വെളളത്തിനു പുറമെ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുകയും ഊർജ്ജം നൽകുകയും ചെയ്യുന്ന ഒരു സൂപ്പർ ഘടകമാണോ നിങ്ങൾ തിരയുന്നത്?. അങ്ങനെയെങ്കിൽ അടുത്ത തവണ അരി വേവിച്ചശേഷം കഞ്ഞി വെളളം കളയുന്നില്ലെന്ന് ഉറപ്പുവരുത്തുക. അരി വേവിച്ചശേഷം വെളളം വാർത്തുകളയുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്. അടുത്ത തവണ ഇതു ചെയ്യുന്നതിനു മുൻപ് കഞ്ഞി വെളളത്തിന്റെ ഗുണങ്ങളെക്കുറിച്ച് ഓർക്കുക.
കഞ്ഞി വെളളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. കഞ്ഞി വെളളം നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ചില കാരണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
Read Also: വീട്ടിലിരുന്നുളള ജോലി ആളുകളിൽ ഉറക്കം നഷ്ടപ്പെടുത്തുന്നതായി പഠനം
> ചർമ്മത്തിന് ഏറെ നല്ലതാണ് കഞ്ഞി വെളളം. ചർമ്മത്തിന്റെ വരൾച്ച തടയാൻ ഇത് സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വാസ്തവത്തിൽ, ചർമ്മ സംരക്ഷണത്തിനായി ആദ്യമായി ഇത് ഉപയോഗിച്ചത് ഏകദേശം 1,000 വർഷങ്ങൾക്ക് മുമ്പ് ജപ്പാനിലാണ്. ഡിറ്റർജന്റുകൾ, ക്ലീനിങ് സൊല്യൂഷനുകൾ, ഷാംപൂകൾ എന്നിവ മൂലം ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ പോലുളള അസ്വസ്ഥതകൾ മാറ്റാൻ കഞ്ഞി വെളളത്തിനു കഴിയും. സാധാരണ വെള്ളം പോലെ, തണുത്ത കഞ്ഞി വെള്ളത്തിൽ മുഖം കഴുകുകയാണെങ്കിൽ ചർമ്മത്തെ തിളക്കമുളളതാക്കും. ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കുന്നതിലൂടെ ആന്റി ഏജിങ് ഉൽപ്പന്നമായി ഇത് പ്രവർത്തിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
> കഞ്ഞി വെളളം മുടിക്കും നല്ലതാണ്. ഇതി തെളിഞ്ഞിട്ടുമുണ്ട്. വിറ്റാമിൻ എ, സി, ഡി, ഇ എന്നിവയാൽ സമ്പന്നമായ കഞ്ഞി വെളളം മുടിക്ക് നഷ്ടപ്പെട്ട തിളക്കവും വളർച്ചയും വീണ്ടെടുക്കാൻ സഹായിക്കുന്നു. വാസ്തവത്തിൽ, കഞ്ഞി വെള്ളത്തിൽ മുടി കഴുകുമ്പോൾ ഇലാസ്തികത വർധിപ്പിക്കുകയും നാരുകൾ മൃദുവാകുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആദ്യം മുടി കഞ്ഞി വെള്ളത്തിൽ കഴുകുക, കുറച്ച് നേരം കഴിഞ്ഞശേഷം വീര്യം കുറഞ്ഞ ഷാമ്പൂവും കണ്ടീഷനറും ഉപയോഗിച്ച് കഴുകുക. ഒരു ഹെയർ സ്പായ്‌ക്കായി നിങ്ങൾക്ക് സലൂണിലേക്ക് പോകാൻ കഴിയാത്തതിനാൽ ഇപ്പോൾ തന്നെ ഇത് ചെയ്യാവുന്നതാണ്.
> ശരീര താപനില നിയന്ത്രിക്കുന്നതിനും നിങ്ങൾക്ക് കഞ്ഞി വെളളം ഉപയോഗിക്കാം. എങ്ങനെയാണെന്ന് അല്ലേ?. വേനൽക്കാലത്ത് നിർജ്ജലീകരണത്തിനുളള സാധ്യത കൂടുതലാണ്. കഞ്ഞി വെള്ളം കുടിക്കുന്നതിലൂടെ ഇത് സംഭവിക്കുന്നത് തടയാൻ നിങ്ങൾക്ക് കഴിയും. ശരീരത്തെ തണുപ്പിക്കാനും വിയർപ്പ് രൂപത്തിൽ ശരീരത്തിൽനിന്നും നഷ്ടപ്പെടുന്ന വെളളത്തെ മറ്റൊരു തരത്തിൽ തിരികെ എത്തിക്കാനും മികച്ചതാണിത്.
> ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിലൂടെ നിങ്ങളുടെ ഊർജ്ജവും വർധിപ്പിക്കും. കഞ്ഞി വെളളത്തിൽ ഗണ്യമായ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന് പെട്ടെന്ന് ആഗിരണം ചെയ്യാനും വേഗത്തിൽ ഊജ്ജമായി മാറാനും കഴിയും.
> അവസാനമായി, നിങ്ങളെ റിലാക്സ് ചെയ്യിപ്പിക്കുന്നു. അടുത്ത തവണ കുളിക്കുമ്പോൾ കുറച്ച് കഞ്ഞി വെളളം കൂടി ഉപയോഗിക്കുക. ഇതിന് നിങ്ങളുടെ മുഴുവൻ സമ്മർദങ്ങളെയും പിരിമുറുക്കങ്ങളെയും കഴുകിക്കളയാനുളള കഴിവുണ്ട്. മാത്രമല്ല, നിങ്ങളെ പൂർണ്ണമായും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.
Read in English: Give your health a fresh boost with rice water