സമ്മർദത്തെ നേരിടാൻ ഫലപ്രദമായ 7 വഴികൾ

മുൻഗണന നൽകേണ്ടത് എന്തിനെന്ന് സ്വയം തീരുമാനിക്കുക. സമ്മർദം നൽകുന്ന ജോലികളോട് നോ പറയുക

stress, tension, ie malayalam

നമ്മുടെ ജീവിതശൈലി തന്നെയാണ് സമ്മർദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. സമ്മർദം ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് പലരും കരുതുന്നുണ്ടെങ്കിലും, വിട്ടുമാറാത്ത രോഗങ്ങളെ അകറ്റിനിർത്താൻ സമ്മർദം നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ സമ്മർദത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോ കാർഡിയോതൊറാസിക് സർജൻ ഡോ.ശ്രീറാം നെനേ അടുത്തിടെ ഷെയർ ചെയ്തിരുന്നു.

സമ്മർദം വിട്ടുമാറാത്ത രോഗങ്ങൾക്കും ഇടയാക്കുമെന്ന് അദ്ദേഹം യൂട്യൂബ് വീഡിയോയിൽ പറഞ്ഞു. സമ്മർദത്തെ നേരിടാൻ ഫലപ്രദമായ 7 വഴികളും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.

മതിയായ ഉറക്കം

മുതിർന്നവരാണെങ്കിൽ 7-9 മണിക്കൂർ ഉറങ്ങുക. കുട്ടികൾ 10 മണിക്കൂറോ അതിൽ കൂടുതലോ ഉറങ്ങാം.

പതിവായുളള വ്യായാമം

ദിവസവും 30 മിനിറ്റ് നടക്കുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വ്യായാമം ചെയ്യുകയോ ചെയ്യുന്നത് മാനസിക അവസ്ഥയെ ഉയർത്തുകയും ഉന്മേഷം നൽകുകയും ചെയ്യും.

സോഷ്യൽ നെറ്റ്‌വർക്ക് ഉണ്ടാക്കുക

സോഷ്യൽ സപ്പോർട്ട് നെറ്റ്‌വർക്ക് ഉണ്ടാക്കി ആളുകളുമായി പതിവായി സംസാരിക്കുക.

മുൻഗണന നൽകുക

മുൻഗണന നൽകേണ്ടത് എന്തിനെന്ന് സ്വയം തീരുമാനിക്കുക. സമ്മർദം നൽകുന്ന ജോലികളോട് നോ പറയുക

പോസിറ്റീവായി ചിന്തിക്കുക

പോസിറ്റീവായ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

ദീർഘനിശ്വാസം എടുക്കുക

നല്ലൊരു ദീർഘനിശ്വാസം എടുക്കുക. ഇത് സമ്മർദം കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മാനസികാരോഗ്യ പ്രൊഫഷണലുമായി സംസാരിക്കുക

സമ്മർദം നിങ്ങൾക്ക് നേരിടാൻ കഴിയുന്നില്ലെങ്കിൽ, ഒരു മാനസികാരോഗ്യ പ്രൊഫഷണലുമായി സംസാരിക്കുക.

Read More: സമ്മർദവും ഉത്കണ്ഠയും നിയന്ത്രിക്കാനുള്ള എളുപ്പ വഴികൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Seven effective strategies to cope with stress

Next Story
ശരീര ഭാരം കുറയ്ക്കാൻ ദൈനംദിന ഭക്ഷണത്തിൽ ഈ 5 പഴങ്ങൾ ഉൾപ്പെടുത്തൂ; കാരണം ഇതാണ്fruits, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X