ശരീര ഭാരം കുറയ്ക്കുകയെന്നത് അത്ര നിസാരമായ കാര്യമല്ല. വർക്കൗട്ട് ചെയ്യുകയും ആക്ടീവായിരിക്കുകയും ചെയ്യുന്നതിനു പുറമേ ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുന്നതും ശരീര ഭാരം കുറയ്ക്കുന്നതിൽ പ്രധാനമാണ്. ചില ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ആരോഗ്യകരവും രുചികരവുമാണ്. ശരീരത്തിൽ ചില മാജിക്ക് തീർക്കുന്നതിനൊപ്പം, രുചി മുകുളങ്ങളെ സന്തോഷത്തോടെ നിലനിർത്താനും അവയ്ക്ക് കഴിയും.

അത്തരത്തിലൊരു പാനീയമാണ് റോസ് ടീ. വളരെ കുറച്ചു പേർക്കേ ഇതിനെക്കുറിച്ച് അറിവുളളൂ. റോസ് ടീ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതും ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച പാനീയവുമാണ്.

റോസ് ടീ ഒരു ഹെർബൽ ചായയാണ്, ഇതിന്റെ ഉപഭോഗം മികച്ച ചർമ്മത്തിനും മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തിന് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന സുഗന്ധം സ്ട്രെസ് ബസ്റ്ററായി പ്രവർത്തിക്കുകയും നിങ്ങളെ നല്ല മാനസികാവസ്ഥയിൽ എത്തിക്കുകയും ചെയ്യും.

Read Also: ബ്ലാക്ക് കോഫിയുടെ ആരോഗ്യ ഗുണങ്ങൾ

മറ്റ് ചായകളിൽ നിന്ന് വ്യത്യസ്തമായി റോസ് ടീയിൽ കഫീൻ ഇല്ല. നിറയെ വെളളം അടങ്ങിയിരിക്കുന്നതിനാൽ ഉപാപചയ പ്രവർത്തനത്തെ വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. പ്രത്യേകിച്ച്, വേനൽക്കാലത്ത് ജലാംശം നിലനിർത്തുക എന്നതാണ് പ്രധാനം.

നേരത്തെ സൂചിപ്പിച്ചതുപോലെ, റോസ് ടീ ദഹനത്തിന് നല്ലതാണ്. ആരോഗ്യകരമായ ദഹനവ്യവസ്ഥയാണ് ആരോഗ്യത്തിന് പ്രധാനം. എല്ലാ ദിവസവും ഒന്നോ രണ്ടോ കപ്പോ റോസ് ടീ കുടിക്കുന്നത് നല്ലതാണ്.

റോസ് ടീ ഡൈയൂററ്റിക് ആണ്, ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ ഇത് സഹായിക്കും. ശരീരഭാരം നിയന്ത്രിക്കുന്നത് ഇത് എളുപ്പമാക്കും. കഫീൻ രഹിതമായതിനാൽ നിങ്ങൾക്ക് നല്ല അനുഭവം നൽകും. ആരോഗ്യപരമായ നിരവധി ഗുണങ്ങൾ ഉള്ളതിനാൽ, റോസ് ടീ നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തമാക്കുമെന്നും രോഗങ്ങളെ അകറ്റിനിർത്തുമെന്നും വിശ്വസിക്കപ്പെടുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം ശക്തിപ്പെടുത്തുന്നതോടെ, നിങ്ങൾ‌ക്കും മികച്ച രൂപമാറ്റമുണ്ടാകും.

തയ്യാറാക്കുന്ന വിധം

  • റോസ് ടീ തയ്യാറാക്കാൻ വളരെ എളുപ്പമാണ്. വെളളവും റോസ് ദളങ്ങളുമാണ് ഇതിനായി വേണ്ടത്. ഉണക്കിയ ദളങ്ങളും ഉപയോഗിക്കാം.
  • ദളങ്ങൾ 15 മുതൽ 20 മിനിറ്റ് വെളളത്തിൽ ഇട്ട് തിളപ്പിക്കുക
  • മധുരത്തിനായി അൽപം തേൻ ചേർക്കാം

Read in English: This delicious drink can help you keep your weight in check; find out

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook