലൂടെ വയറിലെ കൊഴുപ്പ് നിയന്ത്രിക്കാമെന്ന് ആയുർവേദ പ്രാക്ടീഷണർ ഡോ. ശ്യാം വി.എൽ പറഞ്ഞു.

ഫലപ്രദവും എളുപ്പത്തിൽ പിന്തുടരാവുന്നതുമായ ആയുർവേദ വഴികൾ ഉപയോഗിച്ച് വയറിലെ കൊഴുപ്പ് സ്വാഭാവികമായി ഇല്ലാതാക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ”വയറിലെ കൊഴുപ്പ് കടുപ്പമുള്ളതായി തോന്നാമെങ്കിലും ശരിയായ ഭക്ഷണക്രമവും വ്യായാമവും ഉപയോഗിച്ച് കൊഴുപ്പ് എളുപ്പത്തിൽ ഇല്ലാതാക്കാം. നിങ്ങളെ സഹായിക്കാൻ ഒരു ആയുർവേദ ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം നേടുക,” അദ്ദേഹം പറഞ്ഞു.

നിങ്ങൾ ഓർമ്മിക്കേണ്ട ചില കാര്യങ്ങൾ

  • നിങ്ങളുടെ ദൈനംദിന കലോറിയുടെ 50 ശതമാനം ഉച്ചഭക്ഷണത്തിൽനിന്നും ലഭിക്കുംവിധം കഴിക്കുക. അത്താഴത്തിന് ഏറ്റവും കുറഞ്ഞ കലോറി കഴിക്കുക, അത് രാത്രി 7 മണിക്ക് മുമ്പായിരിക്കണം
  • ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റിന്റെ ഉപഭോഗം കുറയ്ക്കുക; മധുരപലഹാരങ്ങൾ, മധുരമുള്ള പാനീയങ്ങൾ, എണ്ണ സമ്പുഷ്ടമായ ഭക്ഷണങ്ങൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കുക

ചില എളുപ്പ വഴികൾ

  • വറുത്ത ഉലുവയുടെ പൊടി രാവിലെ വെറും വയറ്റിൽ വെള്ളത്തിൽ കഴിക്കുക അല്ലെങ്കിൽ ഉലുവ രാത്രി മുഴുവൻ കുതിർക്കാൻ വയ്ക്കുക, രാവിലെ വെറും വയറ്റിൽ കഴിക്കുക
  • ഡോ. ശ്യാം പറയുന്നതനുസരിച്ച്, ഗാർസിനിയ കംബോജിയ പഴം ദഹനം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നു
  • ത്രിഫല ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കാൻ സഹായിക്കുകയും ദഹനവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. അത്താഴത്തിന് രണ്ട് മണിക്കൂർ ശേഷം ഒരു ടീസ്പൂൺ ത്രിഫല പൊടി ചെറുചൂടുള്ള വെള്ളത്തിൽ കഴിക്കുക
  • ഉണങ്ങിയ ഇഞ്ചി പൊടിച്ചത് തിളപ്പിച്ച വെള്ളത്തിലിട്ട് കുടിക്കുക. ദിവസവും ഇത് ചെയ്യുന്നത് മെറ്റബോളിസം വർധിപ്പിക്കുന്നതിനും അധിക കൊഴുപ്പ് ഇല്ലാതാക്കുന്നതിനും സഹായിക്കും. ഉണങ്ങിയ ഇഞ്ചി പൊടിയിൽ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്ന തെർമോജെനിക് ഏജന്റുകൾ അടങ്ങിയിരിക്കുന്നു.
  • വയറിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണ് നിങ്ങളുടെ വയറിന്റെ മധ്യഭാഗം 30 മിനിറ്റ് പിടിച്ച് വേഗത്തിൽ നടക്കുന്നത്. യോഗയും പൈലേറ്റെസും വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും
  • നിങ്ങൾക്ക് ദാഹിക്കുമ്പോഴെല്ലാം ചെറുചൂടുള്ള വെള്ളം കുടിക്കുക. ചൂടുളള വെളളം നിങ്ങളുടെ മെറ്റബോളിസത്തെ സജീവമാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു
  • ഭക്ഷണം സമയമെടുത്ത് ചവച്ചരച്ച് കഴിക്കുക

Read More: ശരീരഭാരം കുറയ്ക്കാൻ ഈ മോശം പ്രഭാത ശീലങ്ങൾ ഒഴിവാക്കൂ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Seven ways to melt belly fat naturally as per ayurveda

Next Story
ചില പഴങ്ങൾ തൊലിയോടെ കഴിക്കേണ്ടത് എന്തുകൊണ്ട്?fruits, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com