scorecardresearch
Latest News

പ്രമേഹം നിയന്ത്രിക്കാന്‍ ഫലപ്രദമായ ഏഴ് വഴികള്‍

പ്രമേഹം മനുഷ്യ ശരീരത്തിനെ പല അപകടങ്ങളിലേക്കും തള്ളിവിടാന്‍ കെല്‍പ്പുള്ള രോഗാവസ്ഥയാണ്. മരുന്നുകൊണ്ട് മാത്രമല്ല ജീവിതശൈലികള്‍ക്കൊണ്ടും പ്രമേഹം നിയന്ത്രിക്കാം

പ്രമേഹം മനുഷ്യ ശരീരത്തിനെ പല അപകടങ്ങളിലേക്കും തള്ളിവിടാന്‍ കെല്‍പ്പുള്ള രോഗാവസ്ഥയാണ്. ജീവന്‍ വരെ നഷ്ടപ്പെടാന്‍ സാധ്യതയുള്ള സാഹചര്യങ്ങളിലേക്ക് എത്തിയേക്കാം. അതുകൊണ്ട് തന്നെ പ്രമേഹ നിയന്ത്രണം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയാന്‍ സഹായിക്കുന്ന ഏഴ് മാര്‍ഗണങ്ങള്‍ നോക്കാം.

കൃത്യമായ വ്യായാമം

പതിവായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാൻ മാത്രമല്ല, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും. വ്യായാമം ചെയ്യുന്നത് ശരീരഭാരം വര്‍ധിക്കുന്നത് തടയുകയും അതുവഴി ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കും. വർദ്ധിച്ച സംവേദനക്ഷമത മൂലം കോശങ്ങൾക്ക് രക്തത്തിൽ ലഭ്യമായ പഞ്ചസാര കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും എന്നാണ്.

കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറയ്ക്കുക

ശരീരത്തിലെ കാര്‍ബൊഹൈഡ്രേറ്റുള്ള ഭക്ഷണത്തിന്റെ സാന്നിധ്യം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ശക്തമായ സ്വാധീനം ചെലുത്തും. ശരീരം കാർബോഹൈഡ്രേറ്റുകളെ വിഘടിപ്പിക്കുകയും അവയെ പഞ്ചസാരയായി (പ്രധാനമായും ഗ്ലൂക്കോസ്) മാറ്റുകയും ചെയ്യുന്നു. തുടർന്ന്, ഇൻസുലിൻ നിങ്ങളുടെ ശരീരത്തെ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിന് ഉപയോഗിക്കാനും സംഭരിക്കാനും സഹായിക്കുന്നു. പക്ഷേ, നിങ്ങൾ ധാരാളം കാർബോഹൈഡ്രേറ്റ് കഴിക്കുമ്പോള്‍ ഈ മൊത്തം പ്രക്രിയ പരാജയപ്പെടുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരുകയും ചെയ്യുന്നു.

നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുക

നാരുകൾ അടങ്ങിയ ഭക്ഷണമാണ് പ്രമേഹരോഗികള്‍ക്ക് ഏറ്റവും ഉചിതം. നാരുകള്‍ അടങ്ങിയ ഭക്ഷണം കാർബോഹൈഡ്രേറ്റിന്റെ ദഹനത്തെയും പഞ്ചസാരയുടെ ആഗിരണത്തെയും മന്ദഗതിയിലാക്കുന്നു, അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാനുഗതമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക

അവയവങ്ങള്‍ നന്നായി പ്രവര്‍ത്തിക്കാനും കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യവശ്യമാണ്. വെള്ളം കുടിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ പരിധിക്കുള്ളിൽ നിലനിർത്താൻ സഹായിക്കും.

ആവശ്യത്തിന് ഉറക്കം

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് മതിയായ ഉറക്കം അനിവാര്യമാണ്. മോശം ഉറക്ക ശീലങ്ങളും വിശ്രമമില്ലായ്മയും രക്തത്തിലെ പഞ്ചസാരയുടെ അളവും ശരീരത്തിലെ ഇൻസുലിൻ സംവേദനക്ഷമതയും ഉയര്‍ത്തും. അങ്ങനെ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ക്രോമിയം, മഗ്നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവും പ്രമേഹവും മൈക്രോ ന്യൂട്രിയൻറ് അപര്യാപ്തതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രോമിയം, മഗ്നീഷ്യം എന്നിവയാണ് പ്രധാനപ്പെട്ടവ. ക്രോമിയത്തിന്റെ ശരിയായ അളവ് കാർബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പിന്റെയും രാസവിനിമയ പ്രക്രിയയെ ഫലപ്രദമായി സഹായിക്കും. ഇത് ഇൻസുലിൻ പ്രവർത്തനത്തെ ശക്തിപ്പെടുത്തും, അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഈ രണ്ട് മൈക്രോ ന്യൂട്രിയന്റുകളാൽ സമ്പന്നമായ ഭക്ഷണങ്ങളാണ് മാംസം, ധാന്യ ഉൽപ്പന്നങ്ങൾ, സീസണൽ പച്ചക്കറികൾ, പഴങ്ങൾ, പരിപ്പ് എന്നിവ.

മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുക

സമ്മർദ്ദവും ഉത്കണ്ഠയും നിങ്ങളുടെ ശരീരത്തെ പല വിധത്തിൽ ബാധിക്കും. ഏറ്റവും അപകടകരമായ ഒന്നാണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അല്ലെങ്കിൽ പ്രമേഹം. സമ്മർദ്ദത്തിന്റെ അളവ് വർദ്ധിക്കുന്നത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്താന്‍ സഹായിക്കുന്ന ചില ഹോർമോണുകളുടെ പ്രവര്‍ത്തനത്തിന് കാരണമാകും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Seven effective ways to lower diabetes naturally