scorecardresearch

മൂക്കടപ്പും തൊണ്ടവേദനയും പെട്ടെന്ന് മാറ്റാം, ഈ പാനീയം കുടിക്കൂ

ചുമ, ജലദോഷം, ശ്വാസതടസ്സം എന്നിവയിൽനിന്നും പെട്ടെന്ന് ആശ്വാസം ലഭിക്കും

drink, health, ie malayalam

ജലദോഷം, മൂക്കൊലിപ്പ്, ചുമ തുടങ്ങിയ സീസണൽ പ്രശ്നങ്ങൾ വളരെ സാധാരണമാണ്. ഇവയ്ക്കെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ഈ ലക്ഷണങ്ങളിൽ ചിലത് അനുഭവിക്കുന്നവരാണെങ്കിൽ, അവർക്കായ് ഒരു ആയുർവേദ പ്രതിവിധി പങ്കുവച്ചിരിക്കുകയാണ് ആയുർവേദ ഡോ.ദിക്സ ഭാവ്സർ.

ഈ പാനീയം തയ്യാറാക്കുന്നത് എങ്ങനെയെന്നും ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്നും അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. “ഈ മാന്ത്രിക ആയുർവേദ മിശ്രിതം എല്ലാ വിധത്തിലും ഫലപ്രദമാണ് – നിങ്ങൾക്ക് അത് കുടിക്കുകയോ, ആവി പിടിക്കുകയോ, അല്ലെങ്കിൽ കവിൾ കൊള്ളുകയോ ചെയ്യാം. ചുമ, ജലദോഷം, ശ്വാസതടസ്സം എന്നിവയിൽനിന്നും പെട്ടെന്ന് ആശ്വാസം ലഭിക്കാൻ മൂന്നു വഴികളും ഉപയോഗിക്കാം,” അവർ അഭിപ്രായപ്പെട്ടു.

ചേരുവകൾ

  • 2 ഗ്ലാസ് – വെള്ളം
  • ഒരു പിടി – പുതിനയില
  • 1 ടീസ്പൂൺ – അയമോദകം
  • ½ ടീസ്പൂൺ – ഉലുവ
  • ½ ടീസ്പൂൺ – മഞ്ഞൾ

തയ്യാറാക്കുന്ന വിധം

  • 2 ഗ്ലാസ് വെള്ളം എടുക്കുക
  • എല്ലാ ചേരുവകളും ചേർക്കുക
  • 7-10 മിനിറ്റ് തിളപ്പിക്കുക

ഈ പാനീയം അരിച്ചെടുത്ത് വെറും വയറ്റിൽ അല്ലെങ്കിൽ പകൽ എപ്പോൾ വേണമെങ്കിലും (ഭക്ഷണത്തിന് 1 മണിക്കൂർ കഴിഞ്ഞ്) കുടിക്കാം. അല്ലെങ്കിൽ ഇത് ഉപയോഗിച്ച് ദിവസം മൂന്നു പ്രാവശ്യം ഗാർഗിൾ ചെയ്യുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വാഴപ്പഴം ഷേക്ക് ശരിക്കും ആരോഗ്യകരമാണോ?

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Say goodbye to nasal congestion throat pain