scorecardresearch
Latest News

ലോക്ക്ഡൗൺ സമയത്ത് ഭക്ഷണ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പഞ്ചസാര, ജങ്ക്, പാക്കേജ് ചെയ്‌ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. ഈ ഭക്ഷണങ്ങൾ നിങ്ങൾക്ക് താൽക്കാലിക സന്തോഷം മാത്രമേ നൽകുന്നുള്ളൂ

ലോക്ക്ഡൗൺ സമയത്ത് ഭക്ഷണ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലോക്ക്ഡൗൺ സമയമായതിനാൽ ഭക്ഷണ തിരഞ്ഞെടുപ്പുകളിലും ശ്രദ്ധ വേണം. ഈ സമയം ആളുകൾ സമ്മർദ്ദം ഒഴിവാക്കാനാണ് നോക്കേണ്ടത്. ജങ്ക് ഫുഡ്, പുകവലി, മദ്യം എന്നിവയിലേക്ക് ജനങ്ങൾ വീണുപോകുന്ന സമയമാണിത്. കോവിഡ്-19 നാം ഇതുവരെ ജീവിച്ചിരുന്ന സാഹചര്യങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായി ജീവിക്കാൻ നിർബന്ധിതരാക്കി, ഇത് സമ്മർദ്ദവും ഉത്കണ്ഠയും എളുപ്പത്തിൽ ഉളവാക്കും.

വളരെ ഉയർന്നതിനുശേഷം പെട്ടെന്ന് താഴുന്ന അവസ്ഥയാണ് വിഷാദം. നിങ്ങൾക്ക് താൽക്കാലിക ഉന്മേഷം നൽകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക, കാരണം അതിനുശേഷം എനർജി അളവിൽ കുത്തനെ കുറവുണ്ടാവും, ഇത് വിഷാദം പോലുള്ള വികാരങ്ങൾക്ക് കാരണമാകും. പ്രകൃതിദത്ത ഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലതെന്ന് ഡയറ്റീഷ്യൻ നിഖിൽ ചൗധരി പറഞ്ഞു.

എപ്പോഴൊക്കെ എനർജി ലെവൽ കുറയുന്നതായി തോന്നുന്നുവോ, അപ്പോൾ നമ്മുടെ ശരീരം ഉയർന്ന പഞ്ചസാരയുള്ള ഭക്ഷണങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു, അത് നമുക്ക് ഉന്മേഷം നൽകും. സിഗരറ്റിലെ പുകയിലയും കാപ്പിയിലെ കഫീനും ഇതിനുദാഹരണമാണ്. ഇവയൊക്കെ സമ്മർദ്ദത്തിൽ നിന്ന് ഒരു താൽക്കാലിക മോചനം നൽകും.

Read Also: വീട്ടിലുണ്ടാക്കിയ അച്ചാർ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തുകൊണ്ട്?

വിശന്ന് ഇരിക്കരുത്: വിശപ്പ് കൂടുതൽ ജങ്ക് ഫുഡ് കഴിക്കാൻ ഇടയാക്കും. അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് ഇത് നയിക്കും

പഞ്ചസാര, ജങ്ക്, പാക്കേജ് ചെയ്‌ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക: ഈ ഭക്ഷണങ്ങൾ നിങ്ങൾക്ക് താൽക്കാലിക സന്തോഷം മാത്രമേ നൽകുന്നുള്ളൂ, ഊർജ നില കുറയുമ്പോൾ നിങ്ങൾക്ക് വിഷമം തോന്നുകയും ഒന്നുകിൽ അത്തരം കൂടുതൽ വസ്തുക്കൾ കഴിക്കുന്നത് അവസാനിക്കുകയോ വിഷാദാവസ്ഥയിലേക്ക് വീഴുകയോ ചെയ്യും. ആസക്തിയിലേക്ക് നയിച്ചേക്കാവുന്ന ഇത്തരം ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നത് നല്ലതാണ്.

വെളളം കുടിച്ച് എപ്പോഴും ജലാംശം ശരീരത്തിൽ നിലനിർത്തുക: ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിലൂടെ കാപ്പി, ചായ, മദ്യം, കോളകൾ എന്നിവ കുടിക്കുന്നത് ഒഴിവാക്കാനാവും. ശുദ്ധീകരിച്ച വെളളം കുടിക്കുക. ഇതിനുപുറമേ പഴവർഗങ്ങളും പച്ചക്കറികളും കഴിക്കാം. 30 ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ സോഡയും മഗ്നീഷ്യം സൾഫേറ്റ് ഉപ്പും ചേർക്കുക എന്നതാണ് മറ്റൊരു മാർഗം.

വ്യായാമം: ചില ഹോർമോണുകളുടെ ഉത്തേജനം വഴി വ്യായാമം നിങ്ങളുടെ സന്തോഷത്തിന്റെ തോത് വർധിപ്പിക്കുന്നു. യോഗ, സ്ട്രെങ്ത് ട്രെയിനിങ്, ഓട്ടം അല്ലെങ്കിൽ മറ്റേതെങ്കിലും വ്യായാമം പോലുള്ള ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുന്നത് നല്ലതാണ്.

പഴങ്ങളും പച്ചക്കറികളും: ഓരോരുത്തരുടെയും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട വളരെ പ്രധാനപ്പെട്ട ഒന്നാണ് പച്ചക്കറികൾ. പഴങ്ങൾ നല്ലതാണ്, പക്ഷേ പ്രകൃതിദത്ത ഭക്ഷണങ്ങളെക്കുറിച്ച് പറയുമ്പോൾ പച്ചക്കറികളാണ് ഒന്നാം സ്ഥാനത്ത്.

നട്സ്, വിത്ത്: പരിപ്പും വിത്തും കൊഴുപ്പിന്റെ മികച്ച ഉറവിടങ്ങളാണ്. തലച്ചോറിന്റെ ആരോഗ്യവും നാഡീവ്യവസ്ഥയും മെച്ചപ്പെടുത്തുകയും വറുത്തതും ജങ്ക് ഫുഡും ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Read in English: Make the right food choices for better wellbeing during the lockdown

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Right food choices for better wellbeing during the lockdown