ഗ്യാസ്ട്രബിളും വീര്‍ത്ത വയറും പെട്ടെന്ന് മാറാൻ ആയുർവേദ ചായ

ഗ്യാസ് മൂലം വയറിലുണ്ടാകുന്ന അസ്വസ്ഥതകൾ മാറാൻ ലളിതമായൊരു വഴി പങ്കുവച്ചിരിക്കുകയാണ് ആയുർവേദ വിദഗ്‌ധ

ayurveda, health, ie malayalam

ക്രമരഹിതമായ ഭക്ഷണശീലങ്ങൾ, വ്യായാമത്തിന്റെ അഭാവം, ഉദാസീനമായ ജീവിതശൈലി മൂലമുളള വയറുവേദന, വയറിലെ അസ്വസ്ഥത, ഗ്യാസ് എന്നിവ വളരെ സാധാരണമാണ്. വയര്‍ വീര്‍ത്തുനില്‍ക്കുന്ന പ്രതീതി, വയര്‍ സ്തംഭനം, തികട്ടി വരല്‍, പുകച്ചില്‍, നെഞ്ചെരിച്ചില്‍, വയറിന്റെ പല ഭാഗത്തും വേദന എന്നിങ്ങനെ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഗ്യാസ് മൂലം ഉണ്ടാവാം. ഗ്യാസ് മൂലമുളള പ്രശ്നങ്ങൾ അകറ്റാൻ മരുന്നുകൾ ലഭ്യമാണെങ്കിലും പ്രകൃതിദത്ത പരിഹാരം തേടുന്നതാണ് നല്ലത്.

ഗ്യാസ് മൂലം വയറിലുണ്ടാകുന്ന അസ്വസ്ഥതകൾ മാറാൻ ലളിതമായൊരു വഴി പങ്കുവച്ചിരിക്കുകയാണ് ആയുർവേദ വിദഗ്‌ധ ഡോ.ദിക്സ ഭാവ്സർ. ”ഇന്നലെ എനിക്ക് പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കേണ്ടിവന്നു, യാത്രയിലായതിനാൽ എനിക്ക് വ്യായാമം ചെയ്യാൻ കഴിഞ്ഞില്ല, രാത്രിയിൽ വയർ വീർക്കുകയും വയറുവേദനയും ഉണ്ടായി (ഗ്യാസ് കാരണം). ഉടൻ തന്നെ അയമോദകം, കായം, ഉപ്പ് എന്നിവ ചേർത്ത ചെറുചൂടുവെളളം കുടിച്ചു, കുറച്ച് ആശ്വാസമായി. രാവിലെ സൂര്യമനസ്കാരം ചെയ്തശേഷം എന്തോ ചില അസ്വസ്ഥതകൾ തോന്നി. പെട്ടെന്നു തന്നെ ആയുർവേദ മരുന്നുകൾ ചേർത്ത ചായ തയ്യാറാക്കി കുടിച്ചു. എന്റെ അസ്വസ്ഥതകളെല്ലാം മാറി,” അവർ പറഞ്ഞു.

ചേരുവകൾ

  • വെളളം- ഒരു ഗ്ലാസ്
  • അയമോദകം- 1 ടേബിൾസ്പൂൺ
  • ഉണങ്ങിയ ഇഞ്ചി പൊടി അല്ലെങ്കിൽ ഒരു ചെറിയ കഷണം പുതിയ ഇഞ്ചി- അര ടേബിൾസ്പൂൺ
  • പുതിനയില- 5-7 എണ്ണം
  • നെല്ലിക്ക പൊടി അല്ലെങ്കിൽ നാരങ്ങ നീര്- 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ഇവയെല്ലാം വെള്ളത്തിൽ ചേർത്ത് 4-5 മിനിറ്റ് തിളപ്പിക്കുക. ചായ തയ്യാർ

Read More: വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്തത് എന്തൊക്കെ?

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Say goodbye to bloating stomach discomfort with this ayurvedic tea

Next Story
വെറും വയറ്റിൽ കാപ്പി വേണ്ട; ആയുർവേദം പറയുന്ന കാര്യങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com