കൊറോണ വൈറസിനെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം നാമെല്ലാവരും വീട്ടിലിരിക്കാൻ നിർബന്ധിതരായി. പക്ഷേ ലോക്ക്ഡൗൺ സമയത്തെ അമിത മദ്യപാനം ആരോഗ്യ പ്രതിസന്ധിക്ക് കാരണമാകുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നതായി ദി ഇൻഡിപെൻഡന്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

ലോക്ക്ഡൗൺ സമയത്ത് മദ്യപാനം വർദ്ധിക്കുന്നത് മറ്റൊരു ആരോഗ്യ അടിയന്തിരാവസ്ഥയ്ക്ക് കാരണമാകുമെന്ന് കരുതുന്നതായി പോർട്സ്മൗത്ത് സർവകലാശാലയിലെ ഗവേഷകരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ആളുകൾ മദ്യത്തെ ആശ്രയിക്കുന്നത് എത്രത്തോളമാണെന്ന് മനസിലാക്കാനാണ് ഗവേഷണം നടത്തിയത്.

”ലോക്ക്ഡൗൺ സമയത്തെ ഒറ്റപ്പെടൽ മദ്യം അമിതമായി ഉപയോഗിക്കുന്നതിലേക്ക് നയിച്ചേക്കാം, അപകടസാധ്യതയുള്ള വ്യക്തികളിൽ ആസക്തി വർധിപ്പിക്കുന്നതിനോ അല്ലെങ്കിൽ മദ്യപാനം നിർത്തിയവരിൽ വീണ്ടും തുടങ്ങുന്നതിനോ ഇടയാക്കും. ഈ സമയത്തും അതു കഴിഞ്ഞും മയക്കുമരുന്നിനും മദ്യത്തിനും ആളുകൾ അടിമപ്പെട്ടേക്കാം,” പോർട്സ്‌മൗത്ത് യൂണിവേഴ്സിറ്റിയിലെ ഡോ.മാറ്റ് പാർക്ക് പറഞ്ഞു.

Read Also: ഭക്ഷണ ശീലങ്ങളിൽ മാറ്റം വരുത്തി പ്രതിരോധശേഷി വർധിപ്പിക്കൂ

”ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ ജോലി, സുഹൃത്തുക്കൾ, കുടുംബങ്ങൾ എന്നിവയിൽ നിന്ന് അകന്നുനിൽക്കുകയാണ്. ആളുകൾ ഇതിനെ എങ്ങനെ നേരിടുന്നുവെന്നത് വൈവിധ്യമാർന്നതാണ്, എന്നാൽ ലോകമെമ്പാടും കൂടുതൽ ആളുകൾ മദ്യം കഴിച്ച് പ്രതികരിക്കുന്നതിന് ധാരാളം തെളിവുകൾ ഉണ്ട്,” ഡോക്ടർ പറഞ്ഞു.

സർവ്വേയിൽ പങ്കെടുത്ത 2000 പേരിൽ മൂന്നിൽ ഒരാൾവച്ച് മദ്യം കഴിക്കുന്നത് കുറയ്ക്കാനോ അല്ലെങ്കിൽ പൂർണമായും നിർത്താനോ ശ്രമിക്കുന്നവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

മദ്യം കുറയ്ക്കുന്നത് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, എൻ‌എച്ച്എസിനെ ദീർഘകാലത്തേക്ക് സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യും, അതിനാൽ ആരോഗ്യകരമായ ഈ പ്രവണതകൾ തുടരേണ്ടത് പ്രധാനമാണെന്ന് യുകെയിലെ ആൽക്കഹോൾ ഹെൽത്ത് അലൈൻസിലെ പ്രൊഫ.സർ ഇയാൻ ഗിൽമോർ പറഞ്ഞു. മദ്യപാനത്തിൽനിന്നും മുക്തരാവാൻ ശ്രമിക്കുന്നവർ അല്ലെങ്കിൽ കഴിഞ്ഞ ഏതാനും ആഴ്ചകളിൽ മദ്യപാനത്തിന്റെ ഉപഭോഗം കൂട്ടിയവർ തുടങ്ങി മദ്യപാനികൾക്ക് ലോക്ക്ഡൗൺ വളരെ വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Read in English: Rise in drinking alcohol during lockdown may spark health crisis, suggests research

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook