scorecardresearch

പക്ഷാഘാതത്തില്‍ നിന്ന് പരിരക്ഷ നേടാന്‍ ഏഴ് കാര്യങ്ങള്‍

ഇന്ത്യയില്‍ ഓരോ വർഷവും 1.8 ദശലക്ഷം ആളുകൾക്ക് പക്ഷാഘാതം സംഭവിക്കുന്നു

പക്ഷാഘാതത്തില്‍ നിന്ന് പരിരക്ഷ നേടാന്‍ ഏഴ് കാര്യങ്ങള്‍

ന്യൂഡല്‍ഹി: ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയാണ് പക്ഷാഘാതം. ഇന്ത്യയില്‍ ഓരോ വർഷവും 1.8 ദശലക്ഷം ആളുകൾക്ക് പക്ഷാഘാതം സംഭവിക്കുന്നു. രാജ്യത്തെ പ്രധാന മരണകാരണങ്ങളിലൊന്നാണിതെന്ന് ജിൻഡാൽ നേച്ചർക്യൂർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി സിഎംഒ ഡോ. ജി. പ്രകാശ് പറയുന്നു. തലച്ചോറിലേക്കുള്ള രക്തത്തിന്റെ വിതരണം കുറയുമ്പോഴാണ് പക്ഷാഘാതം സംഭവിക്കുന്നത്.

പക്ഷാഘാതം വരാനുള്ള സാധ്യത തടയാൻ ജീവിതരീതിയില്‍ നിങ്ങൾ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഹൃദ്രോഗവും പക്ഷാഘാതവും പൊതുവായൊരും വശം പങ്കിടുന്ന രോഗാവസ്ഥയാണ്. പക്ഷാഘാതത്തിന് കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കുകയാണെങ്കില്‍ വലിയ അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. വ്യക്തിപരമായി നമ്മള്‍ തിരഞ്ഞെടുക്കുന്ന ചില ശീലങ്ങളാണ് പക്ഷാഘാതത്തിലേക്ക് കൂടുതലായും നയിക്കുന്നതെന്നാണ് ആയുർവേദ വിദഗ്ധൻ ഡോ ദിക്സ ഭവ്സർ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നത്.

ആരോഗ്യപരമായ ജീവിതശൈലി പക്ഷാഘാതം വരാനുള്ള 80 ശതമാനം സാധ്യതയെ ഇല്ലാതാക്കുന്നു.

പക്ഷാഘാതത്തില്‍ നിന്ന് പരിരക്ഷ നേടാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ പിന്തുടരുക

  • ശരീരഭാരം കുറയ്ക്കുക.
  • രക്ത സമ്മര്‍ദം നിയന്ത്രിക്കുക.
  • കൊളസ്ട്രോള്‍ ആരോഗ്യപരമായ അളവില്‍ നിലനിര്‍ത്തുക.
  • പ്രമേഹം നിയന്ത്രിക്കുക.
  • പുകവലി പൂര്‍ണമായും ഒഴിവാക്കുക.
  • മദ്യപാനം പരിമിതപ്പെടുത്തുക.
  • സ്ഥിരമായി വ്യായാമം ചെയ്യുക.

പക്ഷാഘാതം സംഭവിക്കുന്നതിന്റെ ലക്ഷണങ്ങള്‍

  • മുഖം: ചിരിക്കുമ്പോള്‍ മുഖത്തിന്റെ ഒരു വശം താഴുന്നത്.
  • കൈകള്‍: രണ്ട് കൈകളും തലയ്ക്ക് മുകളില്‍ ഉയർത്തുമ്പോള്‍ ഒരു കൈ താഴേക്ക് വീഴുന്നത്.
  • സംസാരം: സംസാരിക്കുമ്പോള്‍ ശബ്ദം കുറയുന്നത്, അല്ലെങ്കില്‍ വിചിത്രമായൊരു ശബ്ദം വരുന്നത്.

“ഇത്തരത്തില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ വൈദ്യസഹായം നല്‍കുക. പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയാണെങ്കില്‍ അപകടം ഒഴിവാക്കാം. വൈകുകയാണെങ്കില്‍ വൈകല്യം അല്ലെങ്കില്‍ മരണം വരെ സംഭവിക്കാം,” ഡോ ദിക്സ പറഞ്ഞു.

Also Read: സോപ്പിന്റെ ഈ ഉപയോഗങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാമോ?

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Seven tips to protect yourself from a stroke

Best of Express