/indian-express-malayalam/media/media_files/2025/11/05/rice-weight-loss-2025-11-05-11-05-09.jpg)
Source: Freepik
പലരുടെയും ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാണ് ചോറ്. പച്ചക്കറികൾ, കറികൾ, മറ്റ് വിഭവങ്ങൾ എന്നിവയുമായി ചേർത്താണ് ചോറ് കഴിക്കാറുള്ളത്. ശരീരഭാരം കുറയ്ക്കാനും പേശി വളർച്ചയ്ക്കും ആളുകൾ പലപ്പോഴും അവരുടെ ഭക്ഷണത്തിന്റെ ഭാഗമായി ചോറ് ഉൾപ്പെടുത്താറുണ്ട്. അങ്ങനെയെങ്കിൽ, ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ചോറാണോ ഏറ്റവും നല്ല ഓപ്ഷൻ?.
ന്യൂട്രീഷ്യൻ കോച്ച് ജസ്റ്റിൻ ഗിച്ചാബയുടെ അഭിപ്രായത്തിൽ, ചോറ് അത്ര നല്ലതല്ല. കാരണം, ചോറ് വയറിലെ കൊഴുപ്പ് നിലനിർത്തുന്നു. ചോറ് കഴിക്കാനുള്ള ഏറ്റവും നല്ല മാർഗത്തെക്കുറിച്ച് അദ്ദേഹം ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.
Also Read: മുട്ട പാചകം ചെയ്യുന്നതിനുമുമ്പ് എപ്പോഴും കഴുകണം, എന്തുകൊണ്ട്?
ശരീരഭാരം കുറയ്ക്കാൻ ചോറ് എന്തുകൊണ്ട് മികച്ച ഓപ്ഷനല്ല?
“ചിക്കനും ചോറും നിങ്ങൾ വിചാരിച്ചതുപോലെയല്ല. എല്ലാ ജിം പ്രേമികൾക്കും ചിക്കനും ചോറും ഇഷ്ടമാണ്. പക്ഷേ ഞാൻ ചോറ് മാറ്റി മറ്റൊരു വിഭാഗം ഭക്ഷണങ്ങൾ കഴിച്ചപ്പോൾ, കൊഴുപ്പ് കുറയ്ക്കാൻ എളുപ്പമുള്ളതായി തോന്നി,” ശരീരഭാരം കുറയ്ക്കാൻ ചോറ് എന്തുകൊണ്ട് നല്ലതല്ലെന്ന് വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പലരുടെയും ഭക്ഷണക്രമത്തിൽ ചോറ് ഒരു പ്രധാന ഭക്ഷണമാണെങ്കിലും അവർക്ക് അറിയാത്ത ഒരു കാര്യം എന്താണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ചോറ് ശരീരഭാരം കൂട്ടുന്നത് എളുപ്പമാക്കുന്നു. ദഹിക്കാൻ വളരെ എളുപ്പമുള്ള ഭക്ഷണമാണ് ചോറ്.
ജസ്റ്റിന്റെ അഭിപ്രായത്തിൽ, ചോറ് ദഹിക്കാൻ എളുപ്പമാണ്. നിങ്ങൾ വിചാരിച്ചതിലും വേഗത്തിൽ വിശക്കുമെന്നാണ് ഇതിനർത്ഥം. ഇത് നിങ്ങളെ കൂടുതൽ കഴിക്കാൻ പ്രേരിപ്പിക്കും, കൂടാതെ ചോറ് എളുപ്പത്തിൽ ശരീര ഭാരം വർധിപ്പിക്കുന്നു.
Also Read: മൂത്രമൊഴിക്കുമ്പോൾ പുകച്ചിലോ? ഉടനടി ആശ്വാസം, ഈ പച്ചക്കറി കഴിക്കൂ
ചോറ് കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം എന്താണ്?
ചോറിൽ ഇല്ലാത്തത് എന്താണെന്ന് പരിശീലകൻ എടുത്തുകാണിച്ചു: നാരുകൾ. “നാരുകൾ ദഹനത്തിന് വളരെ നല്ലതാണ്. മിക്ക ആളുകൾക്കും അറിയാത്തത്, മിക്ക ഭക്ഷണങ്ങളെക്കാളും നാരുകൾ നിങ്ങളെ കൂടുതൽ നേരം വയറു നിറയ്ക്കുന്നു എന്നതാണ്. നാരുകൾ ദഹനം മന്ദഗതിയിലാക്കുന്നതിനാൽ, വീണ്ടും വിശപ്പ് തോന്നാൻ കൂടുതൽ സമയമെടുക്കും. മാത്രമല്ല, നാരുകൾ കുടലിന്റെ ആരോഗ്യത്തിനും, കൊളസ്ട്രോൾ നിയന്ത്രണത്തിനും, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും ഗുണം ചെയ്യും. അതിനാൽ, കൂടുതൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ചോറിനൊപ്പം കഴിക്കാൻ ശ്രമിക്കുക. അവ ഇവയാണ്.
Also Read: അരക്കെട്ട് ഒതുങ്ങും, കുടവയർ കുറയും; ഡയറ്റ് ഇല്ലാതെ കൊഴുപ്പ് ഉരുക്കിക്കളയാം
- റാസ്ബെറി
- ബ്ലാക്ക്ബെറി
- ബീൻസ്
- വെള്ള കടല
- പയർവർഗങ്ങൾ
- ഗ്രീൻ പീസ്
- ചീര
- ബ്രോക്കോളി
- അവക്കാഡോ
"ഈ ലിസ്റ്റിൽ നിന്ന് ഏതാനും എണ്ണം എടുത്ത് ചോറിനൊപ്പം ജോഡിയാക്കി കഴിക്കുക. ചോറ് മാത്രമായി കഴിക്കാൻ കഴിയില്ലെന്ന് ഇതിനർത്ഥമില്ല. ഞാൻ അത് ചെയ്യുന്നു. പക്ഷേ, ചോറ് കഴിക്കുന്നത് മികച്ച ഓപ്ഷനല്ല. കാരണം നിങ്ങൾ കൂടുതൽ ചോറ് കഴിക്കാൻ സാധ്യതയുണ്ട്. പ്രതിദിനം 30 ഗ്രാം നാരുകൾ അല്ലെങ്കിൽ ഒരു ഭക്ഷണത്തിന് 10 ഗ്രാം നാരുകൾ ലക്ഷ്യമിടാൻ അദ്ദേഹം നിർദേശിച്ചു. "എല്ലായ്‌പ്പോഴും ചോറ് കഴിക്കുന്നതിനേക്കാൾ നിങ്ങൾക്ക് എത്രത്തോളം വയറു നിറയുന്നുവെന്നും കൊഴുപ്പ് കുറയ്ക്കുന്നത് എത്ര എളുപ്പമാണെന്നും നോക്കുക," പരിശീലകൻ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: കപ്പലണ്ടി കഴിക്കുന്ന ശീലമുണ്ടോ? ഒരു ദിവസം എത്ര കഴിക്കാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us