വേനൽ കാലത്ത് നിർജ്ജലീകരണം വളരെ സാധാരണമാണ്. ഈ സമയത്ത് ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തണം. ശരീരത്തിൽ ജലാംശം നിലനിർത്താൻ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കേണ്ടതില്ല. ഈ സമ്മർ കൂൾ ചായ കുടിക്കാം, ഇത് ശരീരത്തെ തണുപ്പിക്കാനും ചൂടിനെതിരെ പോരാടാനും സഹായിക്കും.
ബോളിവുഡ് നടി തപ്സി പന്നുവിന്റെ ന്യൂട്രീഷ്യനിസ്റ്റ് മുൻമുൻ ഗനേരിവാൾ അവരുടെ ‘യുക്താഹാർ: ദി ബെല്ലി ആൻഡ് ബ്രെയിൻ ഡയറ്റ്’ എന്ന പുസ്തകത്തിൽ നിന്ന് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സമ്മർ കൂൾ ചായയെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. അസിഡിറ്റി, ഛർദ്ദി, വയർ വീർക്കൽ, വിശപ്പില്ലായ്മ തുടങ്ങിയ വേനൽക്കാല ആരോഗ്യ പ്രശ്നങ്ങൾക്കെതിരെ പോരാടാൻ ഈ ചായ സഹായിക്കുന്നു.
ചേരുവകൾ
- ഒന്നര കപ്പ് – വെള്ളം
- 2 – ഗ്രാമ്പൂ (ചതച്ചത്)
- 1-2 – ഏലം (ചതച്ചത്)
- ¼ ടീസ്പൂൺ – മല്ലി
- ¼ ടീസ്പൂൺ – ജീരകം
തയ്യാറാക്കുന്ന വിധം
- ഒന്നര കപ്പ് വെള്ളത്തിൽ ഗ്രാമ്പൂ, ഏലം, മല്ലി, ജീരകം എന്നിവ ചേർത്ത് 5-10 മിനിറ്റ് തിളപ്പിക്കുക
- മധുരത്തിനായി ഇതിലേക്ക് കൽക്കണ്ടം ചേർക്കുക
- അരിച്ചെടുത്തശേഷം കുടിക്കുക
എപ്പോഴാണ് കുടിക്കേണ്ടത്?
രാവിലെ എഴുന്നേറ്റ ഉടൻ കുടിക്കുക. വൈകുന്നേരവും കുടിക്കാവുന്നതാണ്.
Read More: ഈ മൂന്നു ഭക്ഷണങ്ങൾ കഴിക്കൂ, അസിഡിറ്റി മാറും